ജെഇഇ അഡ്മിറ്റ് കാർഡ് പുറത്തിറക്കി: വിദ്യാർത്ഥികൾക്ക് നിർദേശേവുമായി എൻടിഎ, പരീക്ഷ ജൂലൈ 20 മുതൽ
ദില്ലി: നാഷണൽ ടെസ്റ്റിംഗ് ഏജൻസി ജെഇഇ മെയിൻ മൂന്നാം സെഷൻ പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് പുറത്തിറക്കി. ജൂലൈ 20 മുതൽ 25 വരെയുള്ള തിയ്യതികളിലാണ് പരീക്ഷ നടക്കാനിരിക്കുന്നത്. എപ്രിൽ- മെയ് മാസങ്ങളിലായി നടത്താനിരുന്ന പ്രവേശന പരീക്ഷ ജൂലൈ- ആഗസ്റ്റ് മാസങ്ങളിലായി നടത്തുമെന്ന് ജൂലൈ ആറിനാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചത്. ജെഇഇ മെയിൻ പരീക്ഷയുടെ മൂന്നാമത്തെ സെഷൻ ജൂലൈ 20 മുതൽ ജൂലൈ 25 വരെയുമാണ് നടക്കുക. ഇതോടെ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനായി ജൂലൈ ആറ് മുതൽ എട്ട് വരെ എൻടിഎ സമയം അനുവദിച്ചിരുന്നു.
രാജ്യത്ത് കൊവിഡ് വ്യാപനത്തോടെയാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഏപ്രിൽ- മെയ് മാസങ്ങളിലായി നടത്താനിരുന്ന 2021 ലെ ജെഇഇ മെയിൻ പരീക്ഷ മാറ്റിവെച്ചത്. ഏപ്രിലിൽ 27, 28,30 തിയ്യതികളിലും മെയിൽ 24,25,26,27, 28 തിയ്യതികളിലുമായി പ്രവേശന പരീക്ഷ നടന്നിരുന്നു. ആദ്യത്തെ രണ്ട് സെഷൻ ഫെബ്രുവരി മാർച്ച് മാസങ്ങളിലായി നടന്നിരുന്നു. ഫെബ്രുവരി 23- 26 വരെയുള്ള ദിവസങ്ങളിലും മാർച്ച് 16-18 വരെയുമാണ് പരീക്ഷ നടന്നത്. ആദ്യ സെഷനിൽ ആറ് ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്.

വീടിനെ അപകടത്തിലാക്കി ചാഞ്ഞ് മരം, രക്ഷയ്ക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍- ചിത്രങ്ങളിലൂടെ
രണ്ടാമത്തെ സെഷനിൽ അഞ്ച് ലക്ഷം വിദ്യാർത്ഥികളും പരീക്ഷക്കിരുന്നു. അതിന് ശേഷമുള്ള സെഷനുകളാണ് മാറ്റിവെച്ചിരുന്നത്. നാലാമത്തെ സെഷൻ ജൂലൈ 27നും ആഗസ്റ്റ് 2നും ഇടയിലായി നടക്കും. എന്നാൽ ഈ പരീക്ഷയ്ക്കുള്ള പ്രവേശന കാർഡ് എപ്പോൾ ലഭിക്കുമെന്ന് വ്യക്തമല്ല. എന്നാൽ ഇനി പുറത്തുവരാനുള്ള രണ്ട് സെഷനുകളുടേയും ഫലം ആഗസ്റ്റ് മാസത്തിൽ പ്രഖ്യാപിക്കുമെന്ന് എൻടിഎ വ്യക്തമാക്കിയിട്ടുണ്ട്.
അഡ്മിറ്റ് കാർഡ് ഡൌൺലോഡ് ചെയ്യുന്നതിനായി http://jeemain.nta.nic.in./ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച്
ലഭ്യമായ മൂന്നിൽ ഏതെങ്കിലും ഒരു ലിങ്ക് തിരഞ്ഞെടുക്കാം. ലിങ്കിൽ ക്ലിക്കുചെയ്‌ത് കഴിഞ്ഞാൽ ഒരു പുതിയ പേജ് തുറക്കും ഇതിൽ നിങ്ങളുടെ ജനനത്തീയതി, അപേക്ഷാ നമ്പർ, കാപ്ച തുടങ്ങിയ വിശദാംശങ്ങൾ നൽകിയ ശേഷം സബ്മിറ്റ് നൽകുക. ഇതോടെ നിങ്ങളുടെ സ്ക്രീനിൽ അഡ്മിറ്റ് കാർഡ് പ്രത്യക്ഷപ്പെട്ടതിനുശേഷം ഡൌൺലോഡ് ഓപ്ഷൻ കാണിക്കും ഇതോടെ ഈ ബട്ടൺ ക്ലിക്കുചെയ്ത് നിങ്ങൾക്ക് അഡ്മിറ്റ് കാർഡ് ഡൌൺലോഡ് ചെയ്യാൻ സാധിക്കും.
കോവിഡ് വ്യാപനത്തിനിടെ വിദ്യാർത്ഥികൾക്ക് എളുപ്പമാക്കാൻ ഈ വർഷത്തെ ജെഇഇ മെയിൻ പരീക്ഷയെ നാല് സെഷനുകളായി നടത്തുമെന്നാണ് നേരത്തെ എൻടിഎ വിജ്ഞാപനത്തിൽ ചൂണ്ടിക്കാണിച്ചത്. "ജെഇഇ പരീക്ഷയിൽ വിദ്യാർത്ഥികൾക്ക് അവരുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിന് ഇപ്പോൾ ഒന്നിലധികം അവസരങ്ങൾ ലഭിക്കും. അതിനാൽ ഒരു വിദ്യാർത്ഥി ഒരു ശ്രമത്തിൽ മികച്ച വിജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ, ഇത്തരം വിദ്യാർത്ഥികൾക്ക് വർഷത്തിൽ മൂന്ന് തവണ കൂടി പരീക്ഷയെഴുതാൻ കഴിയുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി) എന്നിവയുൾപ്പെടെ ഇന്ത്യയിലെ ബിരുദ എഞ്ചിനീയറിംഗ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള പരീക്ഷയാണ് ജെഇഇ മെയിൻ
കയ്യിൽ പുതിയ ടാറ്റു, വൈറലായി പ്രേക്ഷകരുടെ പ്രിയ ബിഗ് ബോസ് തരാം ഡിംപൽ ഭാൽ
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications