കോണ്‍ഗ്രസില്‍ ഏകാധിപത്യമില്ല, ഒരു നാള്‍ ബിജെപിയെ തോല്‍പ്പിക്കുമെന്ന് രാഹുല്‍ ഗാന്ധി
ദില്ലി: ഭാരത് ജോഡോയുടെ നൂറാം ദിനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്ന് രാഹുല്‍ ഗാന്ധി. ഭാരതീയ ജനതാ പാര്‍ട്ടിയെ കോണ്‍ഗ്രസ് തീര്‍ച്ചയായും വീഴ്ത്തിയിരിക്കും, തന്റെ വാക്കുകള്‍ കുറിച്ച് വെച്ച് കൊള്ളാനും രാഹുല്‍ ആവശ്യപ്പെട്ടു. രാജസ്ഥാനിലൂടെയാണ് യാത്ര ഇപ്പോള്‍ കടന്നുപോകുന്നത്. ജയ്പൂരില്‍ വാര്‍ത്താ സമ്മേളനം നടത്തിയാണ് രാഹുല്‍ സംസാരിച്ചത്. കോണ്‍ഗ്രസില്‍ ഏകാധിപത്യമില്ലെന്ന് രാഹുല്‍ പറഞ്ഞു.
തന്റെ പാര്‍ട്ടി ഒരിക്കലും ഫാസിസ്റ്റ് അല്ലെന്നും രാഹുല്‍ വ്യക്തമാക്കി. തന്റെ പാര്‍ട്ടിയുടെ മികവില്‍ ഇപ്പോഴും വിശ്വാസമുണ്ട്. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്ന ദിനം ബിജെപിയെ തീര്‍ച്ചയായും പരാജയപ്പെടുത്തും. ആ ദിനം മുതല്‍ കോണ്‍ഗ്രസിനെ ആര്‍ക്കും പരാജയപ്പെടുത്താനാവില്ലെന്നും രാഹുല്‍ പറഞ്ഞു.

രാജസ്ഥാനിലെ കോണ്‍ഗ്രസിലെ വിഭാഗീയത അവസാനിച്ചെന്ന സൂചനയും രാഹുല്‍ നല്‍കി. കോണ്‍ഗ്രസില്‍ ആശയക്കുഴപ്പങ്ങളില്ല. അത്തരം കാര്യങ്ങള്‍ ചില സമയങ്ങളില്‍ ഞങ്ങളുടെ പാര്‍ട്ടിയില്‍ നടക്കാറുണ്ട്. യാതൊരു പ്രശ്‌നവുമില്ലെന്നും രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ രാഹുല്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് തകര്‍ന്ന്, ചിതറി തെറിച്ച് പോയെന്ന് പറയുന്നത് തെറ്റാണ്. കോണ്‍ഗ്രസ് എന്നത് ഒരു പ്രത്യയശാസ്ത്രമാണ്. ഈ രാജ്യത്ത് അത് ജീവനോടെയുണ്ട്. ലക്ഷക്കണക്കിന് ജനങ്ങളുടെ മനസ്സില്‍ ആ വികാരമുണ്ട്. കോണ്‍ഗ്രസ് ബിജെപിക്കെതിരെയാണ് പോരാടുന്നത്. ഈ പാര്‍ട്ടി വരും വര്‍ഷങ്ങളില്‍ ബിജെപിയെ പരാജയപ്പെടുത്തുമെന്നും രാഹുല്‍ പറഞ്ഞു.
Skin Care: റെഡ് വൈന്‍ അത്ര നിസ്സാരക്കാരനല്ല; ചര്‍മത്തിന് കിട്ടാന്‍ പോകുന്നത് ഇതാ ഈ ഗുണങ്ങള്‍!!
തനിക്കെതിരെ തുടര്‍ച്ചയായി നടക്കുന്ന അപവാദ പ്രചാരണത്തെ കുറിച്ച് നല്ല ബോധ്യമുണ്ട്. അതിനെ താന്‍ വലിയ കാര്യമായി എടുക്കുന്നില്ല. തനിക്കും കോണ്‍ഗ്രസിനുമെതിരെ നടക്കുന്ന പല പ്രചാരണങ്ങളും കഴമ്പില്ലാത്തതാണെന്ന് തനിക്ക് അറിയാമെന്ന് രാഹുല്‍ പറഞ്ഞു. തനിക്കും കോണ്‍ഗ്രസിനുമെതിരെ ആസൂത്രിതമായ ആക്രമണമാണ് നടത്തുന്നത്.
കോണ്‍ഗ്രസ് തകര്‍ന്നുവെന്ന് ബിജെപിയുടെ പ്രചാരണമാണ്. കോണ്‍ഗ്രസ് പ്രത്യയശാസ്ത്രത്തില്‍ അധിഷ്ഠിമായ പാര്‍ട്ടിയാണ്. ഫാസിസത്തിനെതിരെ ശക്തമായി നിലയുറപ്പിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
ഭാരത് ജോഡോ യാത്ര ആരംഭിക്കുന്നതിന് മുമ്പ് തന്നെ രാജ്യത്തെ വിദ്വേഷവും, ആക്രമണ മനോഭാവവും തന്നെ അമ്പരപ്പിച്ചിരുന്നു. അതേസമയം യാത്രയുടെ നൂറാം ദിനത്തില്‍ രാജ്യത്ത് സാഹോദര്യവും, പരസ്പരമുള്ള ഇഷ്ടവും നിലനില്‍ക്കുന്നതായി മനസ്സിലായെന്നും രാഹുല്‍ പറഞ്ഞു. ഈ ഭരണകൂടമാണ് രാജ്യത്ത് വിദ്വേഷം വിതയ്ക്കുന്നത്.
മാധ്യമങ്ങള്‍ അവര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയത്തെ കുറിച്ച് ബോധ്യമുണ്ട്. ബിജെപിയുടെ ആ വിജയത്തോട് കിടപ്പിടിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കണം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എപ്പോഴും ഇവിടെ തന്നെയുണ്ടെന്നും, വിഭാഗീയത മറികടന്നാല്‍ വിജയിക്കാമെന്നും രാഹുല്‍ പറഞ്ഞു.












Click it and Unblock the Notifications