• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രതിപക്ഷത്തെ കേള്‍ക്കാന്‍ സമയമില്ല, മോദി കുട്ടിക്കളിയിലാണ്, പ്രധാനമന്ത്രിയെ ട്രോളി ഒമര്‍ അബ്ദുള്ള

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു കുട്ടിയെ എടുത്ത് താലോലിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ആരാണ് ഈ കുട്ടിയെന്ന് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുകയാണ്. ഇതിനിടെ പ്രധാനമന്ത്രി ട്രോളിയിരിക്കുകയാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള. വളരെ ക്യൂട്ടായിട്ടുള്ള ചിത്രമാണ് ഇതെന്നും, എന്നാല്‍ മോദിക്ക് പ്രതിപക്ഷത്തെ കേള്‍ക്കാന്‍ സമയമില്ലെന്നുമാണ് ഒമര്‍ അബ്ദുള്ളയുടെ പരിഹാസം.

ട്രംപിന്റെ പരാമര്‍ശത്തില്‍ പ്രതിപക്ഷം മോദി നേരിട്ട് വന്ന് മറുപടി പറയണമെന്ന് പറയുമ്പോള്‍, അദ്ദേഹം തന്റെ നിലപാടെന്താണെന്ന് ഈ ചിത്രത്തിലൂടെ വ്യക്തമാക്കിയിരിക്കുകയാണ്. പ്രതിപക്ഷത്തിന്റെ ആവശ്യത്തെ കുറിച്ച് അദ്ദേഹമെന്താണ് ചിന്തിക്കുന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ വരുന്ന ഇത്തരം ചിത്രങ്ങളിലൂടെ മോദി മനസ്സിലാക്കി തരികയാണെന്നും ഒമര്‍ അബ്ദുള്ള പരിഹസിച്ചു. കശ്മീര്‍ വിഷയത്തില്‍ മോദി ഇടപെടാന്‍ ആവശ്യപ്പെട്ടെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന. എന്നാല്‍ ഇത് സര്‍ക്കാര്‍ തള്ളിയിരുന്നു.

അതേസമയം തന്നെ കാണാന്‍ വളരെ സ്‌പെഷ്യലായിട്ടുള്ള ഒരു സുഹൃത്ത് ഇന്ന് പാര്‍ലമെന്റിലെത്തിയെന്നാണ് മോദി ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവെച്ച് കൊണ്ട് പറഞ്ഞത്. ഇതോടെ മോദിക്കൊപ്പം ഈ കൊച്ചുകുട്ടി ആരാണെന്ന ചോദ്യമാണ് ഉയര്‍ന്നിരിക്കുന്നത്. ബിജെപി എംപി സത്യനാരായണ്‍ ജതിയയുടെ കൊച്ചുമകനാണ് മോദിക്കൊപ്പം ചിത്രത്തിലുള്ളത്. ഇത് നിരവധി മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

മോദി ഇതാദ്യമായല്ല കുട്ടികള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെക്കുന്നത്. പക്ഷേ പ്രത്യേകതകളുള്ള സുഹൃത്താണെന്ന് മോദി സൂചിപ്പിച്ചത് എല്ലാവരിലും ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. അതേസമയം ബിജെപി നേതാവ് അനുരാഗ് താക്കൂര്‍ ഭാവി സുരക്ഷിത കൈകളിലാണെന്നാണ് ഈ ചിത്രത്തിന് മറുപടിയായി കുറിച്ചത്. അതിവേഗം സോഷ്യല്‍ മീഡിയയില്‍ ക്ലിക്കായിരിക്കുകയാണ് ഈ ചിത്രം. ചിലര്‍ ഇത് രോഹിത് ശര്‍മയുടെ മകളാണെന്ന് വരെ കമന്റ ് ചെയ്തിട്ടുണ്ട്.

ദക്ഷിണേന്ത്യന്‍ തേരോട്ടത്തിന് ബിജെപി.... കര്‍ണാടക പോലെ തെലങ്കാനയും, നീക്കങ്ങള്‍ ഇങ്ങനെ

English summary
omar adbullah trolls pm modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X