Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു കോടിയുടെ സ്വത്ത് റിക്ഷാക്കാരന് നല്‍കി സ്ത്രീ!! മൂന്നുനില വീടും സ്വര്‍ണവും... ഇതൊരു കടപ്പാട്

ഭുവനേശ്വര്‍: ഒരടി സ്ഥലത്തിന് പോലും വര്‍ഷങ്ങള്‍ നീളുന്ന അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന എത്രയോ സംഭവങ്ങള്‍ പറയാന്‍ സാധിക്കും. കേസും കോടതിയും പോലീസ് സ്‌റ്റേഷനുമായി എത്രയോ കുടുംബങ്ങള്‍... എന്നാല്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു വാര്‍ത്തയാണ് ഒഡീഷയിലെ കട്ടക്കില്‍ നിന്ന് വന്നിരിക്കുന്നത്. ഇവിടെ ഒരു കോടിയുടെ ആസ്തി റിക്ഷാക്കാരന് നല്‍കിയിരിക്കുകയാണ് സ്ത്രീ. മിനാട്ടി പട്‌നായിക് എന്ന 63കാരിയാണ് ബുദ്ധ സമാല്‍ എന്ന റിക്ഷക്കാരന് സ്ഥലവും മൂന്ന് നില വീടും സ്വര്‍ണവുമെല്ലാം കൈമാറിയത്. 20 വര്‍ഷത്തിലധികമായി മിനാട്ടിയുടെ കുടുംബത്തെ സേവിച്ചതിനുള്ള പ്രത്യുപകാരമാണ് ഒരു കോടിയുടെ സ്വത്ത് നല്‍കുന്നതിലൂടെ കാണിച്ചത്.

മിനാട്ടിയുടെ എല്ലാ സ്വത്തുക്കളും റിക്ഷാക്കാരന്റെ കുടുംബത്തിന് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. മിനാട്ടിയെയും ഭര്‍ത്താവിനെയും 25 വര്‍ഷമായി ബുദ്ധ സമാല്‍ സഹായിക്കുന്നു. വൃക്കരോഗം ബാധിച്ചാണ് മിനാട്ടിയുടെ ഭര്‍ത്താവ് മരിച്ചത്. ശേഷം അവര്‍ മകള്‍ കോമളിനൊപ്പമായിരുന്നു താമസം. അടുത്തിടെ കോമള്‍ ഹൃദയാഘാതം മൂലം മരിച്ചു.

pr

ഭര്‍ത്താവും മകളും നഷ്ടമായ ഞാന്‍ വളരെ ദുഃഖിതയാണ്. ആ വേളകളില്‍ എന്നെ ബന്ധുക്കളാരും സഹായിച്ചില്ല. ഞാന്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. ഞാന്‍ പ്രതിസന്ധി നേരിട്ട നാളുകളില്‍ ബുദ്ധ സമാലും കുടുംബവുമാണ് എന്റെ കൂടെ നിന്നത്. ആശ്വസിപ്പിച്ചത്. ഒന്നും പ്രതീക്ഷിക്കാതെ എനിക്ക് വേണ്ടി പല കാര്യങ്ങളും അവര്‍ ചെയ്തു തന്നു. അവരോട് എനിക്ക് തീരാത്ത കടപ്പാടുണ്ട്. എന്റെ ബന്ധുക്കള്‍ക്കെല്ലാം ആവശ്യത്തിന് സ്വത്തുണ്ട്. എന്റെ സ്വത്ത് പാവപ്പെട്ട കുടുംബത്തിന് നല്‍കണമെന്ന് നേരത്തെ തീരുമാനിച്ചതാണ്. നിയമപരമായ എല്ലാ വശങ്ങളും പരിശോധിച്ച ശേഷം സ്വത്തുക്കള്‍ ബുദ്ധ സമാലിന് കൈമാറാന്‍ തീരുമാനിച്ചു. എന്റെ മരണ ശേഷം അവര്‍ക്ക് വലിയ നേട്ടമാകുമിത്. നിയപരമായ രീതിയില്‍ ആയതിനാല്‍ ആരും ഇക്കാര്യത്തില്‍ അവരെ പീഡിപ്പിക്കില്ലെന്നും മിനാട്ടി പറയുന്നു.

p

രാവണ്‍ ഷോ കോളജിലേക്ക് എന്റെ മകളെ എല്ലാ ദിവസവും കൊണ്ടുപോയിരുന്നത് ബുദ്ധ സമാല്‍ ആയിരുന്നു. ഞങ്ങള്‍ എവിടെ പോകുന്നുണ്ടെങ്കിലും ബുദ്ധ സമാലിനെയാണ് വിളിക്കാറ്. കഴിഞ്ഞ 25 വര്‍ഷമായി എനിക്ക് അവരെ അറിയാം. ഞാന്‍ നല്‍കുന്നത് അവരുടെ അവകാശമാണെന്നും മിനാട്ടി പറഞ്ഞു. മിനാട്ടിയുടെ രണ്ടു സഹോദരിമാര്‍ തീരുമാനത്തെ എതിര്‍ത്തു. എന്നാല്‍ അവര്‍ തീരുമാനം മാറ്റിയില്ല. മിനാട്ടിയുടെ മരണ ശേഷം എല്ലാ സ്വത്തുക്കളും റിക്ഷാക്കാരന്റെ കുടുബത്തിന് ലഭിക്കുംവിധമാണ് വില്‍പ്പത്രം തയ്യാറാക്കിയിരിക്കുന്നത്.

മുഖം കൊടുക്കാതെ താരസുന്ദരി; ആരാധ്യയെ വിടാതെ ഐശ്വര്യ റായ്... പുതിയ ചിത്രങ്ങള്‍ വൈറല്‍

ബുദ്ധ സമാലിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്. ചെറിയ വീട്ടിലായിരുന്നു ഇവരുടെ താമസം. മിനാട്ടിയുടെ കുടുംബത്തെ ഇനിയും സേവിക്കുമെന്നും മരണം വരെ അവര്‍ക്കൊപ്പമുണ്ടാകുമെന്നും ബുദ്ധ സമാല്‍ പറഞ്ഞു. ബുദ്ധ സമാല്‍ രണ്ടു വര്‍ഷം മുമ്പ് റിക്ഷാ ജോലി നിര്‍ത്തിയിരുന്നു. മിനാട്ടിയുടെ ആവശ്യം പരിഗണിച്ച് നാല് മാസമായി ബുദ്ധ സമാലും കുടുംബവും അവരുടെ വീട്ടിലാണ് താമസം. മിനാട്ടി ഞങ്ങള്‍ക്ക് അമ്മയാണെന്നും ഈ വീട്ടില്‍ മരണം വരെ കഴിയുമെന്നും ബുദ്ധ സമാലിന്റെ ഭാര്യ പ്രതികരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+