ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്; 2029ൽ തന്നെ നടപ്പാക്കാൻ എൻഡിഎ, 22 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് ഒരുമിച്ച്?

ന്യൂഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനുള്ള നീക്കം സജീവമാക്കി എൻഡിഎ. 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പുകൾ നടത്താനുള്ള സാധ്യത പരിശോധിക്കുകയാണ് മുന്നണിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവിലെ നിയമസഭകളുടെ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് അവ പിരിച്ചുവിട്ട് 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്താനാണ് ആലോചന.

ഇത് നടപ്പാക്കുകയാണെങ്കിൽ, നിലവിൽ പരിഗണിക്കുന്ന പദ്ധതിയേക്കാൾ നേരത്തെ തന്നെ 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' സംവിധാനം കൊണ്ടുവരാൻ കഴിയുമെന്നാണ് കരുതുന്നത്. ഇപ്പോഴത്തെ ബില്ലുകൾ പ്രകാരം ഒരേസമയം തിരഞ്ഞെടുപ്പ് നടത്താനുള്ള ഏറ്റവും നേരത്തെയുള്ള വർഷം 2034 ആണ്. എന്നാൽ 2029ലേക്ക് ഇത് മാറ്റുന്നതിനുള്ള സാധ്യതയാണ് എൻഡിഎ പരിശോധിക്കുന്നത്.

one nation one election

എൻഡിഎ ഭരിക്കുന്ന 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അടുത്ത രണ്ട് വർഷത്തിനുള്ളിൽ 11 ഇടങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. ആന്ധ്രപ്രദേശ്, അരുണാചൽ പ്രദേശ്, ഒഡീഷ, സിക്കിം എന്നീ നാല് സംസ്ഥാനങ്ങളിൽ നിലവിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പമാണ് നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്നത്.

2027ലും 2028ലും തിരഞ്ഞെടുപ്പ് നടക്കേണ്ട എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഛത്തീസ്ഗഢ്, മധ്യപ്രദേശ്, മേഘാലയ, രാജസ്ഥാൻ, ത്രിപുര തുടങ്ങിയവ ഉൾപ്പെടുന്നു. ഹരിയാന, ജാർഖണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ 2029ലാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടത്. 2029 ജനുവരിയോടെ ഈ നിയമസഭകൾ പിരിച്ചുവിട്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടത്താനാകുമെന്നാണ് കണക്കുകൂട്ടൽ.

ഭരണഘടനയുടെ 174(2)(ബി) വകുപ്പ് പ്രകാരം സംസ്ഥാന നിയമസഭ പിരിച്ചുവിടാൻ ഗവർണർക്ക് അധികാരമുണ്ട്. സാധാരണയായി സംസ്ഥാന സർക്കാരിന്റെ ശുപാർശ പ്രകാരമാണ് ഇത് നടക്കുന്നത്. നിയമസഭ പിരിച്ചുവിട്ടാൽ ആറ് മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. ഇത് കൂടി കണക്കിലെടുത്തായിരിക്കും തുടർ നടപടികൾ.

'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' സംബന്ധിച്ച രണ്ട് ബില്ലുകൾ പരിശോധിക്കാനായി 2024 ഡിസംബറിലാണ് പാർലമെന്റിന്റെ സംയുക്ത സമിതി രൂപീകരിച്ചത്. പൊതുതിരഞ്ഞെടുപ്പിന് ശേഷം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് ശേഷം രൂപീകരിക്കുന്ന നിയമസഭകളുടെ കാലാവധി കുറച്ച്, പിന്നീട് എല്ലാ തിരഞ്ഞെടുപ്പുകളും ഒരേ സമയത്താക്കാനാണ് നിലവിലെ ബില്ലുകളിൽ നിർദേശിച്ചിരിക്കുന്നത്.

ഈ നിർദേശപ്രകാരം ഏറ്റവും നേരത്തെ ഒരേസമയം തിരഞ്ഞെടുപ്പ് നടക്കുക 2034ൽ ആയിരിക്കും. എന്നാൽ 2029ൽ തന്നെ ഒരേസമയം തിരഞ്ഞെടുപ്പ് നടത്താനാകുമോ എന്ന ചോദ്യത്തിന്, സംയുക്ത സമിതി അധ്യക്ഷൻ പിപി ചൗധരി പറഞ്ഞത്, ഇത് എൻഡിഎ മുഖ്യമന്ത്രിമാരാണ് തീരുമാനിക്കേണ്ടതെന്നും ഈ വിഷയം സമിതിയുടെ പരിധിയിൽ വരുന്നതല്ലെന്നുമാണ്.

വരുന്ന ശീതകാല സമ്മേളനത്തിൽ സമിതി റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പ്രതീക്ഷ. അതിനിടെ പ്രതിപക്ഷം ഭരിക്കുന്ന ചില സംസ്ഥാനങ്ങളിൽ 2027ലും 2028ലുമാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. പഞ്ചാബിൽ 2027ലും ഹിമാചൽ പ്രദേശ്, കർണാടക, മിസോറം, തെലങ്കാന എന്നിവിടങ്ങളിൽ 2028ലുമാണ് തിരഞ്ഞെടുപ്പ്.

ഈ സംസ്ഥാനങ്ങളിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ നിയമസഭകളുടെ കാലാവധി ഇനിയും മൂന്ന് മുതൽ നാല് വർഷം വരെ ബാക്കിയുണ്ടാകും. അതുകൊണ്ട് എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളെ മാത്രം 2029ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം കൊണ്ടുവരികയും മറ്റ് സംസ്ഥാനങ്ങളെ പിന്നീട് ഘട്ടംഘട്ടമായി ഇതിലേക്ക് കൊണ്ടുവരികയും ചെയ്യുക എന്നതാണ് നിലവിൽ കേന്ദ്രത്തിന്റെ പരിഗണനയിൽ ഉള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+