പ്രസംഗത്തിനിടെ വെള്ളം ചോദിച്ച് ഉദ്യോഗസ്ഥ; കുപ്പിവെള്ളവുമായി എത്തി ധനമന്ത്രി നിർമ്മല സീതാരാമൻ,വീഡിയോ
ദില്ലി; പ്രസംഗത്തിനിടെ വെള്ളം ചോദിച്ച ഉദ്യോഗസ്ഥയുടെ അടുത്തേയ്ക്കു കുപ്പിവെള്ളവുമായി എത്തി ധനമന്ത്രി നിർമ്മല സീതാരാമൻ. മുംബൈയിൽ എൻ എസ് ഡി എല്ലിന്റെ രജത ജൂബിലി പരിപാടിക്കിടെയായിരുന്നു സംഭവം. നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡിന്റെ (എൻഎസ്‌ഡിഎൽ) മാനേജിങ് ഡയറക്ടർ പത്മജ ചുന്ദുരുവായിരുന്നു പരിപാടിക്കിടെ വെള്ളം ചോദിച്ചത്. ഇതിനിടയിൽ മന്ത്രി വെള്ളമെടുത്ത് നൽകുകയായിരുന്നു . സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

വീഡിയോയിൽ പ്രസംഗം ഇടയിൽ നിർത്തി വെള്ളം വേണമെന്ന ആംഗ്യം പത്മജ കാണിക്കുന്നുണ്ട്. ഇതിന് ശേഷം പ്രസംഗം തുടർന്നു. ഇതിനിടയിലാണ് കേന്ദ്രമന്ത്രി ഗ്ലാസും ഒരു കുപ്പി വെള്ളവുമായി പത്മജയ്ക്ക് അരികിലേക്ക് പോയത്. ഗ്ലോസ് പോഡിയത്തിൽ വെയ്ക്കുകയും വെള്ളക്കുപ്പി തുറന്ന് നൽകുന്നതും വീഡിയോയിൽ കാണാം.
'സനൽ കുമാറിനുള്ള മറുപടിയോ?' കൂട്ടുകാർക്കൊപ്പം മഞ്ജുവിന്റെ കിടിലിൻ സെൽഫികൾ.. വൻ വൈറൽ
മന്ത്രിയുടെ കടന്ന് വരവ് പദ്ജമയെ ഞെട്ടിച്ചെന്ന് വീഡിയോയിൽ ദൃശ്യമാണ്. അതേസമം മന്ത്രിയുടെ പ്രവൃത്തിക്ക് വേദിയിൽ വലിയ കൈയ്യടിയാണ് ലഭിച്ചത്. നിരവധി പേർ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്നുണ്ട്. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ ഉൾപ്പെടെയുള്ളവർ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
അതേസമയം ഹിന്ദിയിലും മറ്റ് പ്രാദേശിക ഭാഷകളിലും വിദ്യാർത്ഥികൾക്കായി എൻഎസ്‌ഡിഎല്ലിന്റെ നിക്ഷേപക ബോധവൽക്കരണ പരിപാടിയായ 'മാർക്കറ്റ് കാ ഏകലവ്യ' ധനമന്ത്രി വേദിയിൽ വെച്ച് ഉദ്ഘാടനം ചെയ്തു. 'മാർക്കറ്റ് കാ ഏകലവ്യ'യിലൂടെ നിങ്ങൾക്ക് സാമ്പത്തിക സാക്ഷരത ആവശ്യമുള്ള പലരിലേക്കും എത്തിച്ചേരാൻ കഴിയുമെന്നും വിപണിയെ കുറിച്ചും എൻഎസ്‌ഡിഎൽ സ്വീകരിക്കുന്ന ശരിയായ സമീപനത്തെ കുറിച്ചും ആളുകൾക്ക് അറിയാൻ താൽപ്പര്യമുള്ള സമയമാണിതെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications