കോണ്‍ഗ്രസുമായുള്ള ലയനം അജണ്ടയിലേ ഇല്ല; ഷിന്‍ഡെയുടെ വാക്കുകളെ തള്ളി സുപ്രിയ സുലേ
മുംബൈ: ഭാവിയില്‍ എന്‍സിപി കോണ്‍ഗ്രസുമായി ലയിച്ചേക്കുമെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ വാക്കുകള്‍ തള്ളി എന്‍സിപി എംപിയും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സൂലേ. ലയനം സംബന്ധിച്ചുള്ള വാര്‍ത്തകളില്‍ പിതാവ് നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും സുപ്രിയ പറഞ്ഞു.

കോണ്‍ഗ്രസുമായുള്ള ലയനം ഇരു പാര്‍ട്ടികളെയും സഹായിക്കുമോയെന്ന ചോദ്യത്തിന് അതിനെ കുറിച്ച് ആലോചിച്ചിട്ടേയില്ലാത്ത സാഹചര്യത്തില്‍ കൂടുതല്‍ മറുപടികള്‍ക്ക് പ്രസക്തിയില്ലെന്ന് സുപ്രിയ പറഞ്ഞു.എന്തിനാണ് അത്തരമൊരു ആശങ്ക. അങ്ങനെ ഒരു കാര്യം ആലോചിച്ചിട്ടേ ഇല്ലല്ലോ? അതിനാല്‍ തന്നെ ആശങ്കപെടേണ്ടതുമില്ല, സുപ്രിയ പറഞ്ഞു.
കോണ്‍ഗ്രസിനുള്ളിലെ ഭിന്നത എന്‍സിപിയെ സ്വാധീനിക്കുമോയെന്ന ചോദ്യവും അവര്‍ തള്ളി. വിയോജിപ്പ് ജനാധിപത്യത്തിന്റെ ഭാഗമാണ്. കോണ്‍ഗ്രസില്‍ കാര്യങ്ങള്‍ ശരിയായ രീതിയില്‍ തന്നെയാണ് നടക്കുന്നത്. ചിലപ്പോള്‍ അവര്‍ ചില വെല്ലുവിളികള്‍ നേരിടുന്നുണ്ടാകും. അതിനെ കുറിച്ച് പക്ഷേ തനിക്ക് അറിവില്ല. ഞങ്ങള്‍ ആത്മവിശ്വാസത്തിലാണ്. കോണ്‍ഗ്രസുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും സുപ്രിയ പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ പിന്മാറ്റം കോണ്‍ഗ്രസില്‍ സൃഷ്ടിച്ച പ്രതിസന്ധിയെ സംബന്ധിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് സുപ്രിയയുടെ പ്രതികരണം ഇങ്ങനെ- ഖുര്‍ഷിദിനെ പോലൊരു മുതിര്‍ന്ന നേതാവിനെ അത്തരത്തില്‍ തോന്നിയെങ്കില്‍ ഞാന്‍ എന്ത് പറയാനാണ്. എന്റെ സംസ്ഥാനത്തെ ബാധിക്കുന്ന ഒരു പ്രശ്നമേയല്ല അത്.
ശരദ് പവാറിന്റെ എന്‍സിപിയും കോണ്‍ഗ്രസും ഭാവിയില്‍ ലയിക്കുമെന്നായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുഷീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞത്. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ ഇക്കാര്യത്തില്‍ കുറിച്ച് നിലപാട് വ്യക്തമാക്കിയിട്ടില്ലേങ്കിലും താനും ശരദ് പവാറും കോണ്‍ഗ്രസ് എന്ന ഒരേ വൃക്ഷത്തിന് കീഴില്‍ വളര്‍ന്നവരാണെന്നും ഷിന്‍ഡെ പറഞ്ഞിരുന്നു.
കൂടത്തായി: ഉടുതുണിക്ക് മറുതുണിയില്ലാതെ ജോളി, ആറ് ദിവസവും ധരിച്ചത് മുഷിഞ്ഞ് നാറിയ വസ്ത്രം
-
19 എംഎൽമാരേയും ഇറക്കി കോണ്‍ഗ്രസ്; 55 പേരടങ്ങിയ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു -
പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച് പിജെ ജോസഫ്; തൊടുപുഴയിൽ മകൻ അപു -
അഞ്ച് കേരള വർഷങ്ങൾ; ചേർത്തുനിർത്തൽ തുടർഭരണത്തിലെത്തിച്ച 2021; വിശ്വാസവും വര്‍ഗീയതയും വിഷയമാകുന്ന 2026 -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
‘പോൾ വിളി’ ഇങ്ങനെ- നയിക്കാൻ യുഡിഎഫ്, മറ്റാരുമില്ലെന്ന് എൽഡിഎഫ്, മാറ്റുമെന്ന് എൻഡിഎ -
ബീക്കൺ ലൈറ്റ് ഇട്ടാൽ വരെ തെരഞ്ഞെടുപ്പ് കമ്മീഷൻ വടിയെടുക്കും; അറിയാം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന്












Click it and Unblock the Notifications