18 പിന്നാക്ക വിഭാഗങ്ങളെ പട്ടിക ജാതി പട്ടികയിൽ ഉൾപ്പെടുത്താനുള്ള വിജ്ഞാപനം; യോഗി സർക്കാരിന് തിരിച്ചടി
ലഖ്നൗ; പിന്നാക്ക ജാതിക്കാരായ 18 സമുദായങ്ങളെ പട്ടികജാതി പട്ടികയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ചുള്ള യുപി സർക്കാരിന്റെ വിഞ്ജാപനം റദ്ദാക്കി അലഹബാദ് ഹൈക്കോടതി. പട്ടികജാതി പട്ടികയിൽ മാറ്റം വരുത്താൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദൽ, ജസ്റ്റിസ് ജെജെ മുനീർ എന്നിവരുടെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.സർക്കാർ വിജ്ഞാപനത്തെ ചോദ്യം ചെയ്ത് ഡോ ബിആർ അംബേദ്കർ ഗ്രന്ഥാലയ ഏവം ജൻ കല്യാൺ, ഗോരഖ്പൂർ തുടങ്ങിയവർ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.

മജ്‌വാർ, കഹാർ, കശ്യപ്, കേവത്, മല്ല, നിഷാദ്, കുംഹാർ, പ്രജാപതി, ധീവർ, ബിന്ദ്, ഭാർ, രാജ്ഭർ, ധിമാൻ, ബതം, തുർഹ , ഗോഡിയ, മാഞ്ചി, മച്ചുവ തുടങ്ങി 18 മറ്റ് പിന്നാക്ക വിഭാഗങ്ങളെ പട്ടിക ജാതി പട്ടികയിൽ ഉൾപ്പെടുത്താനായിരുന്നു സർക്കാർ നീക്കം. 2019 ജൂൺ 24 നായിരുന്നു സർക്കാർ ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. 2005-ൽ മുലായം സിംഗ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാർട്ടി സർക്കാരും 2016-ൽ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള എസ് പിയും സമാന വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
അതേസമയം ഹൈക്കോടതി ഉത്തരവിൽ ബി ജെ പി സർക്കാരിനെതിരെ എസ് പി രംഗത്തെത്തി. യോഗി സർക്കാരിന്റെ കാര്യക്ഷമമല്ലാത്ത നടപടിയെത്തുടർന്നാണ് ഹൈക്കോടതി വിജ്ഞാപനം റദ്ദാക്കിയതെന്ന് പാർട്ടി കുറ്റപ്പെടുത്തി.ഏറ്റവും പിന്നാക്കം നിൽക്കുന്ന 18 ജാതികളെ പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടുത്തുമെന്ന വാഗ്ദാനം എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് നിറവേറ്റിയിരുന്നു, അത് ബിജെപിയുടെ കേന്ദ്ര സർക്കാരാണ് തള്ളിക്കളഞ്ഞത് , എസ്പി കുറ്റപ്പെടുത്തി.യോഗി ആദിത്യനാഥ് സർക്കാർ കേസ് കാര്യക്ഷമമല്ലാതെ കൈകാര്യം ചെയ്തതിനാലും കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ പിന്തുണയില്ലായ്മയും കാരണമാണ് ഇപ്പോൾ സംവരണം റദ്ദാക്കിയതെന്നും പാർട്ടി ട്വീറ്റിൽ വിമർശിച്ചു.
ദിൽഷയോട് എങ്ങനെ ഇഷ്ടം തോന്നാതിരിക്കും? എന്തൊരു ചേലാണ് ദിലൂ..പൊളിച്ചടുക്കി താരം, ചിത്രങ്ങൾ












Click it and Unblock the Notifications