സുവർണ ക്ഷേത്രത്തിൽ വ്യോമ പ്രതിരോധ തോക്കുകൾ വിന്യസിച്ചിട്ടില്ല; വാർത്ത നിഷേധിച്ച് സൈന്യം
ന്യൂഡൽഹി: പാകിസ്ഥാൻ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങളെ ചെറുക്കുന്നതിനായി അമൃത്സറിലെ സുവർണ ക്ഷേത്രത്തിനുള്ളിൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിന്യസിച്ചിരുന്നുവെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ഇന്ത്യൻ സൈന്യം. ഈ മാസം ആദ്യം നടന്ന ആക്രമണങ്ങളിൽ നിന്ന് സുവർണക്ഷേത്രത്തെ രക്ഷിക്കാൻ ഇന്ത്യൻ സൈന്യം അവിടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ വിന്യസിച്ചിരുന്നു എന്നായിരുന്നു മുൻപ് വന്ന റിപ്പോർട്ടുകൾ.
'സുവർണ ക്ഷേത്രത്തിൽ എയർ ഡിഫൻസ് തോക്കുകൾ വിന്യസിച്ചിരിക്കുന്നതുമായി ബന്ധപ്പെട്ട് ചില മാധ്യമ റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. ശ്രീ ദർബാർ സാഹിബ് അമൃത്സറിന്റെ (സുവർണ ക്ഷേത്രം) പരിസരത്ത് വ്യോമപ്രതിരോധ തോക്കുകളോ മറ്റ് എയർ ഡിഫൻസ് സംവിധാനങ്ങളോട് വിന്യസിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നു' എന്നാണ് സൈന്യം അറിയിച്ചത്.

ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പ്രതികാരമായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിനോടുള്ള പ്രതികരണമായി പാകിസ്ഥാൻ ഡ്രോണുകളും പ്രൊജക്റ്റൈലുകളും അമൃത്സറിനെ പലതവണ ലക്ഷ്യം വച്ചിരുന്നു. എന്നാൽ സുവർണ ക്ഷേത്രത്തിന്റെ മുഖ്യ ഗ്രന്ഥി സിംഗ് സാഹിബ് ഗിയാനി രഘ്ബീർ സിംഗും ആരാധനാലയ പരിസരത്ത് വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിന്യസിച്ചുവെന്ന റിപ്പോർട്ടുകൾ തള്ളി.
'ഇന്ത്യൻ സൈന്യം ഞങ്ങളെ ബന്ധപ്പെട്ടതായി എനിക്ക് ഒരു വിവരവുമില്ല. ഞാൻ അവധിയിലായിരുന്നതിനാൽ വിദേശയാത്രയിലായിരുന്നു. ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇതിന് പിന്നിലെ ഇന്ത്യൻ സൈന്യത്തിന്റെ യഥാർത്ഥ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമാക്കണം' എന്നായിരുന്നു രഘ്ബീർ സിംഗിന്റെ പ്രതികരണം.
'ഓപ്പറേഷൻ സിന്ദൂറിനിടെ 'മുഖ്യ ഗ്രന്ഥി' വ്യോമ പ്രതിരോധ തോക്കുകൾ വിന്യസിക്കാൻ അനുമതി നൽകിയെന്ന കരസേനാ ഉദ്യോഗസ്ഥന്റെ അവകാശവാദം പൂർണമായും തെറ്റാണ്. അത്തരമൊരു അനുമതി ഒരിക്കലും നൽകിയിട്ടില്ല, ഈ പുണ്യസ്ഥലത്ത് അത്തരമൊരു വിന്യാസം അനുവദിച്ചിട്ടുമില്ല' അദ്ദേഹം കൂട്ടിച്ചേർത്തു.
പാകിസ്ഥാനിൽ നിന്നുള്ള ആക്രമണങ്ങളെ ചെറുക്കുന്നതിനായി ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിൽ വ്യോമ പ്രതിരോധ തോക്കുകൾ വിന്യസിക്കാൻ സുവർണ ക്ഷേത്ര മാനേജ്‌മെന്റ് സൈന്യത്തിന് അനുമതി നൽകിയെന്ന റിപ്പോർട്ടുകൾ വ്യാപകമായി ഉയർന്ന പശ്ചാത്തലത്തിലാണ് ഇന്ത്യൻ സൈന്യത്തിന്റെ വിശദീകരണം വന്നിരിക്കുന്നത്.
ഇവിടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിന്യസിക്കുന്നതിന് സുവർണ ക്ഷേത്രത്തിന്റെ മുഖ്യ ഗ്രന്ഥി അനുമതി നൽകിയിട്ടുണ്ടെന്ന് വ്യോമ പ്രതിരോധ മേധാവി ലെഫ്റ്റനന്റ് ജനറൽ സുമർ ഇവാൻ ഡി കുൻഹ അവകാശപ്പെട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇതോടെയാണ് ക്ഷേത്ര നടത്തിപ്പുകാർ ഈ വാർത്ത നിഷേധിച്ചു രംഗത്ത് വന്നത്.
സുവർണ ക്ഷേത്ര അധികാരികൾക്ക് ഭീഷണിയെ കുറിച്ച് വിശദീകരിച്ചുകഴിഞ്ഞപ്പോൾ അവർക്ക് ഗൗരവം മനസിലായെന്നും സുമാർ ഇവാൻ ഡി കുൻഹ പറഞ്ഞിരുന്നു. അന്താരാഷ്ട്ര പ്രശസ്‌തി നേടിയ ഒരു ദേശീയ യുദ്ധ സ്‌മാരകം സുരക്ഷിതമാക്കുന്നതിനും സംരക്ഷിക്കുന്നതിനും തോക്കുകൾ വിന്യസിക്കാൻ അവർ ഞങ്ങളെ അനുവദിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇതിലാണ് ഇപ്പോൾ വിവാദം ഉണ്ടായിരിക്കുന്നത്.
അതേസമയം, ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്‌മീരിലെയും ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയതോടെ ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷ സാധ്യത തുറന്നിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും കൂടുതൽ സൈനിക നടപടികളിൽ ഏർപ്പെടുന്ന സാഹചര്യവും ഉണ്ടായി.
പാകിസ്ഥാൻ ഏകദേശം 1000 ഡ്രോണുകൾ ഉപയോഗിച്ച് ഇന്ത്യൻ സിവിലിയൻ പ്രദേശങ്ങൾ ലക്ഷ്യമാക്കി ആക്രമണം നടത്തിയിരുന്നു. എന്നാൽ ഇവയെല്ലാം ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടയുകയും വെടിവച്ച് വീഴ്ത്തുകയും ചെയ്‌തിരുന്നു. പാകിസ്ഥാൻ ലക്ഷ്യമിട്ടതിൽ സുവർണ ക്ഷേത്രവും ഉണ്ടായിരുന്നുവെന്ന റിപ്പോർട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications