ബിജെപിയുടെ ജനസംഖ്യാ നിയന്ത്രണത്തിനെതിരെ നിതീഷ്, നിയമം കൊണ്ട് കാര്യമില്ല, ചൈനയില്‍ സംഭവിച്ചത്....
പട്‌ന: ബിജെപി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ജനസംഖ്യാ നിയന്ത്രണത്തിനെതിരെ കടുത്ത എതിര്‍പ്പുമായി നിതീഷ് കുമാര്‍. നിയമം കൊണ്ട് ഒരു മാറ്റവും വരാന്‍ പോകുന്നില്ലെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. ഉത്തര്‍പ്രദേശിലും അസമിലും ബിജെപി നടപ്പാക്കാന്‍ പോകുകയാണ് ജനസംഖ്യാ നിയന്ത്രണം. ഇതിനെതിരെ ബിജെപിയുടെ സഖ്യകക്ഷിയായ നിതീഷ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സംസ്ഥാനങ്ങള്‍ അവര്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ നടപ്പാക്കാം. പക്ഷേ ഒരു നിയമം കൊണ്ട് ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരാമെന്ന് ഞാനൊരിക്കലും വിശ്വസിക്കുന്നില്ലെന്നും നിതീഷ് പറഞ്ഞു.

അങ്ങനെ നിയന്ത്രിക്കാന്‍ പറ്റില്ലെന്ന് ചൈനയിലേക്ക് നോക്കിയാല്‍ മനസ്സിലാവുമെന്നും നിതീഷ് പറഞ്ഞു. ബീഹാറില്‍ സ്ത്രീകള്‍ കൂടുതല്‍ വിദ്യാഭ്യാസ നേടിയവരായി മാറുമ്പോള്‍ ഗര്‍ഭധാരണത്തിലും കുട്ടികളുടെ എണ്ണത്തിലും കുറവ് വരുന്നുണ്ടെന്ന് ഡാറ്റയിലൂടെ വ്യക്തമാകുന്നുണ്ടെന്ന് നിതീഷ് പറഞ്ഞു. സ്ത്രീകള്‍ കൂടുതല്‍ വിദ്യാഭ്യാസം നേടുമ്പോള്‍ അവര്‍ക്ക് അവബോധം വരും. അങ്ങനെയാണ് ജനസംഖ്യയെ നിയന്ത്രിക്കേണ്ടതെന്നും നിതീഷ് പറഞ്ഞു.
പുത്തൻ ഗെറ്റപ്പിൽ എല്ലാരേയും ഞെട്ടിച്ച് മമ്മൂക്ക, ഏറ്റെടുത്ത് ആരാധകർ
Recommended Video
2040 ആവുമ്പോഴേക്ക് ജനസംഖ്യയില്‍ വലിയ കുറവുണ്ടാകും. നമ്മളും ആ പാതയിലേക്കാണ് പോകുന്നത്. ചിലയാളുകള്‍ ഇത് നിയമം വഴി കൊണ്ടുവരാമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് അവരുടെ മാത്രം ചിന്തയിലുള്ളതാണ്. ഞാന്‍ ഇതിനെ കുറിച്ച് കരുതുന്നത് വ്യക്തമായ കാര്യങ്ങളാണ്. ഏതെങ്കിലുമൊരു മതവിഭാഗത്തെ ലക്ഷ്യമിട്ടുള്ളതല്ല ഇത്. സ്ത്രീകള്‍ക്ക് കൂടുതല്‍ വിദ്യാഭ്യാസം നല്‍കുന്നതിലൂടെ എല്ലാ വിഭാഗം ആളുകള്‍ക്കും ഗുണം ലഭിക്കുമെന്നും നിതീഷ് പറഞ്ഞു. ബീഹാറിലെ കണക്കുകള്‍ മാതൃകയായി കാണാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ബിജെപിയെ നിതീഷിന്റെ പ്രസ്താവന ചൊടിപ്പിച്ചിരിക്കുകയാണ്. നിതീഷ് പറയുന്ന യുക്തി വെച്ച് നോക്കുകയാണെങ്കില്‍ അദ്ദേഹം മദ്യനിരോധനം കൊണ്ടുവന്ന കാര്യം ആലോചിക്കണം. നിരോധനമുണ്ടെങ്കില്‍ ബീഹാറില്‍ സുലഭമായി മദ്യം ലഭിക്കും. ഹോം ഡെലിവെറി വരെയുണ്ട്. പറയുന്ന കാര്യങ്ങള്‍ നടപ്പാക്കാന്‍ കൂടി അദ്ദേഹം ശ്രമിക്കണമെന്നും ഒരു ബിജെപി നേതാവ് പറഞ്ഞു. നേരത്തെ പൗരത്വ നിയമം, കശ്മീരിന്റെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍ തുടങ്ങിയ വിഷയത്തിലും നിതീഷ് ബിജെപിക്കെതിരെ രംഗത്ത് വന്നിരുന്നു.












Click it and Unblock the Notifications