കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡികെയുടെ മോഹം നടക്കില്ല, രാഹുല്‍ പറഞ്ഞത് ഇങ്ങനെ, 2023ല്‍ കോണ്‍ഗ്രസ് മത്സരിക്കുക ഇത്തരത്തില്‍

Google Oneindia Malayalam News

ദില്ലി: കര്‍ണാടകത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുമെന്ന ഡികെ ശിവകുമാറിന്റെ മോഹം തല്‍ക്കാലം നടക്കില്ല. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തി കാണിക്കില്ലെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചിരിക്കുകയാണ്. സിദ്ധരാമയ്യയും ശിവകുമാറും തമ്മിലുള്ള മത്സരം മുറുകുന്നതിനിടെയാണ് രാഹുല്‍ ഇക്കാര്യംഅറിയിച്ചത്. ഇരുവരോടും ഒരുമിച്ച് പ്രവര്‍ത്തിച്ച് കോണ്‍ഗ്രസിനെ വിജയിപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം കൂടുതല്‍ സീറ്റുകള്‍ നേടാന്‍ ആര്‍ക്ക് സാധിക്കുന്നുവോ അവരായിരിക്കും കോണ്‍ഗ്രസ് ജയിച്ചാല്‍ മുഖ്യമന്ത്രി.

1

സൗന്ദര്യം എപ്പോഴും പുഞ്ചിരിയോടെ നിലനിര്‍ത്തുക; വൈറലായി സ്റ്റാര്‍ മാജിക് താരം ലക്ഷ്മി നക്ഷത്രയുടെ ഫോട്ടോഷൂട്ട്

കൂടുതല്‍ എംഎല്‍എമാര്‍ ആര്‍ക്കൊപ്പമെന്ന പ്ലാനാണ് രാഹുല്‍ കര്‍ണാടകത്തിലും പയറ്റുന്നത്. താനും ശിവകുമാറും തമ്മില്‍ യാതൊരു പ്രശ്‌നവും ഇല്ലെന്നാണ് സിദ്ധരാമയ്യ പറഞ്ഞത്. ബിജെപിയുടെ അഴിമതിക്കെതിരെയാണ് പോരാട്ടമെന്നും സിദ്ധരാമയ്യ പറഞ്ഞു. ഹൈക്കമാന്‍ഡ് ഇരുവരെയും ദില്ലിയിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. അതേസമയം യെഡിയൂരപ്പ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറിയാല്‍ വലിയ നേട്ടമുണ്ടാകുമെന്ന് കോണ്‍ഗ്രസ് കാണുന്നുണ്ട്. ലിംഗായത്തുകളുടെ വോട്ടുകള്‍ കോണ്‍ഗ്രസിന് ലഭിക്കാനുള്ള സാധ്യതയാണ് ഉള്ളത്.

യെഡിയൂരപ്പയോളം കരുത്തനായ ലിംഗായത്ത് നേതാവ് കര്‍ണാടകത്തില്‍ വേറെയില്ല. അദ്ദേഹം മാറുന്നതോടെ ആ വോട്ട് ലഭിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. യെഡിയൂരപ്പയെ മാറ്റേണ്ടെന്ന രീതിയിലുള്ള പ്രതികരണം വരെ കോണ്‍ഗ്രസിന്റെ തന്ത്രമാണ്. മുന്‍ മുഖ്യമന്ത്രി വീരേന്ദ്ര പാട്ടീലിന്റെ കാലത്ത് ലിംഗായത്തുകള്‍ കോണ്‍ഗ്രസിന്റെ ശക്തമായ വോട്ടുബാങ്കായിരുന്നു. രാജീവ് ഗാന്ധിയുടെ കാലത്താണ് വീരേന്ദ്ര പാട്ടീലിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുന്നത്. അതോടെ ലിംഗായത്തുകള്‍ കോണ്‍ഗ്രസില്‍ നിന്ന് അകന്ന് ബിജെപിയിലേക്ക് പോവുകയായിരുന്നു.

ജനസംഖ്യയുടെ 17 ശതമാനത്തോളം ലിംഗായത്തുകളാണ്. 95 സീറ്റുകളില്‍ വരെ അവര്‍ക്ക് ആധിപത്യമുണ്ട്. ഇതില്‍ പകുതി സീറ്റുകള്‍ നേടുന്നവര്‍ ഉറപ്പായും അധികാരത്തില്‍ വരും. 2008ലും 2018ലും ബിജെപിക്ക് അനുകൂലമായി ലിംഗായത്തുകള്‍ വോട്ട് ചെയ്തിരുന്നു. രണ്ട് സമയത്തും ബിജെപി തന്നെ അധികാരത്തില്‍ വന്നിരുന്നു. ലിംഗായത്തുകള്‍ക്ക് പ്രത്യേക മതവിഭാഗമെന്ന പരിഗണന നല്‍കുമെന്ന കോണ്‍ഗ്രസ് ക്യാമ്പയിന്‍ നേരത്തെ തിരിച്ചടിച്ചിരുന്നു. അതുകൊണ്ട് വളരെ സൂക്ഷിച്ച് കളിക്കാനാണ് കോണ്‍ഗ്രസ് പ്ലാന്‍.

സാരിയില്‍ ഗ്ലാമറസ് ലുക്കുമായി ബ്ലെസി കുര്യന്‍; വൈറല്‍ ഫോട്ടോഷൂട്ട് കാണാം

Recommended Video

cmsvideo
Changes in Congress leadership; Rahul Gandhi more likely to become Congress president

English summary
no chief minister face in 2023 assembly polls in karnataka says rahul gandhi to dk shivakumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X