നൂപുർ ശർമ്മയുടെ തലവെട്ടുന്ന വീഡിയോ നിർമ്മിച്ച് യൂട്യൂബർ; വിവാദമായതോടെ ഡിലീറ്റ് ചെയ്ത് ക്ഷമാപണം
കശ്മിർ: പ്രവാചകനെതിരെ വിവാദ പ്രസ്താവന നടത്തിയ മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയുടെ തല വെട്ടുന്ന തരത്തിലുള്ള വീഡിയോ നിർമ്മിച്ച യൂട്യൂബർ ക്ഷമാപണം നടത്തി. കശ്മീർ ആസ്ഥാനമായുള്ള യൂട്യൂബർ ഫൈസൽ വാനി ആയിരുന്നു ഈ വീഡിയോ പുറത്തിറക്കിയത്. വീഡിയോ വലിയ രീതിയിൽ വൈറലാകുകയും പ്രതിഷേധത്തിന് കാരണമാകുകയും ചെയ്തതോടെയാണ് ഫൈസൽ ക്ഷമാപണവുമായി രംഗത്ത് വന്നത്.
"അതെ, ഞാനാണ് വീഡിയോ നിർമ്മിച്ചത്, പക്ഷേ എനിക്ക് ദുരുദ്ദേശ്യമൊന്നും ഉണ്ടായിരുന്നില്ല. ഞാൻ വീഡിയോ ഡിലീറ്റ് ചെയ്തു, ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു" യുട്യൂബിൽ പോസ്റ്റ് ചെയ്ത ക്ഷമാപണ വീഡിയോയിൽ ഫൈസൽ പറഞ്ഞു. യൂട്യൂബിൽ ഡീപ് പെയിൻ ഫിറ്റ്നസ് എന്ന പേരിൽ ഒരു ഫിറ്റ്നസ് ചാനൽ നടത്തുകയാണ് ഫൈസൽ. ഈ ആഴ്ച ആദ്യമാണ് വിവാദമായ വീഡിയോ ഫൈസൽ അപ്ലോഡ് ചെയ്തത്. വാളുമായി നിൽക്കുന്ന യൂട്യൂബർ നൂപൂർ ശർമ്മയുടെ ഫോട്ടോയുടെ തലവെട്ടുന്ന രീതിയിൽ ആണ് വീഡിയോ നിർമ്മിച്ചിരിക്കുന്നത്. നിലവിൽ വിവാദമായ ഈ വീഡിയോ ഫൈസൽ യൂട്യൂബിൽ നിന്ന് ഡിലീറ്റ് ആക്കിയിട്ടുണ്ട്.

നിങ്ങൾക്ക് എന്റെ പശ്ചാത്തലം പരിശോധിക്കാമെന്നും ഒരു ഇടത്തരം കുടുംബത്തിൽ പെട്ടയാളാണ് താനെന്നും ഫൈസൽ പറയുന്നു. നേരത്തെ ഒരു ലേഡീസ് ഗാർമെന്റ് ഷോപ്പ് നടത്തുകയായിരുന്നു. പിന്നീട് ഒരു കമ്പ്യൂട്ടർ കോഴ്‌സ് പഠിക്കാൻ ഡൽഹിയിലേക്ക് പോയെന്നും യൂട്യൂബർ പറഞ്ഞു. ഗ്യാൻവ്യാപി വിധിയെ തുടർന്ന് ഒരു ടെലിവിഷൻ ചാനലിൽ നടന്ന പരിപാടിക്കിടെയാണ് നൂപുർ ശർമ്മ പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ വിവാദ പരാമർശങ്ങൾ ഉന്നയിച്ചത്. പിന്നാലെ നിരവധി വിമർശനങ്ങളാണ് നൂപുർ ശർമ്മക്കെതിരെ വന്നത്. നിരവധി ഗൾഫ് രാജ്യങ്ങൾ വിഷയത്തിൽ ഇന്ത്യയെ അവരുടെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. സംഭവം വിവാദമായതിനെ തുടർന്ന് നൂപുർ ശർമ്മയെ ബിജെപി സസ്പെന്റെ ചെയ്തിരുന്നു.
അപര്‍ണയ്ക്കും അശ്വിനും സര്‍പ്രൈസ് നല്‍കി റോബിന്‍; ഇത് പൊളിച്ചെന്ന് ആരാധകര്‍
തുടർന്ന് ഏതെങ്കിലും വിഭാഗത്തെയോ മതത്തെയോ അവഹേളിക്കുന്നത് പ്രത്യയശാസ്ത്രത്തിന് എതിരാണെന്ന് ബിജെപി പ്രസ്താവന ഇറക്കി. അത്തരക്കാരെയോ ഇതുപോലുള്ള ചിന്തകളെയോ പ്രോത്സാഹിപ്പിക്കുന്നില്ല എന്നും ബിജെപി പറഞ്ഞു. അതേ സമയം നൂപുർ ശർമ്മക്കെതിരെയുള്ള പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. വെള്ളിയാഴ് ഉച്ച നിസ്ക്കാരത്തിന് ശേഷം ബം ഗാൾ, ഉത്തർ പ്രദേശ്, ഡൽഹി, തെലങ്കാന എന്നിവിടങ്ങളിൽ ഇവർക്കെതിരെ പ്രതിഷേധം നടന്നിരുന്നു. നൂപുർ ശർമ്മയെ അറസ്റ്റ് ചെയ്യണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ബം ഗാളിൽ നടന്ന പ്രതിഷേധം ഒടുവിൽ പോലീസുമായുള്ള ഏറ്റുമുട്ടലിലേക്ക് വഴിമാറി.
Recommended Video
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications