കേരളം അടക്കം എട്ട് സംസ്ഥാനങ്ങളില്‍ ഒരു ലക്ഷം ആക്ടീവ് കൊവിഡ് കേസുകളെന്ന് ആരോഗ്യ മന്ത്രാലയം
ദില്ലി: ഇന്ത്യയില്‍ എട്ട് സംസ്ഥാനങ്ങളില്‍ ഗുരുതര സാഹചര്യമാണ് ഉള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. എട്ടോളം സംസ്ഥാനങ്ങളില്‍ ഒരു ലക്ഷം ആക്ടീവ് കൊവിഡ് കേസുകളാണ് ഉള്ളത്. കേരളം അടക്കം ഇതിലുണ്ട്. മഹാരാഷ്ട്ര, യുപി, കര്‍ണാടക, കേരളം, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഗുജറാത്ത്, തമിഴ്‌നാട് എന്നിവയാണ് നിലവില്‍ ഒരു ലക്ഷം ആക്ടീവ് കേസുകളുള്ള സംസ്ഥാനങ്ങള്‍. അതേസമയം ഇതുവരെ 14.19 കോടി വാക്‌സിന്‍ ഡോസുകള്‍ നല്‍കി കഴിഞ്ഞതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

45 വയസ്സ് മുതലുള്ളവരില്‍ 9.79 കോടി പേര്‍ക്കാണ് ആദ്യ ഡോസ് ലഭിച്ചിരിക്കുന്നത്. രണ്ടാം ഡോസ് 1.03 കോടി പേര്‍ക്കും ലഭിച്ചു. ആരോഗ്യ പ്രവര്‍ത്തകരില്‍ ആദ്യ ഡോസ് ലഭിച്ചത് 92.98 ലക്ഷം പേര്‍ക്കാണ്. രണ്ടാം ഡോസ് 60.08 ലക്ഷം പേര്‍ക്കും കിട്ടി. മുന്നണിപ്പോരാളികളില്‍ 1.19 കോടി പേര്‍ക്ക് ആദ്യ ഡോസും രണ്ടാം ഡോസ് 63.10 ലക്ഷം പേര്‍ക്കും ലഭിച്ചു. അതേസമയം ഓക്‌സിജന്‍ വിതരണം വര്‍ധിപ്പിച്ചിട്ടുണ്ട് ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ ലവ് അഗര്‍വാള്‍ പറഞ്ഞു. സംസ്ഥാനങ്ങളോട് വ്യാവസായിക ആവശ്യത്തിന് മെഡിക്കല്‍ ഓക്‌സിജന്‍ നല്‍കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അഗര്‍വാള്‍ വ്യക്തമാക്കി. ഇന്ത്യക്ക് പുറത്ത് നിന്നും ഓക്‌സിജന്‍ ടാങ്കറുകള്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.
അതേസമയം വീടിനുള്ളിലും മാസ്‌ക് ധരിക്കണമെന്ന് നീതി ആയോഗിലെ ഡോ വികെ പോള്‍ ആവശ്യപ്പെട്ടു. ചില അവാസ്തമായ കാര്യങ്ങള്‍ ഇത് സംബന്ധിച്ച് പ്രചരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആര്‍ത്തവ കാലത്തും കൊവിഡ് വാക്‌സിന്‍ എടുക്കുന്നത് കൊണ്ട് പ്രശ്‌നമില്ലെന്നും പോള്‍ വ്യക്തമാക്കി. വീട്ടിനുള്ളില്‍ മാസ്‌ക് വെക്കാനുള്ള നിര്‍ദേശം പുതിയ തരംഗത്തിന്റെ സാഹചര്യത്തിലാണ്. ആര്‍ക്കൊക്കെയാണ് രോഗം വന്നിരിക്കുന്നതെന്ന് കൃത്യമായി മനസ്സിലാവാത്ത സാഹചര്യത്തില്‍ വീട്ടിലും മാസ്‌ക് വെക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. വീടുകളില്‍ നിന്ന് അനാവശ്യമായി പുറത്തിറങ്ങരുതെന്നും നിര്‍ദേശമുണ്ട്.
തമിഴ്‌നാട്ടില്‍ കര്‍ശന നിയന്ത്രണം, ലോക്ക്ഡൗണിന് സമാനമായ സ്ഥിതി, ചിത്രങ്ങള്‍ കാണാം
വീട്ടില്‍ ആര്‍ക്കെങ്കിലും കൊവിഡ് പോസിറ്റീവായിട്ടുണ്ടെന്നും, വീടിനുള്ളില്‍ ബാക്കിയുള്ളവര്‍ മാസ്‌ക് ധരിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. വീടുകളില്‍ വൈറസ് പടരുക എളുപ്പമാണ്. മാസ്‌ക് വീട്ടിനുള്ളിലും ആവാമെന്ന് വികെ പോള്‍ പറഞ്ഞു. അതേസമയം കൊവിഡ് ലക്ഷണങ്ങളുള്ള ഏതൊരു വ്യക്തിയും അടിയന്തരമായി ക്വാറന്റീനില്‍ പോകണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പരിശോധനാ റിപ്പോര്‍ട്ടുകള്‍ വരുന്നത് വരെ കാത്തുനില്‍ക്കേണ്ട എന്നാണ് നിര്‍ദേശം. ആര്‍ടിപിസിആര്‍ ടെസ്റ്റ് ചിലപ്പോള്‍ നെഗറ്റീവായിരിക്കും. പക്ഷേ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ക്വാറന്റീനില്‍ പ്രവേശിക്കണം. സോഷ്യല്‍ ഡിസ്റ്റന്‍സിംഗും മാസ്‌കും കൃത്യമായി പാലിക്കുന്നതിലൂടെ രോഗം വരാനുള്ള സാധ്യത 30 ശതമാനമായി കുറയ്ക്കാന്‍ സാധിക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
മഞ്ഞ സാരിയില്‍ അതിസുന്ദരിയായി ദിവി വാധ്യ; വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications