കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കന്യാസ്ത്രീ തലയ്ക്കടിച്ചു വീഴ്ത്തി, വിദ്യാര്‍ഥിനി ആശുപത്രിയില്‍

  • By Meera Balan
Google Oneindia Malayalam News

എറാണാകുളം: നഴ്‌സിംഗ് വിദ്യാര്‍ഥിനിയെ കോണ്‍വെന്റിലെ സിസ്റ്റര്‍ തലയ്ക്കടിച്ചു വീഴ്ത്തിയെന്ന് പരാതി. പള്ളുരിത്തി സിമെറ്റ് നഴ്‌സിംഗ് കൊളെജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായ ലിജിയ ലത്തീഫാണ് കോണ്‍വെന്റ് അധികൃതര്‍ക്കെതിരെ പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം ചായ കുടിയ്ക്കുന്നതിനിടെ കപ്പില്‍ നിന്നും ചായ നിലത്ത് വീണതിനാണ് സിസ്റ്റര്‍ തലയ്ക്കടിച്ചത്. അടിയേറ്റ വിദ്യാര്‍ഥിനി ബോധംകെട്ട് വീണു. തുടര്‍ന്ന് എറണാകുളം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കപ്പില്‍ നിന്നും ചായ നിലത്ത് വീണതിനാണ് കോണ്‍വെന്റിലെ സ്റ്റര്‍ ഓററ്റ് കൈ കൊണ്ട് തന്റെ തലയ്ക്കടിച്ചതെന്നാണ് വിദ്യാര്‍ഥിനി നല്‍കിയ പരാതിയില്‍ പറയുന്നത്. അടിയേറ്റ പെണ്‍കുട്ടി ബോധം കെട്ട് വീഴുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിയ്ക്കാന്‍ പോലും അധികൃതര്‍ തയ്യാറായില്ല.

Crime

തലയ്ക്ക് ശക്തമായ അടിയേറ്റതിനെത്തുടര്‍ന്ന് വിദ്യാര്‍ഥിനിയ്ക്ക് ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് ഐസിയുവിലേയ്ക്ക് മാറ്റി. അന്തേവാസികളെ സിസ്റ്റര്‍ ഓററ്റ് മര്‍ദ്ദിയ്ക്കുന്നത് പതിവാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ടിവി കണ്ടതിന് മറ്റൊരു കുട്ടിയെ ചൂരല്‍ കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചതായും പറയുന്നു. സംഭവത്തില്‍ പള്ളുരുത്തി പൊലീസ് കേസെടുത്തു.

English summary
Nun beats student in a convent at Ernakulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X