Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമിക്രോണ്‍ ബിഎഫ്.7: കൊല്‍ക്കത്തയില്‍ 4 പേർക്ക് കൂടി രോഗബാധ, എല്ലാവരും അമേരിക്കയില്‍ നിന്നും വന്നവർ

ബംഗാള്‍: കോവിഡിന്റെ ഉപവകഭേദമായ ബിഎഫ്.7 പശ്ചിമ ബംഗാളില്‍ വീണ്ടും സ്ഥിരീകരിച്ചു. നാല് പുതിയ കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചതെന്നാണ് പശ്ചിമ ബംഗാള്‍ ആരോഗ്യ വകുപ്പ് അറിയിക്കുന്നത്. രോഗികളില്‍ നാലിൽ മൂന്ന് പേരും ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. ഇവരെല്ലാവരും തന്നെ അടുത്തിടെ അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയവരാണെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. 2022 ഡിസംബർ 29 നാണ് ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചത്.

കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം നടത്തിയ പരിശോധനയിൽ ഒരു വിദേശ പൗരൻ ഉൾപ്പെടെ രണ്ട് അന്താരാഷ്‌ട്ര യാത്രക്കാർക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി ദിവസങ്ങൾക്ക് ശേഷമാണ് പുതിയ കേസുകളും റിപ്പോർട്ട് ചെയ്യുന്നത്. "അവരിൽ ഒരാൾ ബ്രിട്ടീഷ് പൗരനായിരുന്നു. ഓസ്‌ട്രേലിയയിൽ നിന്ന് ക്വാലാലംപൂർ വഴി വന്ന് ബീഹാറിലെ ബോധഗയയിലേക്ക് പോവുകയായിരുന്നു. യുവതിയെ ആശുപത്രിയിലേക്ക് മാറ്റി," ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

coronavirus

കോവിഡ് -19 കേസുകളുടെ കുതിച്ചുചാട്ടത്തിന്റെ ആഘാതം നേരിടാൻ പശ്ചിമ ബംഗാൾ സർക്കാർ ആറ് പോയിന്റ് പദ്ധതി ആവിഷ്കരിച്ചതായിട്ടാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി കൂടുതല്‍ ആശുപത്രികളും , പദ്ധതിയുടെ ഭാഗമായി ടെസ്റ്റിംഗ് കിറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്.

അതേസമയം, രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 220.11 കോടി വാക്സിൻ ഡോസുകളാണ് (95.13 കോടി രണ്ടാം ഡോസും 22.41 കോടി മുൻകരുതൽ ഡോസും നല്‍കി). കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 48,292 ഡോസുകൾ നല്‍കി. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 2,570 പേരാണ്. സജീവ കേസുകൾ ഇപ്പോൾ 0.01% ഉം. രോഗമുക്തി നിരക്ക് 98.8% ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 187 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,41,45,854 ആയി കഴിഞ്ഞ 24 മണിക്കൂറിൽ 175 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.09% വും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.12% വും ആണ്. ഇതുവരെ ആകെ നടത്തിയത് 91.13 കോടി പരിശോധനകളാണ്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം നടത്തിയത് 2,01,690 പരിശോധനകൾ. കേരളം ഉള്‍പ്പടേ എല്ലാ സംസ്ഥാനങ്ങളിലും നിലവില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

കാവ്യ മാധവന്‍, മഞ്ജു വാര്യർ, നവ്യ: കലോത്സവ വേദിയിലെ താരങ്ങള്‍, എട്ട് അപൂർവ്വ ചിത്രങ്ങള്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+