കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ടിആറിന്റെ മകള്‍ ഉമാ മഹേശ്വരിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

Google Oneindia Malayalam News

ഹൈദരാബാദ്: തെലുങ്കുദേശം പാര്‍ട്ടി സ്ഥാപകനും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ എന്‍ ടി രാമറാവുവിന്റെ മകള്‍ ഉമാ മഹേശ്വരിയെ ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യ ചെയ്തതായി തോന്നുന്നെന്നും എന്നാല്‍ ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഹൈദരാബാദ് പോലീസ് കമ്മീഷണര്‍ സിവി ആനന്ദ് പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

uma

എന്‍ ടി രാമറാവുവിന്റെ 12 മക്കളില്‍ ഇളയ മകളാണ് ഉമാ മഹേശ്വരി. മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ദഗ്ഗുബതി പുരന്ദേശ്വരിയും ടി ഡി പി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ എന്‍ ചന്ദ്രബാബു നായിഡുവിന്റെ ഭാര്യ നാരാ ഭുവനേശ്വരിയും സഹോദരിമാരാണ്. ചന്ദ്രബാബു നായിഡുവും മകന്‍ നാരാ ലോകേഷും മറ്റ് കുടുംബാംഗങ്ങളും ഉമാ മഹേശ്വരിയുടെ വീട്ടില്‍ എത്തിയിട്ടുണ്ട്.

'ദിലീപ് പറഞ്ഞ ചില നിർണായക കാര്യങ്ങൾ കേരളത്തിന്റെ പൊതുമനസാക്ഷി അറിയണം'; അഭിഭാഷകയുടെ കുറിപ്പ്'ദിലീപ് പറഞ്ഞ ചില നിർണായക കാര്യങ്ങൾ കേരളത്തിന്റെ പൊതുമനസാക്ഷി അറിയണം'; അഭിഭാഷകയുടെ കുറിപ്പ്

ഉമാ മഹേശ്വരി ഭര്‍ത്താവിനൊപ്പമാണ് താമസിച്ചിരുന്നത്. ഹൈദരാബാദില്‍ താമസിക്കുന്ന ഇളയ മകള്‍ ഞായറാഴ്ച ഭര്‍ത്താവിനൊപ്പം ഉമ മഹേശ്വരിയെ കാണാന്‍ വന്നിരുന്നു. ഏറെ കാലമായി ശ്വാസകോശ രോഗത്തിന് ചികിത്സയിലായിരുന്നു ഉമ മഹേശ്വരി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. തെലുങ്കിലെ സൂപ്പര്‍ സ്റ്റാറായിരുന്നു എന്‍ ടി ആര്‍. 1982ല്‍ ആണ് തെലുങ്കുദേശം പാര്‍ട്ടി രൂപീകരിക്കുന്നത്.

കുഞ്ഞിക്ക അന്നും ഇന്നും മാസാണ് മോനെ; ഞെട്ടിച്ച ഫോട്ടോസ്, വൈറലോട് വൈറല്‍

English summary
NTR's daughter Uma Maheshwari was found dead at home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X