മോദിക്ക് നോ പറഞ്ഞ് നിതീഷ്, നാലില്‍ ഉറപ്പ് വേണം, ഇല്ലെങ്കില്‍ മന്ത്രിസഭയിലേക്കുണ്ടാവില്ല
ദില്ലി: മോദി മന്ത്രിസഭയിലെ മാറ്റങ്ങള്‍ക്ക് ബിജെപി തയ്യാറെടുക്കുമ്പോള്‍ വീണ്ടും പ്രതിസന്ധി. ജെഡിയുവിന്റെ പ്രാതിനിധ്യം ഇത്തവണയും ഉണ്ടാവില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. നിതീഷ് കുമാര്‍ പഴയ ആവശ്യം വീണ്ടും ബിജെപിയെ അറിയിച്ചിരിക്കുകയാണ്. നാല് മന്ത്രിമാരെ കിട്ടാതെ ജെഡിയു മന്ത്രിസഭയിലേക്ക് ഇല്ലെന്നാണ് ജെഡിയു അറിയിച്ചിരിക്കുകയാണ്. ജെഡിയുവിനുള്ള 16 എംപിമാരെ മുന്നില്‍ കണ്ട് ബിജെപി തീരുമാനം എടുക്കണമെന്ന് നിതീഷ് കുമാര്‍ ബിജെപിയെ അറിയിച്ചിരിക്കുകയാണ്.

ബാലുശേരി മണ്ഡലത്തില്‍ സച്ചിന്‍ ദേവ് എംഎല്‍എ പങ്കെടുത്ത വിവിധ പരിപാടികള്‍: ചിത്രങ്ങള്‍ കാണാം
്അതേസമയം ബിജെപിക്ക് മുന്നില്‍ രണ്ട് വെല്ലുവിളികളാണ് ഇറങ്ങിയിരിക്കുന്നത്. എല്‍ജെപിയും ഒപ്പം ജെഡിയുവും മന്ത്രിസഭാ പുനസംഘടനയെ അംഗീകരിക്കാന്‍ തീരുമാനിച്ചിട്ടില്ല. ജെഡിയുവിനെ അനുനയിപ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്.എന്നാല്‍ നാല് മന്ത്രിമാര്‍ എന്ന കാര്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ജെഡിയു നേതാക്കള്‍ പറയുന്നു. കഴിഞ്ഞ ദിവസം ബിജെപി പറയുന്നത് അംഗീകരിച്ച് മന്ത്രിസഭയില്‍ ചേരാന്‍ തയ്യാറാണെന്ന് നിതീഷ് കുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ നിതീഷ് മന്ത്രിസഭയില്‍ ചേരാന്‍ സമ്മതിച്ചെങ്കിലും മന്ത്രിസ്ഥാനത്തെ കുറയ്ക്കാന്‍ തയ്യാറല്ല.
Recommended Video
നിലവില്‍ രണ്ട് മന്ത്രിസ്ഥാനമാണ് ജെഡിയുവിന് ബിജെപി ഓഫര്‍ ചെയ്തിരിക്കുന്നത്. രണ്ട് മന്ത്രിസ്ഥാനം സ്വീകരിച്ചാല്‍ അത് ബീഹാറില്‍ രാഷ്ട്രീയമായ അധികാരത്തില്‍ തിരിച്ചടിയുണ്ടാവുമെന്ന നിലപാടിലാണ് ജെഡിയു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ മോദി മന്ത്രിസഭയുടെ ഭാഗമാകാന്‍ നിതീഷ് കുമാര്‍ വിസമ്മതിച്ചിരുന്നു. ഇത് മന്ത്രിസ്ഥാനം കുറവായത് കൊണ്ടാണ്. എന്നാല്‍ നാമമാത്രമായ പ്രാതിനിധ്യം മാത്രമാണ് ജെഡിയുവിന് ബിജെപി ഓഫര്‍ ചെയ്യുന്നത്. രണ്ട് എംപിമാര്‍ ഉള്ളവരെയും 16 ഉള്ളവരെയും ഒരുപോലെ കാണുന്ന നയത്തെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് ജെഡിയു.
അതേസമയം ഇന്ന് ആറ് മണിക്കാണ് പുനസംഘടനയുണ്ടാവുക. ജ്യോതിരാദിത്യ സിന്ധ്യ, സര്‍ബാനന്ദ സോനോവാള്‍, നാരായണ്‍ റാണെ, വരുണ്‍ ഗാന്ധി, പശുപതി പരസ് എന്നിവരാണ് മന്ത്രിസ്ഥാനം ഉറപ്പിച്ചവര്‍. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം മന്ത്രിസഭയിലുണ്ടാവും. പല പ്രമുഖര്‍ക്കും മന്ത്രിസ്ഥാനം നഷ്ടപ്പെടാനാണ് സാധ്യത. പ്രധാനമന്ത്രി എല്ലാവരുടെയും പെര്‍ഫോമന്‍സുകള്‍ പരിശോധിക്കുന്നുണ്ട്.
ഞാന്‍ ശരീരഭാരം കുറച്ചു; വെയ്റ്റ് ലോസിന് ശേഷമുള്ള കിടിലന്‍ ചിത്രങ്ങളുമായി നടി അഹാന കൃഷ്ണ












Click it and Unblock the Notifications