കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഴ്സുമാരുടെ മിനിമം ശമ്പളം 20000 രൂപ! ഈ മാസം തന്നെ നടപ്പിലായേക്കും? മാനേജ്മെന്റുകൾക്ക് തിരിച്ചടി...

ഹർജിയിൽ ഒരു മാസത്തിനകം തീർപ്പുകൽപ്പിക്കണമെന്നും നിർദേശം നൽകി.

Google Oneindia Malayalam News

ദില്ലി: നഴ്സുമാരുടെ മിനിമം ശമ്പളം വർദ്ധിപ്പിച്ച വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ശമ്പള വർദ്ധനവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളാണ് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ മാനേജ്മെന്റുകളുടെ വാദങ്ങളെ പൂർണ്ണമായും എതിർത്ത സുപ്രീംകോടതി, ഹർജിയിൽ ഒരു മാസത്തിനകം തീർപ്പുകൽപ്പിക്കണമെന്നും നിർദേശം നൽകി.

മിനിമം വേതന നിയമപ്രകാരമുള്ള മാനദണ്ഢങ്ങൾ പാലിച്ചും, ബന്ധപ്പെട്ടവരുടെ നിലപാട് തേടിയതിനും ശേഷമാണ് നഴ്സുമാരുടെ ശമ്പളം വർദ്ധിപ്പിച്ച വിജ്ഞാപനം ഇറക്കിയതെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന മാനേജ്മെന്റുകളുടെ ആവശ്യത്തെ നഴ്സുമാരുടെ സംഘടനയായ യുഎൻഎയും കോടതിയിൽ എതിർത്തു. വിജ്ഞാപനം നടപ്പിലാക്കിയാൽ ആശുപത്രികളുടെ പ്രവർത്തനം അവതാളത്തിലാകുമെന്നായിരുന്നു മാനേജ്മെന്റുകളുടെ വാദം. എന്നാൽ ഈ വാദം കോടതി നിരസിച്ചു. വിജ്ഞാപനവുമായി ബന്ധപ്പെട്ട ഹർജികളിൽ വേഗത്തിൽ തീർപ്പുകൽപ്പിക്കണമെന്നും കോടതി നിർദേശിച്ചു. ജസ്റ്റിസ് എഎം ഖാൻവിൽക്കർ അദ്ധ്യക്ഷനായ അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

nurse

മിനിമം വേതനം 20000 രൂപയാക്കണം എന്നത് നഴ്സുമാരുടെ ഏറെനാളായുള്ള ആവശ്യമായിരുന്നു. ഇതിനുവേണ്ടി ഒരുപാട് സമരങ്ങളും അവർ സംഘടിപ്പിച്ചു. തുടർന്ന് കഴിഞ്ഞമാസം ലോങ് മാർച്ച് ഉൾപ്പെടെയുള്ള ഐതിഹാസിക സമരങ്ങൾ ആരംഭിക്കാൻ തീരുമാനിച്ച വേളയിലാണ് ശമ്പളം വർദ്ധിപ്പിച്ച് സർക്കാർ വിജ്ഞാപനമിറക്കിയത്. എന്നാൽ നഴ്സുമാരുടെ ശമ്പള വർദ്ധനവിനെ ആശുപത്രി മാനേജ്മെന്റുകൾ എതിർത്തു. വിജ്ഞാപനം സ്റ്റേ ചെയ്യാൻ വേണ്ടി മാനേജ്മെന്റുകൾ ഹൈക്കോടതി സിംഗിൾ ബെഞ്ചിനെയും ഡിവിഷൻ ബെഞ്ചിനെയും സമീപിച്ചു. എന്നാൽ രണ്ടിടങ്ങളിലും ഹർജി തള്ളി. ഇതിനെ തുടർന്നാണ് ആശുപത്രി മാനേജ്മെന്റുകൾ സുപ്രീംകോടതിയിൽ ഹർജി നൽകിയത്.

നിപ്പാ വൈറസ് പടർന്നത് പേരാമ്പ്രയിലെ കിണറ്റിൽ നിന്ന്! നിറയെ വവ്വാലുകൾ, നടപടി സ്വീകരിച്ചെന്ന് മന്ത്രിനിപ്പാ വൈറസ് പടർന്നത് പേരാമ്പ്രയിലെ കിണറ്റിൽ നിന്ന്! നിറയെ വവ്വാലുകൾ, നടപടി സ്വീകരിച്ചെന്ന് മന്ത്രി

ഇസ്ലാം മതം സ്വീകരിച്ച 21കാരനെ പോലീസ് അറസ്റ്റ് ചെയ്തു!മുസ്ലീം പെൺകുട്ടി നിർബന്ധിച്ച് മതം മാറ്റിയെന്ന്ഇസ്ലാം മതം സ്വീകരിച്ച 21കാരനെ പോലീസ് അറസ്റ്റ് ചെയ്തു!മുസ്ലീം പെൺകുട്ടി നിർബന്ധിച്ച് മതം മാറ്റിയെന്ന്

English summary
nurses minimum wage; supreme court's instruction on hospital management's petition.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X