Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'; മൂന്നാം മോദി സർക്കാരിന്റെ കാലത്ത് തന്നെ നടപ്പാക്കിയേക്കും, നീക്കങ്ങൾ ഇങ്ങനെ

ന്യൂഡൽഹി: കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി പലപ്പോഴായി ബിജെപിയും മാറി മാറിവന്ന എൻഡിഎ സർക്കാരുകളും മുന്നോട്ട് വയ്ക്കുന്ന ആശയമായ 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' നടപ്പാക്കാൻ ഇനിയും വൈകില്ലെന്ന് സൂചന. മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ കാലത്ത് തന്നെ ഈ ആശയം ഇന്ത്യയിൽ പ്രാവർത്തികമാക്കാൻ ആവശ്യമായ നടപടികൾ അണിയറയിൽ പുരോഗമിക്കുകയാണെന്നാണ് അവരുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

നേരത്തെ ഈ വർഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെ നരേന്ദ്ര മോദി ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ഇക്കാര്യത്തിൽ സർക്കാർ കൃത്യമായ നടപടികളുമായി മുന്നോട്ട് നീങ്ങുന്നതായാണ് ലഭ്യമായ വിവരം. മുൻപും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വിഷയത്തിൽ കേന്ദ്രം ശക്തമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത.

onenationoneelectionmodinew

മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിൽ രൂപീകരിച്ച കമ്മിറ്റി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയിൽ ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്താനും 100 ദിവസത്തിനുള്ളിൽ സമന്വയിപ്പിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്താനുമാണ് സമിതിയുടെ ശുപാർശ.

നിയമ കമ്മീഷനും ഇത് ഉടൻ ശുപാർശ ചെയ്യുമെന്നാണ് വിവരം. 2029 മുതൽ ലോക്‌സഭ, സംസ്ഥാന നിയമസഭകൾ, മുനിസിപ്പാലിറ്റികൾ, പഞ്ചായത്തുകൾ തുടങ്ങിയ തദ്ദേശ സ്ഥാപനങ്ങൾ എന്നിങ്ങനെ സർക്കാരിന്റെ മൂന്ന് തലങ്ങളിലും ഒരേസമയം തിരഞ്ഞെടുപ്പ് നടത്താനും തൂക്കുസഭ അല്ലെങ്കിൽ അവിശ്വാസ പ്രമേയം പോലുള്ള അവസരങ്ങളിൽ ഏകീകൃത സർക്കാരിനുള്ള വ്യവസ്ഥയും നിയമ കമ്മീഷൻ ശുപാർശ ചെയ്യാനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു.

ബിജെപിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ സുപ്രധാന വാഗ്‌ദാനങ്ങളിൽ ഒന്നായിരുന്നു 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' വ്യവസ്ഥ എന്നതും നടപടികളുടെ ആക്കം കൂട്ടും. എങ്കിലും ഇക്കാര്യത്തിൽ പഴയത് പോലെയല്ല സർക്കാരിന് വെല്ലുവിളികൾ ഏറെയുണ്ട് മുൻപിൽ. മുന്നണി സംവിധാനം എന്ന നിലയിൽ പ്രവർത്തിക്കുന്ന മൂന്നാം മോദി സർക്കാരിൽ ബിജെപിയ്ക്ക് ഒറ്റയ്‌ക്കൊരു തീരുമാനം അസാധ്യമാണ്.

അതിനാൽ തന്നെ സഖ്യത്തിലെ മറ്റ് പാർട്ടികളുടെ അഭിപ്രായം കൂടി ഇതിന് പരിഗണിക്കേണ്ടി വരും. എന്നാൽ വിഷയത്തിൽ ഘടകക്ഷികളിൽ നിന്ന് പിന്തുണ ഉറപ്പാക്കാമെന്ന വിശ്വാസത്തിലാണ് അവർ. പക്ഷേ, ഭരണഘടനാ പരമായ വിഷയങ്ങൾ എടുത്തുകാട്ടി കൊണ്ടാണ് പ്രതിപക്ഷ പാർട്ടികൾ ഈ സർക്കാർ നീക്കത്തെ ശക്തമായി എതിർക്കുന്നത്.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: നടപ്പാക്കുന്നതിൽ ഒട്ടേറെ വെല്ലുവിളികൾ

നിലവിൽ കേന്ദ്രം ഇക്കാര്യത്തിൽ അതിവേഗത്തിൽ നടപടികൾ പൂർത്തിയാക്കാൻ ശ്രമം നടത്തുന്നുണ്ടെങ്കിലും ഇതിൽ വെല്ലുവിളികൾ ഏറെയാണെന്നാണ് വിലയിരുത്തൽ. കൂടാതെ ഒട്ടേറെ വിഷയങ്ങളിൽ ഇനിയും വ്യക്തത വരാനുണ്ട് താനും. പ്രാദേശിക ഭരണ സംവിധാനത്തിലുള്ള തിരഞ്ഞെടുപ്പ് എങ്ങനെ ദേശീയ രാഷ്ട്രീയവുമായി ഒത്തുപോകും എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്.

കൂടാതെ ഇന്ത്യ എക്കാലവും വിശ്വസിച്ചുപോരുന്ന അടിസ്ഥാന തത്വങ്ങളിൽ 'ഒന്നായ നാനാത്വത്തിൽ ഏകത്വം' പുതിയ തീരുമാനത്തോടെ ഹനിക്കപ്പെടുമെന്ന ആശങ്കയും പലരും പങ്കുവയ്ക്കുന്നുണ്ട്. വൈവിധ്യമാർന്ന ഭൂമിശാസ്ത്രമുള്ള ഇന്ത്യയ്ക്ക് ഒരിക്കലും ഇത്തരത്തിലൊരു തിരഞ്ഞെടുപ്പ് നടത്താൻ കഴിയില്ലെന്നാണ് പ്രതിപക്ഷം ഉൾപ്പെടെ ചൂണ്ടിക്കാണിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+