ട്രാവല്‍ ഇന്‍ഷുറന്‍സ് ഇനി മുതല്‍ ഓപ്ഷണല്‍.... ഓരോ ഉപഭോക്താവില്‍ നിന്നും ഒരു രൂപ ഈടാക്കും
ചെന്നൈ: റെയില്‍വേ അപകടങ്ങളുടെ പേരില്‍ യാത്രക്കാര്‍ക്കുള്ള പരിരക്ഷയ്ക്കായി കൊണ്ടുവന്ന ട്രാവല്‍ ഇന്‍ഷുറന്‍സില്‍ പരിഷ്കാരങ്ങളുമായി റെയില്‍വേ. ഇത് ഓപ്ഷനലായി മാറ്റിയിരിക്കുകയാണ് റെയില്‍വേ. വേണ്ടവര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങില്‍ യെസ് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ പണി ഈടാക്കുന്ന രീതിയിലേക്കാണ് ഇത് മാറുന്നത്. നേരത്തെ നിര്‍ബന്ധമായും ചെയ്യേണ്ട കാര്യമായിരുന്നു ഇത്. ഇന്‍ഷുറന്‍സ് ഓപ്ഷന് ക്ലിക്ക് ചെയ്യാതെ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കില്ലായിരുന്നു. ഐആര്‍സിടിസി പോര്‍ട്ടലില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ സൗകര്യമുള്ളത്. അതേസമയം സൗജന്യമായി ചെയ്തിരുന്ന ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് ഇനി മുതല്‍ പണം ഈടാക്കുകയും ചെയ്യും.

ഒരുരൂപയാണ് ഇതിനായി ഈടാക്കുക. ഒരു ടിക്കറ്റില്‍ നാലുപേര്‍ യാത്ര ചെയ്യുന്നുണ്ടെങ്കില്‍ നാലുരൂപ ഈടാക്കും. അഞ്ച് വയസ്സിന് മുകളിലുള്ള എല്ലാ യാത്രക്കാരും ട്രാവല്‍ ഇന്‍ഷുറന്‍സിന് അര്‍ഹരാണ്. നേരത്തെ 2016 സെപ്റ്റംബറിലാണ് ട്രാവല്‍ ഇന്‍ഷുറന്‍സ് റെയില്‍വേ പ്രഖ്യാപിച്ചത്. മരണം സംഭവിച്ചവര്‍ക്ക് പത്ത് ലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവര്‍ക്ക് ഏഴര ലക്ഷവും രണ്ടു ലക്ഷം രൂപവരെയുള്ള ആശുപത്രി ചെലവുകളും വഹിക്കുക എന്നതാണ് ഇതിന്റെ പരിധിയില്‍ വരുന്നത്. തുടക്കത്തില്‍ ഓപ്ഷനലായിരുന്നു ഈ പദ്ധതി. നവംബര്‍ ഒന്നുമുതല്‍ ഇത് നിര്‍ബന്ധമാക്കുകയായിരുന്നു. അതേസമയം പുതിയ നിയമ പ്രകാരം വെയ്റ്റിങ് ലിസ്റ്റില്‍ നിന്ന് ടിക്കറ്റ് ലഭിച്ചവര്‍ക്കും പരിരക്ഷ ലഭിക്കും.
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications