Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജസ്ഥാനില്‍ തിരിച്ചടിച്ച് കോണ്‍ഗ്രസ്.... ബിജെപിയുടെ കേന്ദ്ര മന്ത്രിയെ ചോദ്യം ചെയ്യാന്‍ നോട്ടീസ്!!

ജയ്പൂര്‍: രാജസ്ഥാനില്‍ ബിജെപിക്കെതിരെയുള്ള പോരാട്ടം കടുപ്പിച്ച് കോണ്‍ഗ്രസ്. കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിന് പോലീസ് ചോദ്യം ചെയ്യാന്‍ ഹാജരാവാനായി നോട്ടീസ് നല്‍കിയിരിക്കുകയാണ്. രാജസ്ഥാന്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. എന്നാല്‍ നേരത്തെ തന്നെ ഈ ആരോപണങ്ങള്‍ ഷെഖാവത്ത് നിഷേധിച്ചിരുന്നു. പുറത്തുന്ന ഓഡിയോ ക്ലിപ്പില്‍ ബിജെപി നേതാക്കള്‍ ഇത്തരം നീക്കങ്ങള്‍ നടത്തുന്നതായി വ്യക്തമായിരുന്നു. നേരത്തെ ബിജെപി കേന്ദ്ര നേതൃത്വവും കോണ്‍ഗ്രസിനെതിരെ ശക്തമായ നീക്കങ്ങള്‍ നടത്തിയിരുന്നു.

1

അശോക് ഗെലോട്ടിന്റെ അടുപ്പക്കാരുടെ സ്ഥാപനങ്ങളില്‍ അടക്കം നേരത്തെ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി പണം പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് കേന്ദ്ര മന്ത്രിക്ക് തന്നെ നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. വലിയ രാഷ്ട്രീയ യുദ്ധത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. രണ്ട് കേസുകളാണ് നിലവിലുള്ളത്. ഇതിലൊന്നില്‍ പറയുന്നത് ഗജേന്ദ്ര സിംഗ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നോക്കിയെന്നാണ്. ഇത് ഗജേന്ദ്ര സിംഗ് ഷെഖാവത്താണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

Recommended Video

cmsvideo
    Congress MLA alleges Vasundhara Raje link to arrested horse trading ‘agent’ | Oneindia Malayalam

    നേരത്തെ പുറത്തുവിട്ട ശബ്ദസന്ദേശത്തില്‍ കേന്ദ്ര മന്ത്രിയുടെയും വിമത എംഎല്‍എ ഭന്‍വര്‍ ലാല്‍ ശര്‍മയുടെ ശബ്ദമാണ് ഉണ്ടായിരുന്നത്. പണം വാങ്ങി സര്‍ക്കാരിനെ അട്ടിമറിക്കാനായിരുന്ന ആവശ്യപ്പെട്ടത്. എന്നാല്‍ ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്ന് ഷെഖാവത്ത് പറഞ്ഞു. എന്റെ ശബ്ദമല്ല ആ ക്ലിപ്പില്‍ ഉള്ളത്. എന്നിട്ടും എന്നെ ചോദ്യം ചെയ്യാനാണ് തീരുമാനം. തീര്‍ച്ചയായും ചോദ്യം ചെയ്യലിന് ഹാജരാവുമെന്നും ഷെഖാവത്ത് പറഞ്ഞു. സഞ്ജയ് ജെയിന്‍ എന്ന ബിസിനസുകാരനെയും കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ക്ക് ബിജെപി നേതാക്കളുമായി അടുപ്പമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

    ആദ്യം ഓഡിയോ ക്ലിപ്പുകളും ആധികാരികത പരിശോധിക്കണമെന്ന് ഷെഖാവത്ത് ആവശ്യപ്പെട്ടു. ഫോണ്‍ ചോര്‍ത്തിയത് അനുമതിയോടെയാണോ? ആരാണ് ഇത് റെക്കോര്‍ഡ് ചെയ്തത്? ഇതെല്ലാം ആദ്യം കോണ്‍ഗ്രസ് വെളിപ്പെടുത്തട്ടെ. ഞാനാദ്യമേ പറഞ്ഞു ഏത് തരം അന്വേഷണത്തിനും തയ്യാറാണെന്നും ഷെഖാവത്ത് വ്യക്തമാക്കി. അതേസമയം ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് അനുമതി തേടാതെയാണ് ഫോണ്‍ ചോര്‍ത്തിയതെന്നാണ് ബിജെപി നേതാക്കള്‍ ആരോപിക്കുന്നു. സിബിഐ അന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം നേരത്തെ രാജസ്ഥാന്‍ സര്‍ക്കാരില്‍ നിന്ന് വിശദീകരണവും തേടിയിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+