കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരുപാട് പേര്‍ക്ക് മുഖ്യമന്ത്രിയാവണമെന്നുണ്ട്, അതിലേക്കില്ല; നിലപാടറിയിച്ച് പ്രതിഭ

Google Oneindia Malayalam News

ഷിംല: ഹിമാചല്‍ പ്രദേശില്‍ വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ നിലപാട് പ്രഖ്യാപിച്ച് മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ ഭാര്യ പ്രതിഭ സിംഗ്. താന്‍ മുഖ്യമന്ത്രി സ്ഥാനം മോഹിക്കുന്നില്ലെന്ന് അവര്‍ വ്യക്തമാക്കി. ഹിമാചലില്‍ ഉള്ളവര്‍ക്ക് ഒരു മാറ്റമാണ് വേണ്ടത്. ഇവിടെയുള്ള ജനങ്ങള്‍ ബുദ്ധിമാന്മാരാണ്. അവര്‍ വിദ്യാഭ്യാസമുള്ളവരാണ്. അവര്‍ ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് വേണ്ടത്. അവരെ ബാധിച്ച പ്രശ്‌നങ്ങള്‍ക്കെതിരെയാണ് ജനങ്ങള്‍ എപ്പോഴും വോട്ട് ചെയ്യുകയെന്നും അവര്‍ പറഞ്ഞു.

തനിക്ക് മുഖ്യമന്ത്രി സ്ഥാനത്തെത്താന്‍ ആഗ്രഹമില്ല. കോണ്‍ഗ്രസില്‍ നിരവധി പേര്‍ക്ക് മുഖ്യമന്ത്രിയാവാന്‍ ആഗ്രഹങ്ങളുണ്ട്. കോണ്‍ഗ്രസ് വിജയിച്ചാല്‍ എംഎല്‍എമാരും ഹൈക്കമാന്‍ഡും ചേര്‍ന്ന് മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും പ്രതിഭ സിംഗ് പറഞ്ഞു.

1

എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്നും, പുതിയൊരു സര്‍ക്കാര്‍ സംസ്ഥാനത്തുണ്ടാക്കാന്‍ സഹകരിക്കണമെന്നും പ്രതിഭ ആവശ്യപ്പെട്ടു. ജനങ്ങളെല്ലാം ആവേശത്തിലാണ്. ആ ആവേശം വോട്ടെടുപ്പില്‍ പ്രതിഫലിക്കണമെന്നും അവര്‍ പറഞ്ഞു. ഭരണവിരുദ്ധ വികാരം ആര്‍ക്കെതിരെയാണെന്ന് നമുക്ക് കാണാന്‍ സാധിക്കും.

ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കണം; ഇതിലൊരു വിരുതന്‍ എലിയുണ്ട്, 15 സെക്കന്‍ഡില്‍ കണ്ടെത്തണംഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കണം; ഇതിലൊരു വിരുതന്‍ എലിയുണ്ട്, 15 സെക്കന്‍ഡില്‍ കണ്ടെത്തണം

ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചത് ആരൊക്കെയാണെന്ന് അവര്‍ക്ക് അറിയാം. അവരുടെ വികസനം സാധ്യമാക്കിയവര്‍ക്ക് ജനങ്ങള്‍ക്ക വോട്ട് ചെയ്യും. മറ്റ് ആശങ്കയൊന്നുമില്ലെന്നും പ്രതിഭാ സിംഗ് വ്യക്തമാക്കി. വീരഭദ്ര സിംഗിന്റെ വിയോഗത്തെ തുടര്‍ന്നാണ് പ്രതിഭ കോണ്‍ഗ്രസിനെ നയിക്കാനെത്തിയത്.

ദമ്പതികള്‍ക്ക് ലോട്ടറിയടിച്ചത് 10 കോടി; ടിക്കറ്റ് കാറ്റില്‍ പറന്നു, ഭാഗ്യം തിരിച്ചുവന്നത് ഇങ്ങനെദമ്പതികള്‍ക്ക് ലോട്ടറിയടിച്ചത് 10 കോടി; ടിക്കറ്റ് കാറ്റില്‍ പറന്നു, ഭാഗ്യം തിരിച്ചുവന്നത് ഇങ്ങനെ

നേരത്തെ ബിജെപിയുടെ കോട്ടയില്‍ അവരെ തകര്‍ത്തെറിഞ്ഞാണ് പ്രതിഭാ സിംഗ് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അവരുടെ പ്രചാരണം ജനങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസിന് വലിയ നേട്ടമുണ്ടാക്കി കൊടുത്തിരുന്നു. നിലവില്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷ കൂടിയാണ് പ്രതിഭ.

ചര്‍മം വെട്ടിത്തിളങ്ങും, മുഖത്ത് നിന്ന് കണ്ണെടുക്കാനേ തോന്നില്ല, ഗ്രീന്‍ ടീ ശീലമാക്കൂ; ഈ ഗുണങ്ങള്‍ തേടിവരും

തനിക്ക് മുഖ്യമന്ത്രി സ്ഥാനത്തിന് ആഗ്രഹമില്ലെന്ന പ്രതിഭയുടെ പരാമര്‍ശം സംസ്ഥാനത്തെ തമ്മിലടിയും വിഭാഗീയതയും മറികടക്കാന്‍ സഹായിക്കും. നിലവില്‍ ഒരുപാട് സീനിയര്‍ നേതാക്കള്‍ മുഖ്യമന്ത്രി സ്ഥാനത്തിന് ആഗ്രഹിക്കുന്നുണ്ടെന്നാണ് പ്രതിഭയുടെ പരാമര്‍ശത്തില്‍ നിന്ന് വ്യക്തമാകുന്നത്. ഹിമാചലില്‍ വിഭാഗീയതയായിരുന്നു കോണ്‍ഗ്രസിന് ഏറ്റവും തടസ്സങ്ങളുണ്ടാക്കിയത്.

വീരഭദ്രസിംഗിന്റെ അഭാവത്തില്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് ചില പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. ആ തടസ്സങ്ങളെ നീക്കി കോണ്‍ഗ്രസ് തന്നെ സംസ്ഥാനത്ത് അധികാരത്തിലെത്തും. ജനങ്ങള്‍ അവരുടെ മനസ്സില്‍ തീരുമാനമെടുത്തിട്ടുണ്ട്.അവര്‍ കോണ്‍ഗ്രസിന് ഒരവസരം നല്‍കും. ജനക്ഷേമത്തിനായി കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും പ്രതിഭ സിംഗ് വ്യക്തമാക്കി. മുമ്പും പറഞ്ഞ കാര്യങ്ങളെല്ലാം കോണ്‍ഗ്രസ് നടപ്പാക്കിയിട്ടുണ്ട്. തുടര്‍ന്നും അതുണ്ടാവും.

സാധാരണക്കാര്‍ ഉറപ്പായും കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്നാണ് വിശ്വസിക്കുന്നതെന്നും പ്രതിഭ പറഞ്ഞു. അതേസമയം അധികാരത്തിലെത്തിയാല്‍ പഴയ പെന്‍ഷന്‍ പദ്ധതി ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ തിരിച്ചുകൊണ്ടുവരുമെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ഉറപ്പ് നല്‍കിയിരുന്നു.

English summary
no wish to become chief minister, lot of others in congress, pratibha singh on cm post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X