രാഷ്ട്രപതിയാകാന്‍ താനില്ല, എല്ലാം അടിസ്ഥാനരഹിതം, ബിജെപിയുമായി പ്രശ്‌നങ്ങളില്ലെന്ന് നിതീഷ് കുമാര്‍
ദില്ലി: രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുമെന്നുള്ള അഭ്യൂഹങ്ങളെ തള്ളി നിതീഷ് കുമാര്‍. തനിക്ക് അത്തരമൊരു ആഗ്രഹമില്ല. അങ്ങനെയൊരു പദവിയും താന്‍ ഏറ്റെടുക്കില്ലെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ സംയുക്ത രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി നിതീഷ് കുമാര്‍ മത്സരിക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനായി നിതീഷിന്റെ ജെഡിയു എന്‍ഡിഎ സഖ്യം വിടുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതാണ് നിതീഷ് തള്ളിയത്. എല്ലാം അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്ന് നിതീഷ് പറഞ്ഞു. തനിക്ക് ബിജെപിയുമായി ഒരു പ്രശ്‌നവുമില്ല. താനും ബിജെപിയുടെ ഉന്നത നേതൃത്വവും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയെന്ന വാദങ്ങളെയും നിതീഷ് തള്ളി.

നേരത്തെ കെ ചന്ദ്രശേഖര റാവുവും എന്‍സിപി അധ്യക്ഷന്‍ ശരത് പവാറും ഹൈദരാബാദില്‍ വെച്ച് നടത്തിയ ചര്‍ച്ചയിലാണ് നിതീഷ് കുമാറിന്റെ പേര് ഉയര്‍ന്ന് വന്നത്. നിതീഷ് കുമാര്‍ നേരത്തെ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോള്‍ എന്‍ഡിഎ വിട്ടിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം എന്‍ഡിഎയില്‍ തിരിച്ചെത്തിയിരുന്നു. ബീഹാറില്‍ നിലവില്‍ ജെഡിയുവും ബിജെപിയും തമ്മില്‍ അത്ര നല്ല ബന്ധത്തില്‍ അല്ല. ഇരുവരും സഖ്യത്തിലാണെങ്കിലും, നിതീഷിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ബിജെപിക്കുള്ളില്‍ ആവശ്യമുണ്ട്. നിരന്തരം ജെഡിയുവിനെ തള്ളുന്ന സമീപനമാണ് ബിജെപി നേതാക്കള്‍ സ്വീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ അദ്ദേഹം എന്‍ഡിഎ വിടുമെന്നും അഭ്യൂഹങ്ങളുണ്ട്.
അതേസമയം ബീഹാറില്‍ മദ്യനിരോധന നയത്തെ ശക്തമായി പ്രതിരോധിക്കാന്‍ ഒരുങ്ങുകയാണ് നിതീഷ്. ഈ വിഷയത്തില്‍ അദ്ദേഹത്തിന്റെ പ്രതിച്ഛായ മങ്ങിയിരുന്നു. ബിജെപിയും പ്രതിപക്ഷവും ഒരുപോലെ അദ്ദേഹം ഈ വിഷയത്തെ ഹൂച്ച് വ്യാജ മദ്യദുരന്തത്തിന് ശേഷം വിമര്‍ശിക്കുന്നുണ്ട്. മദ്യ ഉപഭോഗത്തിനതെിരെയും സ്ത്രീധനത്തിനെതിരെയും നിതീഷ് സ്വീകരിച്ച നിലപാട് ബീഹാറില്‍ സ്വീകരിക്കപ്പെട്ടിരുന്നു. ഈ വിഷയത്തില്‍ വലിയ തോതിലുള്ള പിന്തുണയ്ക്കാണ് നിതീഷ് ശ്രമിക്കുന്നത്. എന്നാല്‍ തൊഴിലില്ലായ്മ സംസ്ഥാനത്ത് അതിരൂക്ഷമാണെന്ന് ആര്‍ജെഡി ആരോപിക്കുന്നു. സാമൂഹ്യ പരിവര്‍ത്തന യാത്ര ആരംഭിക്കാന്‍ ഒരുങ്ങുകയാണ് നിതീഷ്.
ബീഹാര്‍ രാഷ്ട്രീയത്തില്‍ നിതീഷിന്റെ പരിവര്‍ത്തന്‍ യാത്ര വലിയ ചലനങ്ങളുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. 2020ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിയുവിന് വലിയ നഷ്ടങ്ങളുണ്ടായിരുന്നു. ചെറുപാര്‍ട്ടികളാണ് നിതീഷിന് തോല്‍വി സമ്മാനിച്ചത്. സ്ത്രീകളുടെ വോട്ടുബാങ്ക് ശക്തമാക്കാനുള്ള ശ്രമത്തിലാണ് നിതീഷ്. കാലങ്ങളായി ഇവരാണ് നിതീഷിനൊപ്പമുള്ളത്. അതേസമയം നിതീഷിന് രാഷ്ട്രപതിയാവണമെങ്കില്‍ എന്‍ഡിഎയ്‌ക്കൊപ്പം നില്‍ക്കുന്നതാണ് നല്ലതെന്ന് ജെഡിയു നേതാക്കള്‍ പറയുന്നു. അവര്‍ക്കാണ് ഭൂരിപക്ഷം. പ്രതിപക്ഷത്തിന് ഭൂരിപക്ഷത്തിനുള്ള അംഗസംഖ്യ ഇല്ലെന്നും ജെഡിയു പറഞ്ഞു. അതേസമയം യുപിയില്‍ വന്‍ ഭൂരിപക്ഷത്തോടെ ബിജെപി വന്നാല്‍ അത് നിതീഷിനെയും ബാധിക്കുമെന്ന് ഉറപ്പാണ്. ബീഹാറില്‍ മുഖ്യമന്ത്രി സ്ഥാനം തന്നെ അവര്‍ ആവശ്യപ്പെട്ടേക്കാം.












Click it and Unblock the Notifications