Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്‌നാട്ടിൽ വോട്ട് ചെയ്‌ത ഒസിഐ പദവിയുള്ളവർ കുരുക്കിൽ; സൂക്ഷ്‌മ പരിശോധന നടത്താൻ അധികൃതർ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്‌ത ഒസിഐ (ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ) പദവിയുള്ളവരുടെ കാര്യത്തിൽ സൂക്ഷ്‌മ പരിശോധന പ്രഖ്യാപിച്ചു. വ്യാജമായി വോട്ട് രേഖപ്പെടുത്തിയ 30 ഇന്ത്യൻ വംശജരെയാണ് ഇതുവരെ കണ്ടെത്തിയത്. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ടിവികെ വൻ വിജയം നേടിയതിന് പിന്നാലെയാണ് പുതിയ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്.

ഒസിഐ കാർഡിന് അപേക്ഷിക്കുമ്പോൾ, വോട്ടർ ഐഡി കാർഡുകൾ തിരികെ നൽകിയിട്ടുണ്ടെന്നോ വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തെന്നോ ഉള്ള ഇവരുടെ സത്യവാങ്മൂലം വ്യാജമാണെന്ന് തെളിഞ്ഞാൽ നിയമപരമായ നടപടികൾ നേരിടേണ്ടി വരുമെന്നാണ് വിവരം. തട്ടിപ്പ്, തെറ്റിദ്ധാരണ, അല്ലെങ്കിൽ വസ്‌തുതകൾ മറച്ചുവെച്ച് ഒസിഐ രജിസ്ട്രേഷൻ നേടിയെന്ന് കണ്ടാൽ, അത് ഉടനടി റദ്ദാക്കും.

oci

കൂടാതെ, അത്തരം വ്യക്തികളെ ഇന്ത്യയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്യും. ഇത് ഒസിഐ അപേക്ഷാ ഫോമിലെ വ്യവസ്ഥയാണ്. നിയമ നിർവഹണ ഏജൻസികൾ കഴിഞ്ഞ 30 ദിവസത്തെ ഇന്ത്യൻ വംശജരായ വിദേശികളുടെ വരവ്-പോക്ക് വിശദാംശങ്ങൾ പരിശോധിക്കുകയാണ്. ചെന്നൈ, മധുര എന്നിവിടങ്ങളിൽ അറസ്‌റ്റിലായവർക്ക് കേസിന്റെ പൂർണമായ നടപടികൾ തീരും വരെ സ്വന്തം രാജ്യങ്ങളിലേക്ക് തിരികെ പോകാൻ അനുവാദമില്ല.

ബന്ധപ്പെട്ട അധികാരികളിൽ നിന്നുള്ള എൻഒസി (നോ-ഒബ്‌ജക്ഷൻ സർട്ടിഫിക്കറ്റ്) അല്ലെങ്കിൽ നിയുക്ത കോടതിയുടെ ഉത്തരവ് ലഭിച്ചാൽ മാത്രമേ ഇവർക്ക് യാത്ര സാധ്യമാകൂ എന്ന് വൃത്തങ്ങൾ വ്യക്തമാക്കി. പ്രത്യേക രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, കുടിയേറ്റ ഉദ്യോഗസ്ഥരും സംസ്ഥാന പോലീസും ചേർന്ന് ചെന്നൈ, മധുര എന്നിവിടങ്ങളിൽ നിന്ന് വിമാനം കയറാൻ ഒരുങ്ങിയ നിരവധി വിദേശികളെ തടയുകയായിരുന്നു.

വോട്ട് ചെയ്‌തതിന്റെ അടയാളമായ ചൂണ്ടുവിരലിലെ മായാത്ത മഷി ഇവരെ അറസ്‌റ്റ് ചെയ്യാനോ തടങ്കലിൽ വെക്കാനോ ശക്തമായ തെളിവായി. ശ്രീലങ്ക, യുകെ, കാനഡ, ഇൻഡോനേഷ്യ, ഓസ്ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ പാസ്പോർട്ട് ഉടമകളാണ് ഇങ്ങനെ അറസ്‌റ്റിലായവരും കസ്‌റ്റഡിയിലെടുത്തവരുമായ ആളുകളിൽ ഏറെയും.

കുടിയേറ്റ അതോറിറ്റികൾ ഈ വിദേശികളെ പോലീസിന് കൈമാറി. തട്ടിപ്പിലൂടെയുള്ള വോട്ട് വിഷയത്തിൽ തങ്ങളുടെ പൗരന്മാരെക്കുറിച്ച് അന്വേഷിക്കാൻ ചില വിദേശ നയതന്ത്ര കാര്യാലയങ്ങൾ കുടിയേറ്റ അധികാരികളുമായി ഇപ്പോൾ ബന്ധപ്പെട്ടുവരികയാണ്. ഇത് കൂടി പൂർത്തിയായ ശേഷമേ തുടർ നടപടികളിലേക്ക് അധികൃതർ കടക്കുകയുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+