Get Updates
Get notified of breaking news, exclusive insights, and must-see stories!

നിതീഷ് രാജിവെക്കും? സാമ്രാട്ട് ചൗധരി മുഖ്യമന്ത്രിയായേക്കും, ബീഹാറിലെ സാധ്യതകള്‍ ഇങ്ങനെ

പട്‌ന: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നാല്‍ ബീഹാറില്‍ നിര്‍ണായക മാറ്റങ്ങള്‍ സംഭവിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍. മുഖ്യമന്ത്രി സ്ഥാനം നിതീഷ് കുമാര്‍ രാജിവെക്കുമെന്നാണ് സൂചന. നിതീഷ് ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടത് ഇതിന്റെ ഭാഗമായിട്ടാണെന്ന് റിപ്പോര്‍ട്ടുണ്ട്. അടുത്ത മൂന്നാഴ്ച്ചയ്ക്കുള്ളില്‍ നിതീഷ് രാജിവെക്കുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

അതേസമയം ആര്‍ജെഡി പാളയത്തിലേക്ക് പോകാന്‍ ജെഡിയുവോ നിതീഷോ ആഗ്രഹിക്കുന്നില്ല. അതേസമയം ജെഡിയുവില്‍ നിന്നായിരിക്കില്ല മുഖ്യമന്ത്രിയെന്നാണ് സൂചന. ബിജെപി ക്യാമ്പില്‍ നിന്നുള്ള നേതാവ് മുഖ്യമന്ത്രിയാവുമെന്നാണ് റിപ്പോര്‍ട്ട്.

nitish kumar

നിലവിലെ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിക്കായിരിക്കും സാധ്യതയെന്നാണ് വിലയിരുത്തല്‍. ഇനി മുതല്‍ ജെഡിയു എന്‍ഡിഎയില്‍ ഉറച്ചുനില്‍ക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇന്ത്യ സഖ്യത്തിനൊപ്പം ഇനി നിതീഷ് പോകാനുള്ള സാധ്യതകള്‍ ഇല്ല. സാമ്രാട്ട് ചൗധരി കോരി വിഭാഗത്തില്‍ നിന്നുള്ള നേതാവാണ്.

അതിലുപരി നിതീഷ് കുമാറിനെ പോലെ ഒബിസി വിഭാഗക്കാരനാണ്. ബിജെപിക്കും ചൗധരിയെ മുഖ്യമന്ത്രിയാക്കാനാണ് താല്‍പര്യം. നിതീഷിനെ എന്‍ഡിഎയില്‍ തിരിച്ചെടുത്തത് തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറുമെന്ന ഉറപ്പ് നല്‍കിയത് കൊണ്ടാണ്. സീറ്റ് വിഭജനത്തില്‍ തന്നെ ബിജെപിക്ക് മുന്‍തൂക്കം ലഭിച്ചിരുന്നു. 17 സീറ്റിലാണ് ബിജെപി മത്സരിക്കുന്നത്.

അതേസമയം ബിജെപിയില്‍ നിന്നോ ജെഡിയുവില്‍ നിന്നോ ഉള്ള നേതാക്കളാരും നിതീഷ് മാറുമെന്ന കാര്യം സ്ഥിരീകരിക്കാന്‍ തയ്യാറായിട്ടില്ല. വെറും അഭ്യൂഹങ്ങളാണിതെന്ന് നേതാക്കള്‍ പറയുന്നു. ഈ അഭ്യൂഹങ്ങള്‍ക്കിടെ നിതീഷ് ഡല്‍ഹിയിലെത്തിയതോടെ കാര്യങ്ങള്‍ക്ക് വേഗം വെച്ചേക്കാന്‍ സാധ്യതയുണ്ട്. ബിജെപിക്ക് ദീര്‍ഘകാലമായി ബീഹാറിലെ മുഖ്യമന്ത്രി സ്ഥാനത്തില്‍ മോഹമുണ്ട്.

അതുകൊണ്ട് നിതീഷ് മാറിയാല്‍ അവര്‍ക്ക് തന്നെ മുഖ്യമന്ത്രി സ്ഥാനം ലഭിച്ചേക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും നിതീഷ് കാണുന്നുണ്ട്. പ്രധാനമന്ത്രിയെ നിതീഷ് കാണാനെത്തിയത് സൗഹൃദ സന്ദര്‍ശനം മാത്രമാണെന്ന് ബിജെപി അടക്കമുള്ളവര്‍ പറയുന്നു. മോദി സര്‍ക്കാരിലേക്കുള്ള മന്ത്രി പദത്തിനായി എല്ലാ സ്ഥാനാര്‍ത്ഥികളും അഞ്ച് പേജുള്ള ഫോം പൂരിപ്പിച്ച് നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം നിതീഷ് കുമാര്‍ മോദി സര്‍ക്കാരിന്റെ ഭാഗമാകാനുള്ള സാധ്യത വളരെ ശക്തമാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നിതീഷ് കുമാറിന്റെ നേതൃത്വത്തിലായിരിക്കില്ല ബീഹാറില്‍ മത്സരിക്കില്ല. എന്‍ഡിഎയ്ക്ക് ആ സമയം ബിജെപി മുഖ്യമന്ത്രിയുണ്ടാവുമെന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്. ബിജെപി വൃത്തങ്ങള്‍ അവരോട് പറഞ്ഞതാണ് ഇക്കാര്യങ്ങള്‍. നിതീഷിന് പ്രായമാവുന്നത് ബിജെപി നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. പഴയ പ്രതാപം അദ്ദേഹത്തിനില്ലെന്നും ബിജെപി നേതാക്കള്‍ പരോക്ഷമായി പറയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+