ചെന്നിത്തല നിരീക്ഷണത്തില്‍! നിരീക്ഷിക്കുന്നത് പിണറായിയുടെ രഹസ്യ പോലീസ്!കാരണം?
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് വിളിച്ച വാര്‍ത്ത സമ്മേളനത്തിലായിരുന്നു രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്നുളള ഉദ്യോഗസ്ഥരും ഉണ്ടായിരുന്നത്.
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ വാര്‍ത്ത സമ്മേളനം നിരീക്ഷിച്ച് രഹസ്യാന്വേഷണ വിഭാഗം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് വിളിച്ച വാര്‍ത്ത സമ്മേളനത്തിലായിരുന്നു രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്നുളള ഉദ്യോഗസ്ഥരും ഉണ്ടായിരുന്നത്.
വാര്‍ത്ത സമ്മേളനത്തിനിടെ കുറിപ്പ് വിതരണം ചെയ്തപ്പോള്‍ മാധ്യമ പ്രവര്‍ത്തകരല്ലാത്ത രണ്ടു പേര്‍ ഉണ്ടായിരുന്നു. സംശയം തോന്നിയ സ്റ്റാഫ് ചോദിച്ചപ്പോള്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരാണെന്ന് സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് രണ്ടു പേരും പുറത്തുപോയി. മലയാള മനോരമയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വാര്‍ത്താ സമ്മേളനത്തിനിടെ
കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് രഹസ്യാന്വേഷണ വിഭാഗത്തിലെ രണ്ട് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നത്. രഹസ്യാന്വേണ വിഭാഗത്തിലെ പോലീസുകാരാണെന്ന് ഇവര്‍ തന്നെ സമ്മതിച്ചിരുന്നു.

ചെന്നിത്തല നിരീക്ഷണത്തില്‍
അതേസമയം രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തതിന്റെ കാരണം വ്യക്തമല്ല. രമേശ് ചെന്നിത്തലയുടെ നവാര്‍ത്ത സമ്മേളനം നിരീക്ഷിക്കാനാണ് ഉദ്യോഗസ്ഥരെത്തിയതെന്നാണ് അഭ്യൂഹങ്ങള്‍.

സംശയം തോന്നി
വാര്‍ത്ത സമ്മേളനത്തിനിടെ ഓഫീസ് സ്റ്റാഫ് കുറിപ്പ് വിതരണം ചെയ്യുന്നതിനിടെയാണ് മാധ്യമ പ്രവര്‍ത്തകരല്ലാത്ത രണ്ടു പേരെ ശ്രദ്ധിച്ചത്. സംശയം തോന്നി ചോദിച്ചപ്പോഴായിരുന്നു രഹസ്യാന്വേഷണ വിഭാഗത്തിലെ പോലീസ് ആണെന്ന് സമ്മതിച്ചത്.

സിറ്റി പോലീസ് കമ്മീഷ്ണര്‍
ഇവര്‍ ഉടന്‍ തന്നെ പുറത്തേക്ക് ഇറങ്ങിപ്പോയി. ഇക്കാര്യം ചെന്നിത്തലയുടെ ഓഫീസ് സിറ്റി പോലീസ് കമ്മീഷ്ണറെ അറിയിച്ചിട്ടുണ്ട്.

എടുത്തു പറയാന്‍ ഒന്നുമില്ല
പിണറായി സര്‍ക്കാരിനെതിരെ വാര്‍ത്താ സമ്മേളനത്തില്‍ ചെന്നിത്തല ആഞ്ഞടിച്ചു. ഒരു വര്‍ഷത്തെ ഭരണത്തില്‍ എടുത്തുപറയാവുന്ന ഒരു നേട്ടവും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ നേട്ടങ്ങളാണ് പിണറായി ഉയര്‍ത്തിക്കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജയരാജന്റെ രാജി
തന്റെ ഭരണത്തില്‍ അഴിമതി ഇല്ലെന്ന് പറയുന്ന പിണറായിയുടെ വാദം തെറ്റാണെന്ന് ചെന്നിത്തല പറഞ്ഞിരുന്നു. ഇപി ജയരാജന്‍ രാജിവച്ചത് അഴിമതി നടത്തിയിട്ടാണെന്നും ചെന്നിത്തല.

അധികാരം പിണറായിയില്‍
നിലവില്‍ അധികാരം പിണറായിയില്‍ കേന്ദ്രീകരിച്ച അവസ്ഥയാണെന്ന് ചെന്നിത്തല ആരോപിച്ചു. അഹങ്കാരമാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തന ശൈലിയെന്നും അദ്ദേഹം പരിഹസിച്ചു. മന്ത്രിസഭ കൈക്കൊള്ളുന്ന തീരുമാനങ്ങളെ കുറിച്ച് ജനങ്ങള്‍ക്ക് ധാരണയില്ലെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ക്കായി വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ
ഫോണ്‍ എടുക്കില്ല; നടപടിയില്ല, കമ്മീഷന് അധ്യക്ഷയുമില്ല... വനിത കമ്മീഷന്‍ പ്രവര്‍ത്തനം താളം തെറ്റുന്നു...കൂടുതല്‍ വായിക്കാന്‍
ഓമനക്കുട്ടന്റെ ഒരൊന്നൊന്നര അഡ്വഞ്ചറുകൾ.. (സംവിധായകന്റെയും)!! ഡോണ്ട് മിസ്സിറ്റ്... ശൈലന്റെ റിവ്യൂ!!കൂടുതല്‍ വായിക്കാന്‍












Click it and Unblock the Notifications