കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാലുവിന്റെ സുഖവിവരം അന്വേഷിക്കില്ല.... വല്ലതുമുണ്ടെങ്കില്‍ അറിഞ്ഞോളും, തേജസ്വിയെ ചൊറിഞ്ഞ് നിതീഷ്

Google Oneindia Malayalam News

പട്‌ന: ആരോഗ്യ പ്രശ്‌നങ്ങളെ തുറന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലാലു പ്രസാദ് യാദവിന്റെ സുഖവിവരങ്ങള്‍ കഴിഞ്ഞ ദിവസം ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തിരക്കിയിരുന്നു. ഇതെന്തായാലും ജെഡിയു-ആര്‍ജെഡി പോരിലേക്ക് നയിച്ചിരിക്കുകയാണ്. ലാലുവിനെ നാലു മാസത്തോളമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട്. നിതീഷ് ഇപ്പോഴാണ് വിളിക്കുന്നത്. ഇക്കാര്യത്തില്‍ അദ്ഭുതം തോന്നുന്നെന്നും തേജസ്വി പറഞ്ഞിരുന്നു. ഇതിനെതിരെ നിതീഷ് രംഗത്തെത്തിയിട്ടുണ്ട്. നന്ദിയില്ലാവരാണ് തേജസ്വിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമെന്ന് അദ്ദേഹം കുറപ്പെടുത്തി.

1

ഒരാളുമായി വ്യക്തിപരമായ ബന്ധമുണ്ടെങ്കില്‍ അദ്ദേഹത്തിന് സുഖമാണോ എന്ന് അന്വേഷിക്കുന്നതില്‍ എന്താണ് തെറ്റെന്ന് നിതീഷ് ചോദിക്കുന്നു. എന്നാല്‍ തേജസ്വി നന്ദിയില്ലാത്തവനാണ്. ഇത് സമൂഹത്തിന് തന്നെ ദോഷമാണ്. ആരെങ്കിലും സുഖമില്ലാതെ കിടക്കുകയാണെങ്കില്‍ തിരിഞ്ഞ് നോക്കരുതെന്നാണ് അയാള്‍ ഇതിലൂടെ പറയുന്നത്. ലാലുവിന് ആരോഗ്യ വീണ്ടെടുക്കാന്‍ താന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുമെന്നും നിതീഷ് പറഞ്ഞു. നാല് തവണ ലാലുവിന്റെ ആരോഗ്യത്തെ കുറിച്ച് താന്‍ അന്വേഷിച്ചിട്ടുണ്ട്. പക്ഷേ ഇനി ഒരിക്കലുമില്ല. എന്തെങ്കിലും അറിയാനുണ്ടെങ്കില്‍ അത് പത്രത്തില്‍ നിന്ന് അറിഞ്ഞുകൊള്ളാമെന്നും നിതീഷ് പറഞ്ഞു.

നേരത്തെ നിതീഷ് ലാലുവുമായി കൂടിക്കാഴ്ച്ചയ്ക്ക് ശ്രമിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ആര്‍ജെഡിയുമായി വീണ്ടും അടുക്കുകയാണെന്നും ബിജെപിയെ ഉപേക്ഷിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇരുവരും ഒരുമിച്ച് മത്സരിക്കുമെന്നും അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ ഇതൊരിക്കലും നടക്കാന്‍ പോകുന്നില്ലെന്നും ആര്‍ജെഡി കോണ്‍ഗ്രസുമായി മാത്രമേ സഖ്യമുള്ളൂവെന്നും തുറന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് തേജസ്വി യാദവ്. നേരത്തെ സഖ്യം വിട്ട നിതീഷ് വന്‍ ചതിയാണ് തങ്ങളോട് കാണിച്ചതെന്ന നിലപാടാണ് തേജസ്വിക്കുള്ളത്.

മോഹന്‍ലാല്‍ പറഞ്ഞത് പച്ചക്കള്ളം, നടിമാര്‍ രാജിക്കത്ത് ഇമെയിലയച്ചു, ആഞ്ഞടിച്ച് പത്മപ്രിയമോഹന്‍ലാല്‍ പറഞ്ഞത് പച്ചക്കള്ളം, നടിമാര്‍ രാജിക്കത്ത് ഇമെയിലയച്ചു, ആഞ്ഞടിച്ച് പത്മപ്രിയ

സുഷമയ്ക്കും ഉമാ ഭാരതിക്കും സീറ്റ് നല്‍കില്ല... പുതിയ നേതാക്കളെ മതിയെന്ന് പ്രഖ്യാപിച്ച് അമിത് ഷാസുഷമയ്ക്കും ഉമാ ഭാരതിക്കും സീറ്റ് നല്‍കില്ല... പുതിയ നേതാക്കളെ മതിയെന്ന് പ്രഖ്യാപിച്ച് അമിത് ഷാ

English summary
No More Calls For Lalu Health': Nitish Kumar Hits Back At Tejashwi Yadav
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X