കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒലയില്‍ നിന്ന് അ‍ഞ്ച് കോടി വേണം: ഡോക്ടറെ തട്ടിക്കൊണ്ടുപോയ ഡ്രൈവര്‍ ചെയ്തത് ഞെട്ടിയ്ക്കുന്നത്

ഡോക്ടറെ വിട്ടുനല്‍കാന്‍ അഞ്ച് കോടി രൂപയാണ് കുറ്റവാളികള്‍ ആവശ്യപ്പെട്ടത്

Google Oneindia Malayalam News

ലഖ്നൊ: ഒല കമ്പനിയില്‍ നിന്ന് പണം തട്ടാന്‍ ഡ്രൈവര്‍ ഡോക്ടറെ തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കി. ദില്ലിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ഡോക്ടറെയാണ് ഡ്രൈവര്‍ 14 ദിവസം തടങ്കലിലാക്കിയത്. തുടര്‍ന്ന് മോചന ദ്രവ്യം ആവശ്യപ്പെട്ട ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സൗത്ത് ദില്ലിയിലെ വീട്ടിലേയ്ക്ക് പോകാന്‍ ക്യാബില്‍ കയറിയെ ഡോക്ടറെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. ജൂലൈ ആറിനായിരുന്നു സംഭവം.

ഹരിദ്വാര്‍, മീററ്റ് എന്നിവിടങ്ങളില്‍ നിന്നായി ഗുണ്ടകളെ കണ്ടെത്തിയ പോലീസ് ഇവരില്‍ നിന്ന് ഡോക്ടറെ മോചിപ്പിച്ചിട്ടുണ്ട്. രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തെ പോലീസ് മീററ്റില്‍ നിന്ന് പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. വെടിവെയ്പിനൊടുവിലാണ് ക്യാബ് ഡ്രൈവര്‍ ഉള്‍പ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ ഒരാള്‍ക്ക് വെടിവെയ്പില്‍ പരിക്കേറ്റിട്ടുണ്ട്. തെലങ്കാന സ്വദേശി ഡോ. ശ്രീ കാന്ത് ഗൗഡ് ജൂലൈ ആറിന് വൈകിട്ട് ജോലി ചെയ്യുന്ന സൗത്ത് ദില്ലിയിലെ ആശുപത്രിയില്‍ നിന്ന് വീട്ടിലേയ്ക്ക് പോകാന്‍ ബുക്ക് ചെയ്ത കാറിലായിരുന്നു സംഭവം. യാത്ര തുടങ്ങി ദാദ്രി വഴി സഞ്ചരിച്ച വാഹനത്തില്‍ മറ്റ് മൂന്ന് പേര്‍ കൂടി കയറിയ ശേഷം ഡോക്ടറെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിക്കുകയായിരുന്നു.

xola-cabs

ഡോക്ടറുടെ ഫോണില്‍ നിന്ന് ഒല കോള്‍ സെന്‍റില്‍ വിളിച്ച കുറ്റവാളികള്‍ അഞ്ച്കോടി മോചനദ്രവ്യമായി ആവശ്യപ്പെടുകയായിരുന്നു. രണ്ടാമത്തെ ഫോണ്‍ കോണ്‍ ഡോക്ടര്‍ ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രിയിലേയ്ക്കും വിളിക്കുകയായിരുന്നു. തെളിവിനായി മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ വീഡിയോയും കുറ്റവാളികള്‍ ഡോക്ടറുടെ കുടുംബത്തിന് അയച്ചുനല്‍കിയിരുന്നു.

എന്നാല്‍ ഈ 13 ദിവസങ്ങളിലും കുറ്റവാളികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നതിനാല്‍ കുറ്റവാളികളെ കണ്ടെത്താന്‍ പോലീസിന് കാലതാമസം നേരിട്ടു. എന്നാല്‍ കുറ്റവാളികള്‍ സഞ്ചരിച്ചിരുന്ന വാഹനത്തെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് കുറ്റവാളികള്‍ അറസ്റ്റിലായത്. മീററ്റിലെ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിലാണ് ഡോക്ടറെ താമസിപ്പിച്ചിട്ടുള്ളതെന്ന വിവരത്തെ തുടര്‍ന്നാണ് പോലീസെത്തി കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നത്.

English summary
An Ola cab driver who allegedly kidnapped a Delhi doctor and held him captive for 14 days to try and extort Rs. 5 crore in ransom from the cab company has been arrested. The police said the doctor, kidnapped on July 6 on his way home to south Delhi, was rescued from the gang on Wednesday after a gunfight in Meerut, 82 km away.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X