Get Updates
Get notified of breaking news, exclusive insights, and must-see stories!

ശിശുദിനത്തില്‍ കൂട്ടത്തോടെ മുങ്ങി പാര്‍ലമെന്റിലെ പ്രമുഖര്‍, സ്പീക്കറും മന്ത്രിമാരും വരെയില്ല

ദില്ലി: ജവഹര്‍ലാലിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ കൂട്ടത്തോടെ പാര്‍ലമെന്റില്‍ നിന്ന് മുങ്ങി പ്രമുഖര്‍. പാര്‍ലമെന്റില്‍ ശിശുദിനത്തില്‍ കാലങ്ങളായി ഔദ്യോഗിക പരിപാടികള്‍ നടക്കാറുണ്ട്. എന്നാല്‍ ബിജെപിയില്‍ നിന്നുള്ള ഒരു സീനിയര്‍ മന്ത്രി പോലും ഇന്ന് സഭയില്‍ ഹാജരുണ്ടായിരുന്നില്ല. പക്ഷേ അത് മാത്രമല്ല പ്രശ്‌നം. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയോ രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവോ ചടങ്ങിലുണ്ടായിരുന്നില്ല. ഇവര്‍ രണ്ട് പേരും എന്തുകൊണ്ട് പങ്കെടുത്തില്ലെന്നതും വ്യക്തമല്ല. അതേസമയം കോണ്‍ഗ്രസ് വലിയ രീതിയിലുള്ള പ്രശ്‌നമായി ഇതിനെ മാറ്റിയിട്ടുണ്ട്. പ്രമുഖ നേതാക്കളായ ജയറാം രമേശ് അടക്കമുള്ളവര്‍ ഇങ്ങനൊരു നീക്കത്തിനെതിരെ രംഗത്തെത്തി.

1

പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളിലെ എല്ലാ വര്‍ഷവും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി കൂടി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചിത്രത്തിന് സമീപം ശ്രദ്ധാജ്ഞലി അര്‍പ്പിക്കാറുണ്ട്. പ്രമുഖ നേതാക്കളല്ലാം ഇതിനായി വരാറുണ്ട്. എന്നാല്‍ ഇത്തവണ മനപ്പൂര്‍വം എല്ലാവരും ഈ ചടങ്ങിനെ മാറ്റി നിര്‍ത്തിയെന്നാണ് ആരോപണം. പാര്‍ലമെന്റില്‍ ഇന്ന് നടന്ന സംഭവ വികാസങ്ങള്‍ ഒരിക്കലും നടന്നിട്ടില്ലാത്തതാണ്. പരമ്പരാഗതമായി ചെയ്ത് വരുന്ന ഒരു ചടങ്ങാണിത്. സ്പീക്കര്‍, രാജ്യസഭാ ചെയര്‍മാന്‍, എന്നിവര്‍ ചടങ്ങിനെത്തിയില്ല. ഒരൊറ്റ മന്ത്രിമാര്‍ പോലുമില്ല. ഇതിലും വലിയ അക്രമം അക്കാര്യത്തില്‍ ചെയ്യാനാവില്ലെന്നും ജയറാം രമേശ് കുറിച്ചു.

പ്രതിപക്ഷ നേതാക്കളെല്ലാം കേന്ദ്രത്തിന്റെ സമീപനത്തിനെതിരെ രംഗത്ത് വന്നു. ഇതൊന്നും തന്നെ അദ്ഭുതപ്പെടുത്തുന്നില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രയന്‍ പറഞ്ഞു. ഈ ഭരണം പാര്‍ലമെന്റ് അടക്കമുള്ള ഇന്ത്യയുടെ ഏറ്റവും മൂല്യമേറിയ ഭരണനിര്‍വഹണ കേന്ദ്രങ്ങളെ ഓരോന്നായി തകര്‍ത്ത് കൊണ്ടിരിക്കുകയാണെന്നും ഒബ്രയന്‍ പറഞ്ഞു. ചെറുകിട-ഇത്തരം വ്യവസായങ്ങളുടെ സഹമന്ത്രി ഭാനു പ്രതാപ് സിംഗ് മാത്രമാണ് സഭയിലുണ്ടായിരുന്നത്. ബാക്കിയെല്ലാം പ്രതിപക്ഷ നേതാക്കളായിരുന്നു. നെഹ്‌റുവിനെ ബിജെപിയും എന്‍ഡിഎയും ചേര്‍ന്ന് അപമാനിച്ചുവെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. പ്രതിപക്ഷവും ഈ വിഷയത്തില്‍ കോണ്‍ഗ്രസിനെ പിന്തുണച്ചു.

പ്രതിപക്ഷത്ത് നിന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, എന്നിവരും ചടങ്ങിനെത്തിയിരുന്നു. 1966ലാണ് നെഹ്‌റുവിന്റെ ഛായാ ചിത്രം പാര്‍ലമെന്റില്‍ അനാച്ഛാദനം ചെയ്തത്. അന്നത്തെ പ്രസിഡന്റായിരുന്ന ഡോ എസ് രാധാകൃഷ്ണനാണ് ഇത് അംഗങ്ങള്‍ക്കായി സമര്‍പ്പിച്ചത്. നേരത്തെ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷ വേളയില്‍ കേന്ദ്രം സംഘടിപ്പിച്ച അമൃത മഹോത്സവത്തിന്റെ പോസ്റ്ററുകളിലും നെഹ്‌റുവിന്റെ ചിത്രം ഉണ്ടായിരുന്നില്ല. ഇതിനെതിരെയും കോണ്‍ഗ്രസ് പ്രതികരിച്ചിരുന്നു. ഒരു രാജ്യവും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ പ്രഥമ പ്രധാനമന്ത്രിയുടെ ചിത്രം മാറ്റാറില്ലെന്നായിരുന്നു കോണ്‍ഗ്രസ് പറഞ്ഞത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+