Get Updates
Get notified of breaking news, exclusive insights, and must-see stories!

പഠനം സ്കോട്ട്ലൻഡിൽ, 28-ാം വയസിൽ എംപി; കശ്‌മീരിന്റെ ഭാവി മുഖ്യമന്ത്രി, ഒമറിന്റെ ആസ്‌തി അറിയാം

ശ്രീനഗർ: ജമ്മു കശ്‌മീർ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ആരാവും അടുത്ത മുഖ്യമന്ത്രി എന്ന ചർച്ചകളും സജീവമായിരുന്നു. നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യത്തിന്റെ മുന്നേറ്റത്തോടെ കേന്ദ്രഭരണ പ്രദേശത്തെ ഭരണം ബിജെപിക്ക് അന്യമായി. ഇതോടെയാണ് എൻസി നേതാവ് ഒമർ അബ്‌ദുള്ള ജമ്മു കശ്‌മീർ മുഖ്യമന്ത്രിയായി എത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. ഇവിടെ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിൽ സഖ്യത്തിലെ അവസാന വാക്കാണ് എൻസിയുടേത്.

അതുകൊണ്ട് തന്നെ മുഖ്യമന്ത്രി പദം ഒമർ അബ്‌ദുള്ള ഏറെക്കുറെ ഉറപ്പാക്കി കഴിഞ്ഞു. ഇതോടെയാണ് അദ്ദേഹത്തിനെ കുറിച്ച് അറിയാൻ ആളുകൾ കൂടുതൽ താൽപര്യം കാണിക്കുന്നത്. എല്ലാവർക്കും അറിയാവുന്നത് പോലെ മുൻ ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഫാറൂഖ് അബ്‌ദുള്ളയുടെ മകനാണ് ഒമർ. നിലവിൽ പാർട്ടിയുടെ കടിഞ്ഞാൺ ഒമറിന്റെ കൈകളിലാണെന്ന് പറയാം.

omarabdullahnetworthnew

പെട്ടെന്നൊരുനാൾ രാഷ്ട്രീയത്തിൽ ഉദയം ചെയ്‌ത്‌ മുഖ്യമന്ത്രിയാവാൻ തയ്യാറെടുക്കുന്ന വ്യക്തിയല്ല ഒമർ അബ്‌ദുള്ള. ജമ്മു കശ്‌മീർ രാഷ്ട്രീയത്തിൽ സവിശേഷമായ ഒരു ഇരിപ്പിടം അദ്ദേഹം ഇക്കാലയളവിൽ ഉണ്ടാക്കി എടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വ്യക്തി ജീവിതവും മറ്റ് വിവരങ്ങളും ഒക്കെ എന്നും പൊതുമധ്യത്തിലുണ്ട് തുറന്ന പുസ്‌തകം പോലെ.

ഒമർ അബ്‌ദുള്ളയുടെ പഠനവും കരിയറും

ജമ്മു കാശ്‌മീർ മുഖ്യമന്ത്രി പദവി ഒമറിന് അന്യമല്ല, 2009 മുതൽ 2015 വരെ ഈ പദവി വഹിച്ചിരുന്ന ആളാണ് ഒമർ അബ്‌ദുള്ള. കൂടാതെ കേന്ദ്രമന്ത്രിയായും അദ്ദേഹം സേവനം അനുഷ്‌ഠിച്ചിരുന്നു. എന്നാൽ ഈ പദവികൾക്കൊത്ത തരത്തിലുള്ള സമ്പാദ്യം ഒന്നും തന്നെ അദ്ദേഹത്തിന്റെ പേരിൽ ഇല്ലെന്നതാണ് ആശ്ചര്യകരമായ വസ്‌തുത. തന്റെ 28ആം വയസിൽ പാർലമെന്റ് അംഗത്വം നേടിയ ഒമർ പിന്നീട് ഓരോന്നായി വെട്ടിപിടിക്കുകയായിരുന്നു.

സ്കോട്ട്ലൻഡിലെ സ്ട്രാത്ത്ക്ലൈഡ് സർവകലാശാലയിൽ നിന്ന് ബിസിനസ് അഡ്‌മിനിസ്ട്രേഷനിൽ ബിരുദം ഉൾപ്പെടെ അദ്ദേഹം നേടിയിട്ടുണ്ട്. കൂടാതെ കൊമേഴ്‌സിൽ ഒരു ബിരുദാനന്തര ബിരുദവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഈ ഉന്നത വിദ്യാഭ്യാസ യോഗ്യതകൾ ഉൾപ്പെടെ കൈമുതലാക്കിയാണ് അദ്ദേഹം പിതാവിന്റെ പാത പിന്തുടർന്ന് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്.

ഒമർ അബ്‌ദുള്ളയുടെ കുടുംബം

ഭാര്യയായ പായൽ നാഥുമായി അദ്ദേഹം ഏറെക്കാലമായി വെറിപിരിഞ്ഞു കഴിയുകയാണ്. ഒമറും പായലും 1994ലാണ് വിവാഹിതരായത്. ദമ്പതികൾക്ക് രണ്ട് ആൺമക്കളുണ്ട്, സാഹിർ, സമീർ എന്നിവരാണവർ. നേരത്തെ ഭാര്യയുടെ മോശം പെരുമാറ്റം ചൂണ്ടിക്കാട്ടി ഒമർ അബ്‌ദുള്ള വിവാഹ മോചനത്തിനായി കുടുംബ കോടതിയെ സമീപിച്ചിരുന്നെങ്കിലും അത് തള്ളിയിരുന്നു. കേസ് നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

ആസ്‌തി എത്ര?

തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിൽ സ്വന്തമായി വീടോ കാറോ ബിസിനസ്സോ ഇല്ലെന്നാണ് ഒമർ കാണിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആകെ ആസ്‌തി 54.45 ലക്ഷം രൂപയാണ്. എച്ച്‌ഡിഎഫ്‌സി ബാങ്ക്, എസ്‌ബിഐ ഡൽഹി, എച്ച്‌ഡിഎഫ്‌സി ശ്രീനഗർ, ജെ ആൻഡ് കെ ബാങ്ക് എന്നിവയുൾപ്പെടെ വിവിധ ബാങ്കുകളിലെ സ്ഥിര നിക്ഷേപമാണ് ഈ ആസ്‌തി. ഇതിന് പുറമേ 30 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും ഒമറിന്റെ പക്കലുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+