ഇന്ത്യ അതിവേഗത്തില്‍ വളരുന്നു... പ്രതിസന്ധി ആഗോള തലത്തില്‍ മാത്രമെന്ന് ജാവദേക്കര്‍!!
മുംബൈ: ഇന്ത്യയില്‍ സാമ്പത്തിക പ്രതിസന്ധിയില്ലെന്ന വാദം ആവര്‍ത്തിച്ച് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍. സാമ്പത്തിക പ്രതിസന്ധി ആഗോള വ്യാപകമായുള്ള പ്രതിഭാസമാണെന്ന് മന്ത്രി പറഞ്ഞു. ആഗോള തലത്തില്‍ വലിയ പ്രതിസന്ധി തന്നെയുണ്ട്. പക്ഷേ ഇന്ത്യ ഇപ്പോഴും അതിവേഗത്തില്‍ വളരുന്ന, വികസിക്കുന്ന സമ്പദ് മേഖലയാണെന്നും ജാവദേക്കര്‍ പറഞ്ഞു. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ വാദത്തെയും മന്ത്രി തള്ളി.

അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന്റെ പേരിലാണ് വോട്ട് തേടുന്നത്. അത് വിജയത്തിലെത്തിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ പ്രതിപക്ഷം ഒന്നും പറയാനില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. അവര്‍ അതുകൊണ്ട് തന്നെ ആശങ്കയിലാണെന്നും ജാവദേക്കര്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ 222 സീറ്റ് ബിജെപി നേടും. പ്രതിപക്ഷത്തിന്റെ പല നേതാക്കളും തോല്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
തോല്‍വി ഭയന്ന് പ്രതിപക്ഷ നേതാക്കള്‍ പ്രചാരണം പോലും അവസാനിപ്പിച്ചിരിക്കുകയാണ്. അവര്‍ പണം ചെലവഴിക്കുന്നതും നിര്‍ത്തിയെന്ന് ജാവദേക്കര്‍ പരിഹസിച്ചു. അതേസമയം സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് എന്തുകൊണ്ടാണ് ദേശീയ വിഷയങ്ങളില്‍ ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന ചോദ്യത്തിന്, പ്രതിസന്ധി ആഗോള വ്യാപകമായി ഉണ്ടെന്നും ജാവദേക്കര്‍ പറഞ്ഞു. ചൈനയുടെ വളര്‍ച്ച 11 ശതമാനത്തില്‍ നിന്ന് ആറ് ശതമാനത്തിലേക്ക് വീണെന്നും മന്ത്രി പറഞ്ഞു.
യൂറോപ്പിലും അമേരിക്കയിലും സാമ്പത്തിക പ്രതിസന്ധിയുണ്ട്. അതുകൊണ്ട് ഇന്ത്യയില്‍ മാത്രമാണ് പ്രതിസന്ധി ഉള്ളതെന്ന് പറയാനാവില്ല. അതേസമയം പൊതുമേഖലാ ബാങ്കുകള്‍ അടയ്ക്കില്ലെന്നും, നിക്ഷേപകര്‍ ഭയപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് തൊഴിലവസരങ്ങള്‍ വര്‍ധിക്കുകയാണ.് നിര്‍മാണ മേഖലയില്‍ ചില പ്രശ്നങ്ങളുണ്ട്. എന്നാല്‍ ഇത് പരിഹരിക്കാന്‍ നടപടികളെടുത്തു. മന്മോഹന് സിംഗ് പറഞ്ഞത് പോലെ ഇന്ത്യ അഞ്ച് ബില്യണ്‍ സാമ്പത്തിക മേഖലയാവില്ലെന്ന വാദം തങ്ങള്‍ക്കില്ല. ഇപ്പോഴത്തെ 7 ശതമാനം വളര്‍ച്ച വെച്ച് ഞങ്ങള്‍ അത് കൈവരിക്കുമെന്നും ജാവദേക്കര്‍ പറഞ്ഞു.
-
ആരും അറിയാതെ ഇനി സ്റ്റോറികൾ കാണാം; ഇൻസ്റ്റാഗ്രാമിൽ വമ്പൻ സർപ്രൈസ് -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും












Click it and Unblock the Notifications