ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ, തിരഞ്ഞെടുപ്പ് ഫലം; ഡെയ്‌ലി ഹണ്ടിലൂടെ അറിയാം അതിവേഗത്തില്‍
തിരഞ്ഞെടുപ്പ് ഫലം ഏറ്റവും വേഗത്തിലും കൃത്യതയിലും വായനക്കാരിൽ എത്തിക്കാൻ ഡെയ്ലി ഹണ്ട്. ഓരോ മിനുട്ടിലേയും കൃത്യമായ ഡാറ്റ, വിശകലനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി ഓരോ സംസ്ഥാനത്തേയും ചിത്രം തത്സമയം വായനക്കാരിലേക്ക് എത്തിക്കും.

ദില്ലി: മൂന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാന്റ്, എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം മാര്‍ച്ച് രണ്ടിന് പുറത്തുവരാന്‍ ഒരുങ്ങുകയാണ്. വലിയ ജയപ്രതീക്ഷയിലാണ് പാര്‍ട്ടികള്‍ എല്ലാവരും. അധികാരം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് ബിജെപി.
ത്രിപുര നിലവില്‍ ഭരിക്കുന്നത് ബിജെപിയാണ്. 60 സീറ്റാണ് സംസ്ഥാനത്തുള്ളത്. സിപിഎമ്മിനെ 2018ല്‍ പരാജയപ്പെടുത്തിയാണ് ബിജെപി-ഐപിഎഫ്ടി സഖ്യം അധികാരം പിടിച്ചത്. ബിജെപി 35 സീറ്റും ഐപിഎഫ്ടി 8 സീറ്റുമാണ് നേടിയത്.
ഇത്തവണ ബിജെപി കടുത്ത ഭരണവിരുദ്ധ വികാരം നേരിടുന്നുണ്ട്. കോണ്‍ഗ്രസും ബിജെപിയും സഖ്യമുണ്ടാക്കിയാണ് ഇത്തവണ മത്സരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസും ഇത്തവണ മത്സരരംഗത്തുണ്ട്. തിപ്ര മോത്ത അതുപോലെ വലിയൊരു വെല്ലുവിളിയാണ്. ആദിവാസി വോട്ടുകള്‍ നിര്‍ണായകമാകും ത്രിപുരയില്‍.
നാഗാലാന്‍ഡില്‍ നെയ്ഫ്യു റിയോയുടെ നേതൃത്വത്തിലുള്ള യുനൈറ്റഡ് ഡെമോക്രാറ്റിക് സഖ്യം ശക്തമാണ്. 2018ല്‍ എന്‍പിഎഫ് 27 സീറ്റ് നേടി മുന്നിലെത്തിയിരുന്നു. പക്ഷേ ബിജെപി എന്‍ഡിപിപിയെയും, ജെഡിയുവിനെയും ഒപ്പം ചേര്‍ത്ത് സര്‍ക്കാരുണ്ടാക്കുകയായിരുന്നു.
2021ല്‍ എന്‍പിഎഫിന്റെ 21 എംഎല്‍എമാര്‍ എന്‍ഡിപിപിയില്‍ ചേരുകയും ചെയ്തതോടെ അവര്‍ പ്രതിസന്ധിയിലായി. ഇത്തവണ ബിജെപി 20 സീറ്റിലും എന്‍പിപി 40 സീറ്റിലുമാണ് മത്സരിക്കുന്നത്.
മേഘാലയയില്‍ കോണ്‍ഗ്രസായിരുന്നു 21 സീറ്റോടെ 2018 തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ കക്ഷി. എന്നാല്‍ 19 സീറ്റുള്ള എന്‍പിപി, ബിജെപിയെയും, യുഡിപിയെയും ഒപ്പം ചേര്‍ത്ത് അധികാരം പിടിക്കുകയായിരുന്നു. ഇത്തവണ ബിജെപിയും എന്‍പിപിയും സഖ്യമില്ലാതെയാണ് മത്സരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസും വെല്ലുവിളിയായി രംഗത്തുണ്ട്.
ഡെയ്‌ലി ഹണ്ടിന്റെ നേതൃത്വത്തില്‍ മൂന്ന് സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം ഏറ്റവും വേഗത്തില്‍ വായനക്കാരിലേക്ക് എത്തിക്കാന്‍ ഒരുങ്ങുകയാണ്. ഡാറ്റ, അനാലിസിസ് തുടങ്ങിയ ഉള്‍പ്പെടുത്തി കൃത്യമായ ഒരു ചിത്രം ഓരോ വായനക്കാരിലേക്കും എത്തിക്കാനാണ് ശ്രമം.
കൃത്യമായ ഫലം വന്ന് തുടങ്ങിയാല്‍ ഓരോ വീക്ഷണ കോണില്‍ നിന്നുള്ള വിശകലനങ്ങള്‍ ഡെയ്‌ലി ഹണ്ട് ഉള്‍പ്പെടുത്തും. രാഷ്ട്രീയ കാര്യങ്ങള്‍ അറിയാത്തവര്‍ മുതല്‍ വിദഗ്ധര്‍ക്ക് വരെ മനസ്സിലാവുന്ന തരത്തിലാണ് കാര്യങ്ങള്‍ അവതരിപ്പിക്കുക.
തത്സമയവും, അതിവേഗത്തില്‍ ഉള്ളതുമായ അപ്‌ഡേറ്റുകളും, ലഭ്യമാക്കും
സീറ്റുകളും മുമ്പുള്ള ഫലവും തമ്മിലുള്ള താരതമ്യങ്ങള്‍, സീറ്റ് നിലയിലെ മാറ്റവും, ഓരോ മണ്ഡലങ്ങളിലെ ഫലത്തിലുണ്ടായ മാറ്റങ്ങളും ലഭ്യമാക്കും
സോഷ്യല്‍ മീഡിയ റിയാക്ഷന്‍സ്, ട്വിറ്റര്‍ ട്രെന്‍ഡുകള്‍, ലൈവ് വീഡിയോകള്‍, വൈറല്‍ മീമുകള്‍, ട്രെന്‍ഡിങ് സ്‌റ്റോറികള്‍, വീഡിയോകള്‍, എന്നിവ സമഗ്രമായ ഞങ്ങളുടെ തിരഞ്ഞെടുപ്പ് കവറേജിലുണ്ടാവും.












Click it and Unblock the Notifications