മന്ത്രിമാരില്‍ ആര്‍ക്കും ഹിന്ദി അറിയില്ല; ചീഫ് സെക്രട്ടറിയെ മാറ്റണം... അമിത് ഷായോട് മുഖ്യമന്ത്രി
ന്യൂഡല്‍ഹി: പ്രാദേശിക ഭാഷ അറിയാത്ത ചീഫ് സെക്രട്ടറിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മിസോറാം മുഖ്യമന്ത്രി സോറം തങ്ക കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. മിസോറാമിലെ മന്ത്രിമാരില്‍ ഒരാള്‍ക്ക് പോലും ഹിന്ദി അറിയില്ല. ചിലര്‍ക്കും ഇംഗ്ലീഷും. എല്ലാവരും മിസോ ഭാഷയിലാണ് സംസാരിക്കാറ്. ചീഫ് സെക്രട്ടറിക്ക് മിസോ ഭാഷ അറിയുകയുമില്ല. ഈ സാഹചര്യത്തില്‍ ചീഫ് സെക്രട്ടറിയെ മാറ്റണമെന്നാണ് മുഖ്യമന്ത്രിയുടെ ആവശ്യം. രേണു ശര്‍മയാണ് മിസോറാമിന്റെ ചീഫ് സെക്രട്ടറി. ഇവരെ മാറ്റി അഡീഷണല്‍ ചീഫ് സെക്രട്ടറിയായ ജെസി രാംതങ്കയെ ചീഫ് സെക്രട്ടറിയാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഗുജറാത്ത് കേഡറിലുള്ള ലാല്‍നുന്‍മാവിയ ചുവാഗോ ആയിരുന്നു മിസോറാമിലെ ചീഫ് സെക്രട്ടറി. ഇദ്ദേഹം വിരമിച്ചപ്പോള്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന ജെസി രാംതങ്കയെ ചീഫ് സെക്രട്ടറിയാക്കണമെന്ന് മിസോറാം സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. മണിപ്പൂര്‍ കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് രാം തങ്ക. എന്നാല്‍ സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിഗണിച്ചില്ല. രേണു ശര്‍മയെ ആണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചീഫ് സെക്രട്ടറിയായി നിയമിച്ചത്. ഇതിനെതിരെയാണ് മിസോറാം മുഖ്യമന്ത്രിയുടെ കത്ത്. ഒക്ടോബര്‍ 29ന് അയച്ച കത്തിന്റെ പകര്‍പ്പ് ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു.

അരുണാചല്‍ പ്രദേശ്-ഗോവ-മിസോറാം-യൂണിയന് ടെറിട്ടറി കേഡറിലുള്ള ഐഎഎസ് ഓഫീസറാണ് രേണു ശര്‍മ. നവംബര്‍ ഒന്ന് മുതല്‍ മിസോറാം ഗവര്‍ണറായി ഇവരെ കേന്ദ്രം നിയമിച്ചിട്ടുണ്ട്. നവംബര്‍ ഒന്ന് മുതല്‍ ജെസി രാംതങ്കയെ ചീഫ് സെക്രട്ടറിയായി നിയമിച്ച് മിസോറാം സര്‍ക്കാരും ഉത്തരവിറക്കിയിട്ടുണ്ട്. ഫലത്തില്‍ മിസോറാം സംസ്ഥാനത്തിന് രണ്ട് ചീഫ് സെക്രട്ടറിമാരായി. മിസോ ജനതയ്ക്ക് ഹിന്ദി അറിയില്ല. തന്റെ മന്ത്രിസഭയിലെ ഒരംഗത്തിനും ഹിന്ദി മനസിലാകില്ല. ചിലര്‍ക്ക് ഇംഗ്ലീഷും അറിയില്ല. ഈ സാഹചര്യത്തില്‍ മിസോ ഭാഷ അറിയാത്ത ചീഫ് സെക്രട്ടറിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് വെല്ലുവിളിയാണ്. പ്രാദേശിക ഭാഷ അറിയാത്ത ചീഫ് സെക്രട്ടറിയെ കൊണ്ടു ഗുണമുണ്ടാകില്ലെന്നും അമിത് ഷായക്ക് അയച്ച കത്തില്‍ മിസോറാം മുഖ്യമന്ത്രി പറയുന്നു.
നോക്കി നിന്നു പോകും!! മഹാരാജാവും രാജ്ഞിയും... വിനയന് സിനിമയുടെ വൈറല്‍ ലൊക്കേഷന്‍ ചിത്രങ്ങള്‍
മിസോ ഭാഷ അറിയാത്ത ചീഫ് സെക്രട്ടറിമാരെ ഇതുവരെ മിസോറാമില്‍ നിയമിച്ചിട്ടില്ല. കേന്ദ്രത്തില്‍ എന്‍ഡിഎ ആയപ്പോഴും യുപിഎ ആയപ്പോഴും ഈ പതിവുണ്ടായിരുന്നു. മിസോറാം സംസ്ഥാനം രൂപീകരിച്ച അന്ന് മുതല്‍ ഇങ്ങനെയാണ് തുടര്‍ന്നുവരുന്നത്. മറ്റു സംസ്ഥാനങ്ങള്‍ക്കും ഇക്കാര്യം അറിയാവുന്നതാണ്. ജോലി എളുപ്പമാകുന്ന ഭാഷ അറിയാത്ത ചീഫ് സെക്രട്ടറിമാരെ ബന്ധപ്പെട്ട സംസ്ഥാനങ്ങളില്‍ നിയമിക്കരുത്. എന്‍ഡിഎ സര്‍ക്കാരുമായി തുടക്കം മുതല്‍ സഹകരിക്കുന്ന വ്യക്തിയാണ് ഞാന്‍. മിസോറാമിന്റെ അഭ്യര്‍ഥന കേന്ദ്രം പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി സോറം തങ്ക കത്തില്‍ വിശദീകരിച്ചു.
വടക്കുകിഴക്കന്‍ സംസ്ഥാനം മാത്രമല്ല മിസോറാം. എന്‍ഡിഎയുടെ സഖ്യകക്ഷി ഭരിക്കുന്ന സംസ്ഥാനം കൂടിയാണ്. അതുകൊണ്ടുതന്നെ പ്രത്യേക പരിഗണന ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തന്റെ അപേക്ഷ തള്ളിയാല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പരിഹാസത്തിന് കാരണമാകും. അതുകൊണ്ട് മുന്‍ ഉത്തരവ് റദ്ദ് ചെയ്ത്, തന്റെ അപേക്ഷ പരിഗണിക്കണമെന്നും സോറം തങ്ക ആവശ്യപ്പെട്ടു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications