Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രചാരണത്തില്‍ നിന്ന് മുങ്ങി പ്രിയങ്ക... മഹാരാഷ്ട്രയിലും ഹരിയാനയിലുമില്ല, ഒരേയൊരു ലക്ഷ്യം മാത്രം

ലഖ്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പ് രണ്ട് സംസ്ഥാനങ്ങളില്‍ നടക്കാന്‍ ഇനി രണ്ട് ദിവസം മാത്രമാണ് ബാക്കിയുള്ളത്. എന്നാല്‍ പ്രചാരണത്തില്‍ ഉടനീളം ചര്‍ച്ചയായിരിക്കുന്നത് പ്രിയങ്ക ഗാന്ധിയെ കുറിച്ചാണ്. ഒരൊറ്റ പ്രചാരണത്തില്‍ പോലും അവര്‍ കോണ്‍ഗ്രസിനായി ഇറങ്ങിയിട്ടില്ല. എന്നാല്‍ കാരണം വ്യക്തവുമല്ല. കഴിഞ്ഞ ദിവസം സോണിയാ ഗാന്ധിയും പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു.

കോണ്‍ഗ്രസ് രണ്ട് സംസ്ഥാനത്തും തോല്‍വി ഉറപ്പിച്ചത് കൊണ്ടാണ് പ്രചാരണം ദുര്‍ബലമാക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഗാന്ധി കുടുംബത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി മാത്രം ശക്തമായ പ്രചാരണം കാഴ്ച്ചവെക്കുന്നതിന്റെ കാരണവും വ്യക്തമല്ല. അതേസമയം മഹാരാഷ്ട്രയില്‍ സഞ്ജയ് നിരുപവും മിലിന്ദ് ദേവ്‌റയും തമ്മിലുള്ള പോര് പ്രിയങ്കയെ ചൊടിപ്പിച്ചെന്നാണ് സൂചന. സോണിയാ ഗാന്ധിയുടെ തീരുമാനങ്ങളോടുള്ള അതൃപ്തിയും പ്രിയങ്കയ്ക്കുണ്ട്.

ഗ്ലാമറില്ലാതെ പ്രചാരണം

ഗ്ലാമറില്ലാതെ പ്രചാരണം

കോണ്‍ഗ്രസ് പ്രചാരണങ്ങള്‍ക്ക് ഇത്തവണ ഗ്ലാമര്‍ തീരെ കുറഞ്ഞുപോയെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ഉന്നയിക്കുന്നത്. ഒന്നാമത് ധനലഭ്യത വളരെ കുറവാണ്. ഒരു മേഖലയിലെ പ്രചാരണത്തിന് പോലും കാര്യമായി പണമില്ലെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ പ്രിയങ്ക കോണ്‍ഗ്രസിന്റെ സ്റ്റാര്‍ ക്യാമ്പയിനറാണ്. മഹാരാഷ്ട്രയില്‍ അവര്‍ വിട്ടുനില്‍ക്കുന്നത് എന്‍സിപിയെ പോലും അമ്പരിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി മുന്നില്‍ കണ്ട് ഉത്തര്‍പ്രദേശില്‍ മാത്രം ഒതുങ്ങാനാണ് പ്രിയങ്കയുടെ താല്‍പര്യം.

സെല്‍ജയെ തള്ളി

സെല്‍ജയെ തള്ളി

ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷ കുമാരി സെല്‍ജി പ്രിയങ്കയോട് വ്യക്തിപരമായി പ്രചാരണത്തിനെത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് തള്ളിയിരിക്കുകയാണ്. നേരത്തെ ദീപേന്ദര്‍ ഹൂഡയും പ്രിയങ്ക പ്രചാരണത്തിനെത്തുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഹൂഡയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടക്കുന്ന പ്രവര്‍ത്തനത്തില്‍ പ്രിയങ്ക കടുത്ത അസംതൃപ്തിയിലാണ്. ഹൂഡയെ മടക്കി കൊണ്ടുവന്ന സോണിയയുടെ നിലപാടിനോടും പ്രിയങ്കയ്ക്ക് യോജിപ്പില്ല. രാഹുലിന്റെ അടുപ്പക്കാരനായ അശോക് തന്‍വര്‍ പാര്‍ട്ടി വിട്ടതും പ്രിയങ്കയെ നിരാശയാക്കിയിരിക്കുകയാണ്.

മഹാരാഷ്ട്രയില്‍ വരില്ല

മഹാരാഷ്ട്രയില്‍ വരില്ല

മഹാരാഷ്ട്രയില്‍ അധ്യക്ഷന്‍ ബാലാ സാഹേബ് തോററ്റും പ്രിയങ്കയോട് പ്രചാരണത്തിന് വരണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ സഞ്ജയ് നിരുപം, മിലിന്ദ് ദേവ്‌റ പോര് പ്രിയങ്കയെ ചൊടിപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം വളരെ മോശമാണെന്ന് പ്രിയങ്കയുടെ ടീമും പറയുന്നു. ഇവിടെ പ്രചാരണത്തിനിറങ്ങിയാല്‍ പ്രിയങ്കയ്ക്ക് വ്യക്തിപരമായി അത് വലിയ തിരിച്ചടിയാവും. യുപിയിലെ തിരഞ്ഞെടുപ്പ് തോല്‍വി പ്രിയങ്കയുടെ വ്യക്തിപരമായ തിരിച്ചടിയായിട്ടാണ് കാണുന്നത്. അതുകൊണ്ട് സാധ്യതയുള്ള സംസ്ഥാനങ്ങളില്‍ മാത്രമേ പ്രിയങ്ക പ്രചാരണത്തിനിറങ്ങൂ.

യുപിയില്‍ നീക്കം

യുപിയില്‍ നീക്കം

യുപിയില്‍ നിന്ന് പുറത്ത് പോയാല്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ പ്രിയങ്കയെ അലട്ടുന്നുണ്ട്. അതുകൊണ്ടാണ് പുതിയ വീട് പ്രിയങ്ക ലഖ്‌നൗവില്‍ സ്വന്തമാക്കിയത്. അജയ് കുമാര്‍ ലല്ലുവിനെ അധ്യക്ഷനാക്കിയ ശേഷം കോണ്‍ഗ്രസ് സീനിയര്‍ ജൂനിയര്‍ ഗ്രൂപ്പുകളായി മാറിയിരിക്കുകയാണ്. എന്നാല്‍ പ്രിയങ്കയോട് ഏറ്റുമുട്ടാനുള്ള കരുത്ത് ഇവര്‍ക്കില്ല. കിഴക്കന്‍ യുപിയില്‍ നിന്നുള്ള അജയ് കുമാറിനെ പ്രിയങ്ക തിരഞ്ഞെടുത്തത് ആര്‍എസ്എസ് സ്റ്റൈലിലാണ്. സീനിയര്‍ നേതാക്കളെയെല്ലാം പാര്‍ട്ടി ഉപദേശകരായും മാറ്റിയിരിക്കുകയാണ്.

സ്റ്റൈല്‍ ഇങ്ങനെ

സ്റ്റൈല്‍ ഇങ്ങനെ

പ്രിയങ്കയുടെ പൊളിറ്റിക്കല്‍ ഗ്യാങ് എന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസ് അറിയപ്പെടുന്നത്. ലല്ലുവിനെ കൂടാതെ ജിതിന്‍ പ്രസാദ, ആര്‍പിഎന്‍ സിംഗ്, പ്രമോദ് തിവാരി, പിഎല്‍ പൂനിയ എന്നിവരും പ്രിയങ്കയ്‌ക്കൊപ്പമാണ്. രാഷ്ട്രീയ കുടുംബത്തില്‍ നിന്നുള്ള രാജ് ബബ്ബാര്‍, റീത്ത ബഹുഗുണ ജോഷി, സല്‍മാന്‍ ഖുര്‍ഷിദ്, ജഗദംബിക പാല്‍ എന്നിവരെ പൂര്‍ണമായും തഴഞ്ഞു. കര്‍ഷക കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന ലല്ലുവിന് സാധാരണക്കാര്‍ക്കിടയില്‍ വലിയ ഇമേജുണ്ട്. പ്രിയങ്ക ഇത് ശക്തമായ രീതിയില്‍ ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്.

യോഗിയുമായി ഏറ്റുമുട്ടല്‍

യോഗിയുമായി ഏറ്റുമുട്ടല്‍

അജയ് കുമാര്‍ ലല്ലു കാര്‍ഷിക ഉല്‍പ്പന്നങ്ങളും സിനിമ ടിക്കറ്റുകളും വിറ്റാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. രാഹുല്‍ ഗാന്ധിയാണ് ലല്ലുവിനെ കണ്ടെത്തിയത്. യോഗിയുമായി മുമ്പ് നിയമസഭയില്‍ വലിയ വാക് തര്‍ക്കവും ലല്ലു നടത്തിയിരുന്നു. ഖുഷിനഗറില്‍ നിന്നാണ് ലല്ലു നിയമസഭയിലെത്തുന്നത്. അതേസമയം സംസ്ഥാന സമിതിയില്‍ അടിമുടി മാറ്റം വരുത്തിയ പ്രിയങ്ക ലല്ലുവിനെ മുന്‍നിര്‍ത്തിയാണ് നിയമസഭ പിടിക്കാന്‍ ഒരുങ്ങുന്നത്. അതിനായിട്ടാണ് പ്രചാരണം പോലും ഒഴിവാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+