Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടക ചതിച്ചു..... തിരഞ്ഞെടുപ്പ് ഫലത്തെ സീസറോട് ഉപമിച്ച് ഒമര്‍ അബ്ദുള്ള!! പിന്നില്‍ നിന്ന് കുത്തി

കര്‍ണാടകയിലെ ഫലത്തെ സീസറിനോട് ഉപമിച്ച് ഒമര്‍ അബ്ദുള്ള

ദില്ലി: കര്‍ണാടകയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞിരിക്കുകയാണ്. പ്രതീക്ഷിച്ചതിനേക്കാള്‍ മുകളില്‍ ബിജെപി മുന്നേറുകയും ചെയ്തു. പക്ഷേ ഇത് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നവര്‍ക്കിടയില്‍ അത്ര നല്ല രീതിയില്‍ അല്ല സ്വീകരിക്കപ്പെട്ടിരിക്കുന്നത്. ബിജെപിയുടെ ജയം വോട്ടിങ് മെഷീനില്‍ ക്രമക്കേട് കാണിച്ചാണെന്ന് വരെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറയുന്നത് കര്‍ണാടക ജനത കോണ്‍ഗ്രസിനെ ചതിച്ചെന്നാണ്. എറ്റ് ടു കര്‍ണാടക എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഒമര്‍ അബ്ദുള്ളയുടെ ട്വീറ്റിനെ കുറിച്ച് പലതരം വാഗ്വാദങ്ങളും നടക്കുന്നുണ്ട്.

1

എറ്റ് റ്റു എന്ന വാക്ക് കൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്ന് പലര്‍ക്കും മനസിലായിരുന്നില്ല. എന്നാല്‍ തന്റെ നിരാശയാണ് ഒമര്‍ ഇതിലൂടെ വ്യക്തിമായതെന്ന് ഉറപ്പാണ്. വില്യം ഷേക്‌സ്പിയറുടെ പ്രശസ്ത നാടകമായ ജൂലിയസ് സീസറിലെ പ്രധാന വാചകമാണ് എറ്റ് റ്റൂ. സുഹൃത്തായ ബ്രൂട്ടസും മറ്റുള്ളവരും ചേര്‍ന്ന് പിന്നില്‍ നിന്ന് കുത്തുമ്പോള്‍ ജൂലിയസ് സീസര്‍ ചോദിക്കുന്ന ചോദ്യമാണ് നീയും എന്നെ ചതിച്ചോ ബ്രൂട്ടസേ എന്ന്. ഏറ്റ് റ്റൂ എന്നത് റോമന്‍ ഭാഷയാണ്. ഈ അര്‍ത്ഥത്തിലാണ് ഒമര്‍ അബ്ദുള്ള തന്റെ നിരാശ പരസ്യമാക്കിയത്. ജനങ്ങള്‍ പിന്നില്‍ നിന്ന് ജനാധിപത്യത്തെ കുത്തിയെന്നും ഒടുവില്‍ കര്‍ണാടകയും കൈവിട്ടും എന്നുമാണ് ഒമര്‍ ഉദ്ദേശിച്ചത്.

വെറും മൂന്നുവാക്കുകള്‍ കൊണ്ട് വലിയൊരു കാര്യത്തെ വിശദീകരിച്ചിരിക്കുകയാണ് ഒമര്‍ അബ്ദുള്ള. അതേസമയം ജൂലിയസ് സീസര്‍ മാര്‍ച്ച് 15നാണ് കൊല്ലപ്പെട്ടതെന്ന യാദൃശ്ചികതയും ഇതിനുണ്ട്. കര്‍ണാടകയും ചതിക്കപ്പെട്ടത് ഇതേ ദിവസം തന്നെയാണെന്ന് പറയാതെ പറഞ്ഞിരിക്കുകയാണ് ഒമര്‍ അബ്ദുള്ള. എന്നാല്‍ നിരവധി വിമര്‍ശനങ്ങള്‍ ഇതിനെതിരെ ഉണ്ടായിട്ടുണ്ട്. ഒമര്‍ ജനാധിപത്യത്തെ മാനിക്കാത്ത വ്യക്തിയാണെന്നും ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരുപാര്‍ട്ടിയെയാണ് ഒമര്‍ തള്ളിപ്പറയുന്നതെന്നും വിമര്‍ശനമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+