കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമൈക്രോണ്‍ അതിവേഗം പടരുന്നു, ജാഗ്രത പാലിക്കണം, മുഖ്യമന്ത്രിമാരോട് മോദി പറഞ്ഞത് ഇക്കാര്യങ്ങള്‍

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തി. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയായിരുന്നു റിവ്യൂ മീറ്റിംഗ് നടന്നത്. ഒമൈക്രോണിനെ കുറിച്ചുള്ള മുന്നറിയിപ്പും പ്രധാനമന്ത്രി നല്‍കി. മുമ്പുള്ള വേരിയന്റിനെ അപേക്ഷിച്ച് വളരെ വേഗത്തിലാണ് ഒമൈക്രോണ്‍ വ്യാപിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കണം. എന്നാല്‍ ഭയപ്പെടേണ്ടതില്ലെന്നും മോദി പറഞ്ഞു. ഉത്സവ സീസണുകളില്‍ ഒരിക്കലും കൊവിഡ് നിയന്ത്രണങ്ങളില്‍ വീഴ്ച്ച വരാന്‍ പാടില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. നിലവലി കൊവിഡ് സാഹചര്യം ആരോഗ്യ വിദഗ്ധര്‍ പരിശോധിക്കുന്നുണ്ടെന്നും മോദി പറഞ്ഞു.

കസബയില്‍ മമ്മൂക്ക ആ റോള്‍ ചെയ്യുന്നതാണ് പ്രശ്‌നമെന്ന് റിമ, ഇന്‍ഡസ്ട്രി നിയന്ത്രിക്കുന്നത് 10 പേര്‍കസബയില്‍ മമ്മൂക്ക ആ റോള്‍ ചെയ്യുന്നതാണ് പ്രശ്‌നമെന്ന് റിമ, ഇന്‍ഡസ്ട്രി നിയന്ത്രിക്കുന്നത് 10 പേര്‍

1

കൊവിഡിന്റെ ഏത് വേരിയന്റാണെങ്കിലും വാക്‌സിനാണ് അതിനെ പ്രതിരോധിക്കാനുള്ള മികച്ച ആയുധമെന്ന് ആരോഗ്യ വിദഗ്ധര്‍ ത്‌ന്നെ പറയുന്നു. വാക്‌സിനെതിരെ നടക്കുന്ന വ്യാജപ്രചാരണത്തെ ചെറുത്ത് തോല്‍പ്പിക്കണമെന്നും മോദി പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കണം. പരമാവധി എല്ലാ കേസുകളും ഹോം ഐസൊലേഷനില്‍ തന്നെ ചികിത്സിക്കാന്‍ ശ്രമിക്കണം. ഈ സമയത്ത് സമ്പര്‍ക്കം കണ്ടെത്താനും ചികിത്സിക്കാനും മികച്ച സൗകര്യമൊരുക്കണം. ഇതിലൂടെ മാത്രമേ ആശുപത്രികളിലെ കേസുകളുടെ ആധിക്യം കുറയ്ക്കാന്‍ സാധിക്കൂ. ടെലിമെഡിസിനുകള്‍ പരമാവധി ഉപയോഗിക്കാന്‍ എല്ലാ സംസ്ഥാനങ്ങളും ശ്രമിക്കണമെന്നും മോദി പറഞ്ഞു.

ഇന്ത്യയിലെ 92 ശതമാനം പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി എന്നത് അഭിമാനിക്കാവുന്ന കാര്യമാണ്. രണ്ടാം ഡോസ് ഇതുവരെ 70 ശതമാനത്തിന് നല്‍കി എന്നതും വലിയ നേട്ടമാണ്. പത്ത് ദിവസത്തിനുള്ളില്‍ 30 മില്യണ്‍ ആളുകള്‍ക്കാണ് ഇന്ത്യയില്‍ വാക്‌സിന്‍ ലഭിച്ചത്. ഇന്ത്യയുടെ യഥാര്‍ത്ഥ ശേഷി എന്താണെന്ന് കാണിക്കുന്നതാണ് ഈ നേട്ടം. കൊവിഡ് എന്ന വെല്ലുവിളിയെ നേരിടാന്‍ നമ്മള്‍ എത്രത്തോളം സന്നദ്ധരാണെന്നും ഇത് തെളിയിക്കുന്നു. ബൂസ്റ്റര്‍ ഡോസുകള്‍ അടക്കം ആദ്യം നല്‍കേണ്ടത് മുന്നണി പോരാളികളും മുതിര്‍ന്ന പൗരന്മാര്‍ക്കുമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. നൂറ് ശതമാനം വാക്‌സിനേഷനായി ആത്മാര്‍ത്ഥമായി പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

23000 കോടിയുടെ സ്‌പെഷ്യല്‍ പാക്കേജ് കൊണ്ട് സംസ്ഥാനങ്ങള്‍ ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തിയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പീഡിയാട്രിക് കെയര്‍ യൂണിറ്റുകള്‍ അടക്കം തുടങ്ങാനായി. ഒന്നര ലക്ഷം ഐസിയു യൂണിറ്റുകള്‍, അയ്യായിരം ആംബുലന്‍സുകള്‍ എന്നിവ ആരോഗ്യ മേഖലയിലേക്ക് എത്തി. കൊവിഡിനെ നേരിടാന്‍ മറ്റ് വേരിയന്റുകളെ അപേക്ഷിച്ച് നമ്മള്‍ ഒരടി മുന്നിലായിരിക്കണം. ഒമൈക്രോണ്‍ മാത്രമല്ല, മറ്റ് വേരിയന്റുകളെയും കരുതിയിരിക്കണം. ആയുര്‍വേദ ചികിത്സകളും ഇക്കൂട്ടത്തില്‍ പരിഗണിക്കാവുന്നതാണ്. അത് നമ്മുടെ പരമ്പരാഗത മരുന്നാണ്. ആധുനിക മരുന്നാണ് ആയുര്‍വേദമെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ ആയുര്‍വേദം ഗുണം ചെയ്യും. അതും പരീക്ഷിക്കാവുന്നതാണ്. അതേസമയം സംസ്ഥാനങ്ങള്‍ക്കൊപ്പം കേന്ദ്രമുണ്ടാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Recommended Video

cmsvideo
സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍, സ്‌കൂളുകളും ഓഫീസുകളും അടച്ചേക്കും |

ദിലീപ് കേസിലെ സാക്ഷിയായ നടി ആത്മഹത്യക്ക് ശ്രമിച്ചു, വെളിപ്പെടുത്തലുമായി ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ച്ദിലീപ് കേസിലെ സാക്ഷിയായ നടി ആത്മഹത്യക്ക് ശ്രമിച്ചു, വെളിപ്പെടുത്തലുമായി ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ച്

English summary
omicron spreading faster than other covid variants, all states should be careful says pm modi to cm's
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X