തമിഴ്‌നാട്ടില്‍ പ്രസവാവധി ഒമ്പത് മാസമാക്കി ഉയര്‍ത്തി
ചെന്നൈ: തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ജീലവനക്കാരുടെ പ്രസവാവധി ആറ് മാസത്തില്‍ നിന്നും ഒമ്പത് മാസമാക്കി ഉയര്‍ത്തി. വ്യാഴാഴ്ചയാണ് മുഖ്യമന്ത്രി ജയലളിത ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
പ്രസവാവധി ഒമ്പത് മാസമായി ഉയര്‍ത്തുമെന്നത് എഐഎഡിഎംകെയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കോടികളുടെ ധനസഹായവും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

കില്‍പ്പോക്ക്, കോയമ്പത്തൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, മധുര രാജാജി സര്‍ക്കാര്‍ ആശുപത്രി തുടങ്ങിയ ആശുപത്രികളില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. ജയലളിത സര്‍ക്കാര്‍ നൂറ് ദിനം പിന്നിടുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം. സേലം, വെല്ലൂര്‍, തഞ്ചാവൂര്‍, തിരുനല്‍വേലി, ട്രിച്ചി, തൂത്തുക്കുടി എന്നിവിടങ്ങളിലെ ജനറല്‍ ആശുപത്രികളുടെ നിലവാരം ഉയര്‍ത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications