ബീഹാറിന് പ്രത്യേക പദവിയില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍, നിതീഷിന് വന്‍ തിരിച്ചടി
ന്യൂഡല്‍ഹി: ബീഹാറിന് പ്രത്യേക പദവിയില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രത്യേക പദവിക്കായി പോരാട്ടം നടത്തുന്നതിനിടെയാണ് കേന്ദ്രം വാദം ആവര്‍ത്തിച്ചത്. എന്‍ഡിഎയിലെ സുപ്രധാന കക്ഷിയായ ജെഡിയിനും നിതീഷിനും ഈ തീരുമാനം വലിയ തിരിച്ചടിയാണ്. അടുത്തിടെ പ്രത്യേക പദവി ബീഹാറിന് വേണമെന്ന് ആവശ്യപ്പെട്ട് ജെഡിയു പ്രമേയം പാസാക്കിയിരുന്നു.
ഇതല്ലെങ്കില്‍ പ്രത്യേക പാക്കേജ് തന്നെ അനുവദിക്കണമെന്നാണ് നിതീഷിന്റെ ആവശ്യം. അതേസമയം നിതീഷിന്റെ എല്ലാ ആവശ്യത്തെയും കേന്ദ്രം തള്ളിയിരിക്കുകയാണ്. ചൊവ്വാഴ്ച്ച നടക്കുന്ന ബജറ്റില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടായില്ലെങ്കില്‍ നിതീഷിന് രാഷ്ട്രീയമായി വലിയ തിരിച്ചടി തന്നെയുണ്ടാവും.

അതേസമയം കേന്ദ്രത്തിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെ നിതീഷ് കുമാറിനെ പരിഹസിച്ച് ആര്‍ജെഡി രംഗത്തെത്തി. നിതീഷ് രാജിവെക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. നേരത്തെ ദേശീയ വികസന കൗണ്‍സില്‍ ചില സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് മുന്‍ഗണന ഈ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുമായിരുന്നു. പ്രധാനമായും ഏതൊക്കെ കാര്യങ്ങളില്‍ ഇവര്‍ പിന്നില്‍ നില്‍ക്കുന്നു എന്നെല്ലാം പരിഗണിച്ചാണ് പ്രത്യേക പരിഗണന നല്‍കുക.
നിലവിലുള്ള സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ബീഹാറിന് പ്രത്യേക പദവി നല്‍കാനാവില്ലെന്ന് കേന്ദ്രം അറിയിക്കുകയായിരുന്നു. എല്ലാ ഘടകങ്ങളും സംസ്ഥാനത്തിന്റെ അവസ്ഥയും പരിഗണിച്ചാണ് തീരുമാനമെടുക്കുക. മന്ത്രി തല സമിതി തന്നെ ബീഹാറിലെ സാഹചര്യം പരിശോധിച്ചിരുന്നു.
2012 മാര്‍ച്ച് മുപ്പതിന് ഇവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക പദവി നല്‍കേണ്ട സാഹചര്യം ബീഹാറില്‍ ഇല്ലെന്നും ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയില്‍ പറഞ്ഞു. മലമ്പ്രദേശം, അതല്ലെങ്കില്‍ താമസിക്കാന്‍ അനുയോജ്യമല്ലാത്ത ഇടങ്ങളുള്ള സംസ്ഥാനം, കുറഞ്ഞ ജനസംഖ്യ, കൂടുതല്‍ ആദിവാസി ജനസമൂഹം, സാമ്പത്തിക-അടിസ്ഥാന സൗകര്യ പിന്നോക്കാവസ്ഥ എന്നിവയെല്ലാം ഒരു സംസ്ഥാനത്തിന് പ്രത്യേക പദവി അനുവദിക്കുന്നതിനായി പരിഗണിക്കാറുണ്ട്.
14ാം ധനകാര്യ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഏതെങ്കിലും സംസ്ഥാനത്തിന് പ്രത്യേക പദവി ലഭിക്കുന്ന കാര്യത്തെ തള്ളിക്കളഞ്ഞിരുന്നു. നികുതി ഇളവും, കൂടുതല്‍ കേന്ദ്ര ഫണ്ടിംഗുമെല്ലാം ഇങ്ങനെയുള്ള സംസ്ഥാനത്തിന് ലഭിക്കുമായിരുന്നു. എന്നാല്‍ പ്രത്യേക പദവി നല്‍കേണ്ട കാര്യം ഒരു സംസ്ഥാനത്തും ഇപ്പോള്‍ നിലവില്‍ ഇല്ലെന്നാണ് ധനകാര്യ കമ്മീഷന്റെ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.
നിതീഷ് കുമാറും ജെഡിയു നേതാക്കളും കേന്ദ്രത്തിനൊപ്പം അധികാരം പങ്കിടുകയും, അതിന്റെ ഗുണങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്നുണ്ട്. എന്നിട്ടും അവര്‍ പ്രത്യേക പദവിയില്‍ രാഷ്ട്രീയ നാടകം തുടരുകയാണെന്നും ആര്‍ജെഡി എക്‌സില്‍ കുറിച്ചു.
ബീഹാറിന് പ്രത്യേക പദവി എന്നത് ജെഡിയു മുന്‍ഗണന നല്‍കുന്ന കാര്യമാണ്. പ്രത്യേക സംസ്ഥാനമെന്ന പദവി ബീഹാറിന് ലഭിക്കണം. കേന്ദ്ര സര്‍ക്കാര്‍ ഇതില്‍ പ്രശ്‌നമുണ്ടെന്നാണ് പറയുന്നതെങ്കില്‍, പ്രത്യേക പാക്കേജ് എങ്കിലും ബീഹാറിന് അനുവദിക്കാന്‍ തയ്യാറാകണമെന്ന് ജെഡിയു എംപി സഞ്ജയ് കുമാര്‍ ജാ പറഞ്ഞു.












Click it and Unblock the Notifications