ഹരിയാനയില്‍ ബിജെപി വീണില്ല; അവിശ്വാസം പരാജയപ്പെട്ടു, കോണ്‍ഗ്രസ് നീക്കം പാളി
ദില്ലി: ഹരിയാനയില്‍ ബിജെപി നേതൃത്വം നല്‍കുന്ന സഖ്യസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം നിയമസഭയില്‍ പരാജയപ്പെട്ടു. പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡയാണ് പ്രമേയം അവതരിപ്പിച്ചത്. ഹരിയാന-ദില്ലി അതിര്‍ത്തിയില്‍ 250 കര്‍ഷക സമരക്കാരാണ് മരിച്ചുവീണതെന്ന് ഹൂഡ പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങള്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ നേരിടുന്നു. ഇടയ്ക്കിടെ ഇതെല്ലാം സര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവരാന്‍ ഞങ്ങള്‍ ശ്രമിച്ചു. എന്നാല്‍ സര്‍ക്കാര്‍ ഒന്നും കാര്യമാക്കാതെയാണ് മുന്നോട്ട് പോകുന്നതെന്ന് ഹൂഡ പറഞ്ഞു.
തിരാത് സിംഗ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ചുമതലയേറ്റു, ചിത്രങ്ങള്‍ കാണാം

കാര്‍ഷിക നിയമം കൊണ്ടുവരാന്‍ 2014ല്‍ ശ്രമിച്ചവരാണ് കോണ്‍ഗ്രസ്. അവര്‍ തന്നെ അക്കാര്യം സമ്മതിച്ചതാണ്. ഇപ്പോള്‍ അവര്‍ അതിനെ എതിര്‍ക്കുന്നു. കോണ്‍ഗ്രസിന്റെ ഇരട്ട നിലപാടാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്ന് ഉപമുഖ്യമന്ത്രിയും ജെജെപി നേതാവുമായ ദുഷ്യന്ത് ചൗത്താല പ്രതികരിച്ചു.
നടി ആഷിക രംഗനാഥിന്റെ ഏറ്റവും പുതിയ മനോഹരമായ ചിത്രങ്ങള്‍ കാണാം
Recommended Video
കര്‍ഷക സമരം കരുത്താര്‍ജിച്ച സംസ്ഥാനമാണ് ഹരിയാന. ഇവിടെ ദുഷ്യന്ത് ചൗത്താലയുടെ ജെജെപിയുമായി സഖ്യം ചേര്‍ന്നാണ് ബിജെപി ഭരണം. ബിജെപി സര്‍ക്കാരിനുള്ള പിന്തുണ ജെജെപി പിന്‍വലിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നുണ്ട്.
ജെജെപിയില്‍ സമ്മര്‍ദ്ദമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസിന്റെ നീക്കം. കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുമോ അതോ ബിജെപിക്കൊപ്പം നില്‍ക്കുമോ എന്നാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്ന ചോദ്യം. കര്‍ഷകര്‍ എല്ലാ മണ്ഡലങ്ങളിലും തങ്ങളെ ബഹിഷ്‌കരിക്കുകയാണെന്ന് ജെജെപി നേതാക്കള്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. 90 അംഗ നിയമസഭയാണ് ഹരിയാനയിലേത്. 45 സീറ്റിന്റെ പിന്തുണയുണ്ടെങ്കില്‍ ഭരണം നടത്താം. ബിജെപിക്ക് 40 അംഗങ്ങളാണുള്ളത്. ജെജെപിയുടെ പത്ത് അംഗങ്ങളുടെയും അഞ്ച് സ്വതന്ത്രരുടെയും പിന്തുണയിലാണ് ബിജെപി ഭരണം.












Click it and Unblock the Notifications