'ഭക്ഷണം ഡെലിവറി ചെയ്യാൻ മുസ്ലീം തൊഴിലാളി വേണ്ട'; സ്വിഗിയോട് ആവശ്യവുമായി ഉപഭോക്താവ്, വിമർശനം
ദില്ലി: ഫുഡ് ഡെലിവറി ആപ് ആയ സ്വിഗിയോടുള്ള ഉപഭോക്താവിന്റെ അസാധാരണ അഭ്യർത്ഥനയിൽ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തം. ഭക്ഷണം എത്തിക്കാന്‍ മുസ്ലീം ഡെലിവറി തൊഴിലാളി വേണ്ടെന്നായിരുന്നു ഹൈദരാബാദിൽ നിന്നുള്ള ഒരു ഉപഭോക്താവിന്റെ ആവശ്യം. ജീവനക്കാരുടെ സംഘടനാ നേതാവായ ഷെയ്ഖ് സലാവുദീന്‍ ആണ് ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയത്. ഉപഭോക്താവിനെതിരെ സ്വിഗി നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ക്രിസ്ത്യനായാലും മുസ്ലീമായാലും സിഖുകാരനായാലും എല്ലാവർക്കും ഭക്ഷണം എത്തിക്കാനാണ് തങ്ങൾ തൊഴിലാളികൾ ഇവിടെയുള്ളതെന്നും ഷെയ്ഖ് സലാഹുദ്ദീൻ പറഞ്ഞു.'പ്രിയപ്പെട്ട സ്വിഗ്ഗീ, ഈ മതഭ്രാന്തനെതിരെ നിലപാട് എടുക്കണx. എല്ലാവര്‍ക്കും ഭക്ഷണം എത്തിക്കാനാണ് ഞങ്ങള്‍ ഡെലിവറി തൊഴിലാളികള്‍ ഇവിടെയുള്ളത്. അതില്‍ ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, മുസ്ലീം വ്യത്യാസമില്ല.' ഷെയ്ഖ് സലാവുദ്ദീന്‍ ട്വീറ്റ് ചെയ്തു.അതേസമയം വിവാദത്തിൽ ഇതുവരെ പ്രതികരിക്കാൻ സ്വിഗ്വി തയ്യാറായിട്ടില്ല.
അതിനിടെ സലാവുദ്ദീന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവായ കാര്‍ത്തി ചിദംബരം രംഗത്തെത്തി. 'തൊഴിലാളികൾ മതത്തിന്റെ പേരിൽ ഇത്തരം നഗ്നമായ വർഗീയതയെ അഭിമുഖീകരിക്കുന്നത് കമ്പനികൾക്ക് നോക്കി നിൽക്കാൻ സാധിക്കില്ല.തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ അത്തരം കമ്പനികൾ എന്ത് നടപടി സ്വീകരിക്കും?', സ്വിഗ്വിയെ ടാഗ് ചെയ്തുകൊണ്ട് കാർത്തി ചിദംബരം ട്വീറ്റ് ചെയ്തു.
ദിൽഷയോട് എങ്ങനെ ഇഷ്ടം തോന്നാതിരിക്കും? എന്തൊരു ചേലാണ് ദിലൂ..പൊളിച്ചടുക്കി താരം, ചിത്രങ്ങൾ












Click it and Unblock the Notifications