നോമ്പ് എടുക്കാതെ ജ്യൂസ് കുടിച്ചു; മുഹമ്മദ് ഷമിയെ കുറ്റവാളിയെന്ന് വിളിച്ച് മുസ്ലീം പണ്ഡിതൻ, വിവാദം
ന്യൂഡൽഹി: റംസാൻ മാസത്തിൽ നോമ്പ് എടുക്കാതെ ലൈവായി ജ്യൂസ് കുടിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ വിമർശിച്ച് മുസ്ലീം പണ്ഡിതൻ. ചൊവ്വാഴ്‌ച ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ സെമി ഫൈനൽ മത്സരത്തിനിടെ ഷമി ജ്യൂസ് കുടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ഷമിക്കെതിരെ വ്യാപകമായ സൈബർ ആക്രമണം ഉയർന്നുവന്നിരുന്നു. ഷമിയുടെ സമൂഹ മാധ്യമ പേജുകളിൽ ഉൾപ്പെടെ ഒരുവിഭാഗം കടുത്ത വിമർശനമാണ് ഉന്നയിച്ചത്.
മുസ്ലീം വിഭാഗം ഏറെ വിശുദ്ധിയോടെ കണക്കാക്കുന്ന റംസാൻ മാസത്തിലാണ് ചാമ്പ്യൻസ് ട്രോഫിയുടെ അവസാന ഘട്ടം നടക്കുന്നത്. ഇതിനിടയിൽ നടന്ന മത്സരത്തിലാണ് ഷമി ഭക്ഷണം കഴിച്ചത്. നോമ്പ് എടുക്കാത്തതിന് ഷമിയെ കുറ്റവാളി എന്നാണ് പ്രമുഖ മുസ്ലീം പണ്ഡിതനായ മൗലാന ഷഹാബുദ്ദീൻ റസ്‌വി ബറേൽവി വിശേഷിപ്പിച്ചത്. ഷമിയുടേത് പാപമാണെന്നും മതപരമായ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു.

വീഡിയോയിലൂടെയാണ് ബറേൽവി ഷമിക്കെതിരെ ആഞ്ഞടിച്ചത്. "ഇസ്ലാമിൽ നോമ്പ് ഒരു കടമയാണ്, ആരെങ്കിലും മനഃപൂർവ്വം നോമ്പ് ഒഴിവാക്കിയാൽ അവർ പാപിയാണ്. ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും നോമ്പ് അനുഷ്ഠിച്ചിട്ടില്ല. അദ്ദേഹം ആ പാപം ചെയ്‌തു. അദ്ദേഹം ഒരു കുറ്റവാളിയാണ്" ബറേൽവി തന്റെ വീഡിയോയിൽ ആരോപിക്കുന്നു. സമാനമായ പ്രതികരണങ്ങൾ പല കേന്ദ്രങ്ങളിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നുവന്നിരുന്നു.
"നിർബന്ധിത കർത്തവ്യങ്ങളിൽ ഒന്നാണ് നോമ്പ്. ആരോഗ്യമുള്ള ഏതെങ്കിലും പുരുഷനോ സ്ത്രീയോ അത് ആചരിച്ചില്ലെങ്കിൽ, അവർ വലിയ കുറ്റവാളിയാകും...ഇന്ത്യയിലെ പ്രമുഖ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ഒരു മത്സരത്തിനിടെ വെള്ളമോ മറ്റെന്തോ പാനീയമോ കഴിച്ചു. ആളുകൾ അയാളെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. അദ്ദേഹം കളിക്കുന്നുവെങ്കിൽ, അതിനർത്ഥം ആരോഗ്യവാനാണെന്നാണ്." അഖിലേന്ത്യ മുസ്ലിം ജമാഅത്ത് അധ്യക്ഷൻ കൂടിയായ ബറേൽവി പറഞ്ഞു.
എന്നാൽ വിഷയത്തിൽ മുഹമ്മദ് ഷമിയുടെ പരിശീലകൻ മുഹമ്മദ് ബദ്‌റുദ്ദീൻ, മുസ്ലീം പുരോഹിതന്റെ വിമർശനത്തിനെതിരെ താരത്തെ പ്രതിരോധിച്ചു. ക്രിക്കറ്റ് താരം തെറ്റുകാരനല്ലെന്നും രാജ്യത്തിന്റെ മുഴുവൻ പിന്തുണയും അദ്ദേഹത്തിനുണ്ടെന്നും ബദ്‌റുദ്ദീൻ പറഞ്ഞു. രാജ്യത്തിന് മുകളിൽ മറ്റൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വിഷയത്തിൽ ഷമിക്കെതിരെ ഒരു വിഭാഗം സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം ഉയർത്തുമ്പോൾ തന്ന പുറത്ത് താരത്തിനുള്ള പിന്തുണയേറുകയാണ്. എൻസിപി (എസ്‌പി) എംഎൽഎ രോഹിത് പവാറും വിവാദത്തിൽ ഷമിയെ ന്യായീകരിച്ചു രംഗത്ത് വന്നു. ഒരിക്കലും മതത്തെയും സ്‌പോർട്‌സിനെയും തമ്മിൽ ബന്ധിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഓസ്‌ട്രേലിയക്ക് എതിരായ മത്സരത്തിൽ ഷമിയുടെ പ്രകടനം നിർണായകമായിരുന്നു. ഓസ്‌ട്രേലിയയെ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ പ്രവേശിച്ചത്. മത്സരത്തിൽ കേവലം 48 റൺസ് മാത്രം വിട്ടുനൽകിയ ഷമി മൂന്ന് നിർണായക വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ഫൈനലിൽ ന്യൂസിലൻഡിനെയാണ് ഇന്ത്യ നേരിടുക.
-
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
സ്വർണ വില തിങ്കളാഴ്ച കുറയുമോ? പവൻ വില എത്രയാകും? വിപണി നീരീക്ഷകർ പറയുന്നത് ഇങ്ങനെ








Click it and Unblock the Notifications