Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫോണ്‍ എടുക്കില്ല; നടപടിയില്ല, കമ്മീഷന് അധ്യക്ഷയുമില്ല... വനിത കമ്മീഷന്‍ പ്രവര്‍ത്തനം താളം തെറ്റുന്നു

തിരുവനന്തപുരം: വനിത കമ്മീഷന് അധ്യക്ഷയില്ലാതെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകുന്നു. കാലാവധി പൂര്‍ത്തിയാക്കിയതിനു ശേഷം ചെയര്‍പേഴ്‌സണ്‍ കെസി റോസക്കുട്ടിയും അംഗം നൂബിന റഷീദും രണ്ട് മാസം മുമ്പ് സ്ഥാനം ഒഴിഞ്ഞിരുന്നു. പകരം നിയമനം ഇതുവരെ നടന്നിട്ടില്ല.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ പെരുരുമ്പോഴും നാതനില്ലാ കളരിയായി വനിതാ കമ്മീഷന്‍ നിലകൊള്ളുകയാണ്. കഴിഞ്ഞ ദിവസം നടന്ന് ജനനേന്ദ്രിയം ഛേദിച്ച സംഭവത്തിലും കാര്യമായി ഇടപെടാന്‍ കമ്മീഷനായിട്ടില്ല. മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

 പെണ്‍കുട്ടിയെ സന്ദര്‍ശിക്കാന്‍ തയ്യാറായില്ല

പെണ്‍കുട്ടിയെ സന്ദര്‍ശിക്കാന്‍ തയ്യാറായില്ല

തിരുവനന്തപുരത്ത് പെണ്‍കൂട്ടിയെ പീഡിപ്പിച്ച സ്വാമിക്കെതിരെ കേസെടുത്തു എന്ന് പറയുന്നതല്ലാതെ ഇരയെ സന്ദര്‍ശിക്കാനോ അവരുടെ പ്രശ്‌നത്തിലിടപെടാനോ അവശേഷിക്കുന്ന മൂന്ന് അംഗങ്ങളില്‍ ആരും തന്നെ തയ്യാറായിട്ടില്ല.

പരാതിയില്‍ കാര്യമായ ഇടപെടലുകള്‍ നടക്കുന്നില്ല

പരാതിയില്‍ കാര്യമായ ഇടപെടലുകള്‍ നടക്കുന്നില്ല

പരാതിക്കാര്‍ കമ്മീഷന്‍ ആസ്ഥാനത്തേക്ക് വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നതിലും അംലംബാവം കാണിക്കുന്നു. നേരിട്ട് പരാതി നല്‍കിയ കാര്യത്തിലും കാര്യമായ ഇടപെടലുകള്‍ നടക്കുന്നില്ലെന്നും ആക്ഷേപമുയരുന്നുണ്ട്.

 മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ കുറവ്

മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ കുറവ്

കമ്മീഷന്‍ അദാലത്ത് നടപടികളും ഇഴഞ്ഞ് നീങ്ങുകയാണ്. മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ കുറവാണ് ഇതിന് കാരണം.

 വനിത പോലീസുകാരില്ല

വനിത പോലീസുകാരില്ല

കേസ് അന്വേണങ്ങള്‍ക്ക് വനിത പോലീസുകാര്‍ ഇല്ലെന്നതും ആക്ഷേപത്തിന് ഇടയാക്കുന്നുണ്ട്.

 എംസി ജോസഫൈന്‍

എംസി ജോസഫൈന്‍

ഒഴിവു വന്നിരിക്കുന്ന വനിത കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എംസി ജോസഫൈന്റെ പേര് പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ട്.

 ദൈനംദിന പ്രവര്‍ത്തനങ്ങള്‍

ദൈനംദിന പ്രവര്‍ത്തനങ്ങള്‍

സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സമയോചിത ഇടപെടല്‍ നടത്തേണ്ട കമ്മീഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളും കേസുകളിന്മേലുള്ള തീരുമാനങ്ങളും ഇഴയുകയാണ്.

വാര്‍ത്തകള്‍ വേഗത്തിലാറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

വാര്‍ത്തകള്‍ വേഗത്തിലാറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

ഓമനക്കുട്ടന്റെ ഒരൊന്നൊന്നര അഡ്വഞ്ചറുകൾ.. (സംവിധായകന്റെയും)!! ഡോണ്ട് മിസ്സിറ്റ്... ശൈലന്റെ റിവ്യൂ!!കൂടുതല്‍ വായിക്കാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+