Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്താനുമായി ഒരു കരാറിനും തയ്യാറല്ല; പൈലറ്റിനെ നിരുപാധികം ഉടന്‍ വിട്ടയക്കണമെന്ന് ഇന്ത്യ

Recommended Video

cmsvideo
    പാകിസ്താനുമായി ഒരു കരാറിനും ഇല്ല | Oneindia Malayalam

    ദില്ലി: പാകിസ്താനുമായി ഒരു കരാറിനും തയ്യാറല്ലെന്ന് ഇന്ത്യ വ്യക്തമാക്കി. കാണ്ഡഹാര്‍ മോഡല്‍ സമ്മര്‍ദ്ദത്തിനാണ് പാകിസ്താന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇന്ത്യയെ ഇത്തരം സമ്മര്‍ദ്ദത്തില്‍ വീഴ്ത്താമെന്ന് കരുതരുത്. വിങ് കമാന്റര്‍ അഭിനന്ദന്‍ വര്‍ത്തമാനെ ഉടന്‍ മോചിപ്പിക്കണം. നിരുപാധികമായി മോചിപ്പിക്കുയാണ് വേണ്ടതെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

    modi

    സമാധാനം പുലരുമെങ്കില്‍ പിടികൂടിയ പൈലറ്റിനെ വിട്ടയക്കാന്‍ തയ്യാറാണെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം വന്നത്.

    സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയാണ് പാക് സൈന്യം ആക്രമണം നടത്തിയത്. ഇന്ത്യ ആക്രമിച്ചത് തീവ്രവാദികളുടെ കേന്ദ്രത്തിലാണ്. അല്ലാതെ പാക് സൈനികര്‍ക്കെതിരെ അല്ല. പിടിയിലായ ഇന്ത്യന്‍ സൈനികനോട് മോശമായി പെരുമാറുന്നത് ജനീവ കരാറിന്റെ ലംഘനമാണെന്നും പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

    അതേസമയം, പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ കശ്മീര്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. വെള്ളിയാഴ്ചയാണ് അവര്‍ കശ്മീരിലെത്തുക. ഇന്ത്യ-പാകിസ്താന്‍ പോര് രൂക്ഷമായിരിക്കെയാണ് മന്ത്രിയുടെ കശ്മീര്‍ സന്ദര്‍ശനം. കേന്ദ്രമന്ത്രി ജിതേന്ദ്രസിങും നിര്‍മലയ്‌ക്കൊപ്പമുണ്ടാകും. കശ്മീരിലെ സുരക്ഷാ കാര്യങ്ങള്‍ അവര്‍ വിലയിരുത്തും. ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. കശ്മീരില്‍ നിലവില്‍ സംസ്ഥാന സര്‍ക്കാരില്ല.

    അതിര്‍ത്തി മേഖല നിര്‍മലാ സീതാരാമന്‍ സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. രാജ്യത്തെ മൂന്ന് സൈനിക വിഭാഗങ്ങളുടെ മേധാവികളുമായി നിര്‍മലാ സീതാരാമന്‍ ദില്ലിയില്‍ ചര്‍ച്ച നടത്തുന്നുണ്ട്. അതിര്‍ത്തിയിലെ സാഹചര്യം സൈന്യം മന്ത്രിയെ ധരിപ്പിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+