Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആണ്‍കുട്ടികളോട് പ്രത്യേക താല്‍പര്യമില്ല': ഉത്തരേന്ത്യയില്‍ ആണ്‍;പെണ്‍ അനുപാതം കുറയുന്നു

ദില്ലി: ഒരു കാലത്ത് പെൺഭ്രൂണഹത്യയ്ക്ക് കുപ്രസിദ്ധമായിരുന്ന പഞ്ചാബും ഹരിയാനയും ലിംഗാനുപാതം നിശ്ചയിക്കുന്നതിൽ ഏറെ മുന്നേറിയതായി പഠനം 2019-21 ൽ ഓരോ 100 പെൺകുട്ടികൾക്കും ആനുപാതികമായി ജനിക്കുന്ന ആൺകുട്ടികളുടെ എണ്ണം രണ്ട് സംസ്ഥാനങ്ങളിലും 111 (പഞ്ചാബ്), 112 (ഹരിയാന) ആയി കുറഞ്ഞു.

2001-ൽ രണ്ടിടത്തും ഏകദേശം 127 എന്ന നിലയിലായിരുന്നു 100 പെണ്‍കുട്ടികള്‍ക്കുള്ള ആണ്‍കുട്ടികളുടെ അനുപാതമെന്നും അമേരിക്കൻ തിങ്ക് ടാങ്ക് പ്യൂ റിസർച്ച് സെന്റർ നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു. മൊത്തത്തിൽ, ഇന്ത്യയ്ക്കും ഈ രംഗത്ത് വിടവ് കുറയ്ക്കാൻ കഴിഞ്ഞുവെന്നും റിപ്പോർട്ട് കാണിക്കുന്നു; 2001ലെ 110ൽ നിന്ന് 2019-21ൽ 100 ​​പെൺകുട്ടികൾക്ക് 108 ആൺകുട്ടികളായി കുറഞ്ഞിട്ടുണ്ട്.

2019-21 വരെയുള്ള ചെയ്ത നാഷണൽ ഫാമിലി ഹെൽത്ത്

2019-21 വരെയുള്ള ചെയ്ത നാഷണൽ ഫാമിലി ഹെൽത്ത് സർവേയുടെ (NFHS) അഞ്ച് റൗണ്ടുകളിൽ നിന്നുള്ള ഡാറ്റയും 2011 വരെയുള്ള ഇന്ത്യയുടെ ഡെക്കാഡൽ സെൻസസ് ഡാറ്റയും അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയിരിക്കുന്നത്. 1,000 സ്ത്രീജനനങ്ങളിൽ പുരുഷജനനങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിൽ ജനനസമയത്തെ ലിംഗാനുപാതം നിർവചിച്ചിരിക്കുന്നതെങ്കിലും, സർവേയിൽ അന്താരാഷ്‌ട്ര സമ്പ്രദായം ഉപയോഗിക്കുന്നു, ഈ അനുപാതം ഓരോ 100 സ്ത്രീകൾക്കും ആനുപാതികമായി ജനിക്കുന്ന പുരുഷന്മാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് കണക്കാക്കിയിരിക്കുന്നത്.

വിശ്വാസം വരുന്നില്ലേ.. ഇത് നമ്മുടെ മീരാജാസ്മിന്‍ തന്നെയാണ്: വൈറലായി താരത്തിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട്

ജനനസമയത്തെ സ്ത്രീ-പുരുഷ അനുപാതം ഏറ്റവും കൂടുതൽ

ജനനസമയത്തെ സ്ത്രീ-പുരുഷ അനുപാതം ഏറ്റവും കൂടുതൽ മെച്ചപ്പെട്ടത് ഇന്ത്യയുടെ വടക്കൻ സംസ്ഥാനങ്ങളിലാണെന്നും എന്നാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും കിഴക്കൻ സംസ്ഥാനങ്ങളിലും മോശമായെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇന്ത്യയിലുടനീളം, പ്രത്യേകിച്ച് സിഖുകാർക്കിടയിൽ 'പുത്ര മുൻഗണന'യിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ജനനസമയത്തെ ലിംഗാനുപാതത്തിലെ പൊതുവായ പുരോഗതിക്ക് ലിംഗനിർണ്ണയം തടയാനുള്ള ഇന്ത്യൻ ഗവൺമെന്റിന്റെ ശ്രമങ്ങളാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.

പ്രസവത്തിനു മുമ്പുള്ള ലിംഗ പരിശോധനകൾ

പ്രസവത്തിനു മുമ്പുള്ള ലിംഗ പരിശോധനകൾ, ലിംഗഭേദം തിരഞ്ഞെടുത്ത ഗർഭച്ഛിദ്രം എന്നിവയും പെൺകുട്ടികളെ രക്ഷിക്കാനുള്ള പരസ്യ കാമ്പെയ്‌നും പോലുള്ള സർക്കാർ നടപടികള്‍ ഗുണകരമായി. ഭൂമിശാസ്ത്രപരമായ ഘടകങ്ങളെ അടിസ്ഥാനമാക്കി പഠനം ഇന്ത്യയെ വടക്ക്, കിഴക്ക്, പടിഞ്ഞാറ്, തെക്ക്, മധ്യ, വടക്കുകിഴക്ക് എന്നിങ്ങനേയുള്ള ആറ് മേഖലകളായി തിരിച്ചിരിക്കുന്നു -

പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഹിമാചൽ പ്രദേശ്,

പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, ഡൽഹി, ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ ഉൾപ്പെടുന്ന ഉത്തരേന്ത്യയിൽ 100 ​​പെൺകുട്ടികൾക്ക് ശരാശരി 111 ആൺകുട്ടികൾ എന്ന നിരക്കിൽ ജനനസമയത്തെ ലിംഗാനുപാതം ചുരുങ്ങുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. മറുവശത്ത്, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, കേരളം, കർണാടക എന്നീ അഞ്ച് തെക്കൻ സംസ്ഥാനങ്ങളിൽ ഈ അനുപാതം 2001-ൽ 106 ആയിരുന്നത് 2019-21-ൽ 100 ​​പെൺകുട്ടികൾക്ക് 108 ആൺകുട്ടികളായി വർദ്ധിച്ചിട്ടുമുണ്ട്.

ഇന്ത്യയുടെ കിഴക്കൻ മേഖലയായ ബീഹാർ, ജാർഖണ്ഡ്,

ഇന്ത്യയുടെ കിഴക്കൻ മേഖലയായ ബീഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിലും ലിംഗാനുപാതം 2001-ൽ 107 ആയിരുന്നത് 2019-21-ൽ 109 ആയും വർധിച്ചു.ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ, ജനനസമയത്തെ ലിംഗാനുപാതം പൊതുവെ മെച്ചപ്പെട്ടതായി പഠനം കാണിക്കുന്നു. മധ്യേന്ത്യയിൽ (ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്) 2001-ൽ 111 ആയിരുന്നത് 2019-21ൽ 106 ആയി (100 പെൺകുട്ടികൾക്ക് ആൺകുട്ടികൾ) പടിഞ്ഞാറ് (ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ) 116 എന്നത് 108 ആയി.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ (അരുണാചൽ പ്രദേശ്,

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ (അരുണാചൽ പ്രദേശ്, അസം, മണിപ്പൂർ, മേഘാലയ, നാഗാലാൻഡ്, മിസോറാം, ത്രിപുര, സിക്കിം) ഇത് 105 ൽ നിന്ന് 104 ആയും കുറഞ്ഞു. "ഇന്ത്യയുടെ തെക്കൻ, വടക്കുകിഴക്കൻ പ്രദേശങ്ങളിൽ സ്ഥിരമായി ലിംഗാനുപാതം സ്വാഭാവിക സന്തുലിതാവസ്ഥയോട് അടുത്താണ്, എന്നിരുന്നാലും ദക്ഷിണേന്ത്യയിലെ ലിംഗാനുപാതം അടുത്തിടെ പുരുഷന്മാരിലേക്ക് ചായാൻ തുടങ്ങിയിട്ടുണ്ട്. താരതമ്യേന സമ്പന്നമായ ദക്ഷിണേന്ത്യയിൽ, ഇപ്പോൾ ജനനസമയത്ത് ലിംഗാനുപാതം 108 ആണ്," റിപ്പോർട്ട് പറയുന്നു. ആണ്‍മക്കള്‍ ജനിക്കണമെന്ന ചിന്തയില്‍ വലിയ കുറവുണ്ടായതായും റിപ്പോർട്ടിലുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+