Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ന് ഇന്ധന വില കൂട്ടിയില്ല; തെരഞ്ഞെടുപ്പ് ഫലങ്ങൾ തിരിച്ചടിയാണോ ?

ഇന്ന് ഇന്ധന വില കൂട്ടിയില്ല; തെരഞ്ഞെടുപ്പ് ഫലങ്ങൾ തിരിച്ചടിയാണോ ?

ന്യൂഡല്‍ഹി: ഇന്ധന എക്സൈസ് നികുതി കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം കുറച്ചതിന് പിന്നാലെ പെട്രോൾ, ഡീസൽ വില കൂട്ടാതെ എണ്ണക്കമ്പനികൾ. രാജ്യത്ത് ഏറ്റവും കൂടിയ ഇന്ധന വില രാജസ്ഥാനിലെ ഗംഗാനഗറിലാണ്. നിലവിൽ ഇവിടെ പെട്രോളിന് 116.27 രൂപയും ഡീസലിന് 100.46 രൂപയുമാണ് വില.

1

രാജ്യത്ത് ഇന്ധന വില കുറഞ്ഞത് സാധാരണ ജനങ്ങളെ സംബന്ധിച്ച് ആശ്വാസമാണ് ഉണ്ടായിരിക്കുന്നത്. കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചതോടെ പെട്രോളിനും ഡീസലിനും വന്‍ വില കുറവാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്.

2

ദക്ഷിണേന്ത്യയിലെ വിവിധ നഗരങ്ങളിലെ ഇന്ധനവില ഇങ്ങനെ;

ബെംഗളൂരു കർണാടക - പെട്രോൾ: : 107.62 , ഡീസൽ: : 92.02
ചെന്നൈ തമിഴ്നാട് - പെട്രോൾ: : 101.38, ഡീസൽ: : ₹91.42
ഹൈദരാബാദ് തെലങ്കാന - പെട്രോൾ: : 108.18 , ഡീസൽ: : 94.61
ചിറ്റൂർ ആന്ധ്രപ്രദേശ് - പെട്രോൾ: : 111.23, ഡീസൽ: :97.21
പുതുച്ചേരി പുതുച്ചേരി - പെട്രോൾ: : 101.93, ഡീസൽ: : 90.57
തിരുവനന്തപുരം കേരളം - പെട്രോൾ: : 106. 34, ഡീസൽ: : ₹93.46

3

ഇന്ത്യയിലെ ലോക്സഭാ മണ്ഡലങ്ങളിലേക്കും നിയമസഭാ മണ്ഡലങ്ങളിലേക്കും കഴിഞ്ഞ ദിവസം നടന്ന ഉപ തിരഞ്ഞെടുപ്പ് ഇന്ധനവില കുറയ്ക്കുന്ന കാര്യത്തിൽ കേന്ദ്ര തീരുമാനത്തെ സ്വാധീനിച്ചുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

4

ഇതിന്റെ കൃതൃമായ ഉദാഹരണമായിരുന്നു തൊട്ടുപിന്നാലെ വിൽപന നികുതി കുറയ്ക്കാനുള്ള ചില സംസ്ഥാനങ്ങളുടെ തീരുമാനം. നവംബർ മൂന്നിന് രാത്രി ട്വിറ്ററിൽ ഇന്ത്യക്കാർ ചർച്ച ചെയ്ത ഏറ്റവും വിഷയം ഇതായിരുന്നു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മികച്ച വിജയം സ്വന്തമാക്കി. എന്നാൽ, പല സംസ്ഥാനങ്ങളിലും ആശങ്കപ്പെടുത്തുന്ന തോൽവിയായിരുന്നു ബിജെപിക്ക് ലഭിച്ചത്. ഇത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും എന്ന വ്യക്തമായ സൂചനയാണ്.

5

കേന്ദ്രത്തിന്റെ എക്‌സൈസ് തീരുവ മാത്രമാണ് കുറച്ചത്. എന്നാല്‍ ചില സംസ്ഥാനങ്ങള്‍ ഇന്ധനവില കുറക്കുന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല.
അതേസമയം, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സംസ്ഥാന സര്‍ക്കാർ നികുതിയില്‍ ഇളവ് വരുത്തി.

എന്നാൽ, പെട്രോളിനും ഡീസലിനും കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറച്ചതിന് പിന്നാലെ വൻ നികുതിയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കുറച്ചത്. ഉത്തര്‍പ്രദേശിൽ പെട്രോളിനും ഡീസലിനും 12 രൂപ വീതം കുറച്ചതായി സര്‍ക്കാര്‍ അറിയിച്ചു. ഗുജറാത്ത്, അസം, ത്രിപുര, ഗോവ, കര്‍ണാടക, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങള്‍ ഏഴ് രൂപ വീതവും വാറ്റ് നികുതി കുറച്ചു. ഇതിൽ ഗോവയിലാണ് ആദ്യം വില കുറച്ചത്.

6

എന്നാൽ, ബിഹാറില്‍ പെട്രോളിന് ഒരു രൂപ മുപ്പത് പൈസയും ഡീസല്‍ ഒരു രൂപ തൊണ്ണൂറ് പൈസയും കുറക്കാനും തീരുമാനമായി. കേരളത്തില്‍ പെട്രോളിന് 6 രൂപ 57 പൈസയാണ് കഴിഞ്ഞ ദിവസം കുറഞ്ഞത്. ഡീസലിന് പന്ത്രണ്ടര രൂപയുടെ കുറവും ഉണ്ടായിട്ടുണ്ട്. ഇന്ധന വിലക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ആയിരുന്നു കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വന്നത്.

എന്നാൽ, മാഹിയില്‍ ഇന്ധന വില കുറച്ചത് ആശ്വാസമാണ്. കേരളത്തിലെ തലശേരി, വടകര ഭാഗങ്ങളില്‍ ഇതോടെ വൻ തിരക്ക് അനുഭവപ്പെട്ടു. കേന്ദ്രസര്‍ക്കാരിന് പിന്നാലെ പുതുച്ചേരിയിലും വാറ്റ് നികുതി കുറച്ചതോടെയാണ് മയ്യഴി മേഖലയില്‍ ഇന്ധനവില കുറഞ്ഞത്.
പെട്രോളിന് 92.52 രൂപയും, ഡീസലിന് 80.94 രൂപയുമാണ് മാഹിയില്‍ കഴിഞ്ഞ ദിവസത്തെ വില. അതേ സമയം, മാഹിക്ക് തൊട്ടടുത്തുളള തലശേരി നഗരത്തില്‍ ഇപ്പോഴും പെട്രോള്‍ വില നൂറിന് മുകളില്‍ തുടരുകയുണ്.

ഡീസലിന് 18.92 രൂപയും പെട്രോളിന് 12.80 രൂപയുമാണ് പുതുച്ചേരിയില്‍ വില കുറച്ചത്. ഇതോടെ പുതുച്ചേരിയില്‍ പെട്രോളിന് 92.52 രൂപയും, ഡീസലിന് 80.94 രൂപയിലുമെത്തി.


ഇത് അനുപമ സ്റ്റൈൽ.. ലൈറ്റുകൾക്ക് നടുവിൽ നടിയുടെ ദീപാവലി സ്പെഷ്യൽ ചിത്രങ്ങൾ വൈറൽ

Recommended Video

cmsvideo
    Kerala will not cut VAT on fuel prices: KN Balagopal after center slashes excise duty

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+