Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ : പ്രതിഷേധം ശക്തം മെഡലുകള്‍ കത്തിക്കാന്‍ ശ്രമം

ന്യൂഡല്‍ഹി: ഒരേ റാങ്കിന് ഒരേ പെന്‍ഷന്‍ പദ്ധതിയാവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍മന്ദറില്‍ സമരംചെയ്യുന്ന വിമുക്തഭടന്‍മാര്‍ ബുധനാഴ്ച മെഡലുകള്‍ കത്തിക്കാന്‍ ശ്രമിച്ചു. മറ്റ് സമരക്കാര്‍ ചേര്‍ന്ന് ഇത് തടഞ്ഞു. സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയെ പൂര്‍ണമായും തള്ളിക്കൊണ്ട് ചൊവ്വാഴ്ച മുതല്‍ വിമുക്തഭടന്‍മാര്‍ മെഡലുകള്‍ തിരിച്ചുനല്‍കി പ്രതിഷേധിക്കുകയായിരുന്നു. ഇതിനിടെയാണ് ഡല്‍ഹിയില്‍ ദീപാവലിദിനത്തില്‍ മെഡലുകള്‍ കത്തിക്കാന്‍ ശ്രമം നടന്നത്.

സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി ഒരേ റാങ്കിന് അഞ്ച് പെന്‍ഷനാണെന്ന് വിമുക്തഭടന്‍മാര്‍ പറയുന്നു. അഞ്ചുവര്‍ഷം കൂടുമ്പോഴാണ് പെന്‍ഷന്‍ പുതുക്കുക. ഓരോ വര്‍ഷവും പുതുക്കണമെന്നാണ് വിമുക്തഭടന്‍മാര്‍ ആവശ്യപ്പെട്ടിരുന്നത്. ശക്തമായ സമരം നടത്താനാണ് വിമുക്തഭടന്‍മാരുടെ തീരുമാനം. ഈ മാസം 15ന് ഹരിയാണയിലെ അംബാലയില്‍ റാലി നടത്തുമെന്ന് ഇന്ത്യന്‍ എക്സ്സര്‍വീസ്‌മെന്‍ മൂവ്‌മെന്റ് അറിയിച്ചു. മെഡലുകള്‍ തിരിച്ചുനല്‍കുന്നത് സൈനികര്‍ക്ക് ചേര്‍ന്ന നടപടിയല്ലെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍ കഴിഞ്ഞദിവസം പറഞ്ഞു.

ഒരേ റാങ്ക് പെന്‍ഷന്‍

ഒരേ റാങ്ക് പെന്‍ഷന്‍

ഒരേ റാങ്കില്‍ ഒരേ സര്‍വ്വീസ് കാലയളവ് പൂര്‍ത്തിയാക്കി വിരമിച്ച എല്ലാവര്‍ക്കും വിരമിക്കല്‍ തീയതി പരിഗണിക്കാതെ ഒരേ പെന്‍ഷന്‍ നല്‍കുന്ന പദ്ധതിയാണ് ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കിയത്.

വിമുക്ത ഭടന്‍മാരുടെ പ്രതിഷേധം

വിമുക്ത ഭടന്‍മാരുടെ പ്രതിഷേധം

ഒരേറാങ്ക് ഒരേ പെന്‍ഷന്‍ പദ്ധതിയ്ക്ക് കാലതാമസം വരുന്നതില്‍ വിമുക്തഭടന്മാര്‍ പ്രതിഷേധിക്കുകയാണ്. സര്‍ക്കാര്‍ വിളിക്കുന്ന പരിപാടികള്‍ ബഹിഷ്‌ക്കരിച്ച് പ്രതിഷേധിച്ച എക്‌സ് സര്‍വീസ്‌മെന്‍മാര്‍ സര്‍ക്കാരിനെതിരേയാണ് ഡല്‍ഹിയില്‍ പ്രതിഷേധപ്രകടനം നടത്തുന്നത്.

മെഡലുകള്‍ തിരികെ നല്‍കുന്നത്

മെഡലുകള്‍ തിരികെ നല്‍കുന്നത്

ഒരു റാങ്ക്, ഒരു പെന്‍ഷന്‍ എന്ന തങ്ങളുടെ ആവശ്യം അംഗീകരിക്കാത്തതിനെതിരെയുള്ള പ്രതിഷേധമായി, സേവനത്തിനിടെ ലഭിച്ച മെഡലുകള്‍ തിരികെ നല്‍കുമെന്ന് വിമുക്ത ഭടന്മാര്‍. നവംബര്‍ 9,10 തീയതികളിലായാണ് മെഡലുകള്‍ തിരികെ നല്‍കുകയെന്ന് പ്രഖ്യാപിച്ചിരുന്നു.

മെഡലുകള്‍ കത്തിക്കാന്‍ ശ്രമം

മെഡലുകള്‍ കത്തിക്കാന്‍ ശ്രമം

സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയെ പൂര്‍ണമായും തള്ളിക്കൊണ്ട് ചൊവ്വാഴ്ച മുതല്‍ വിമുക്തഭടന്‍മാര്‍ മെഡലുകള്‍ തിരിച്ചുനല്‍കി പ്രതിഷേധിച്ചുവരികയായിരുന്നു. ഇതിനിടെയാണ് ഡല്‍ഹിയില്‍ ദീപാവലിദിനത്തില്‍ മെഡലുകള്‍ കത്തിക്കാന്‍ ശ്രമം നടന്നത്.

മാസങ്ങള്‍ നീണ്ട ചര്‍ച്ച

മാസങ്ങള്‍ നീണ്ട ചര്‍ച്ച

ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ വിഷയത്തില്‍ വിമുക്ത ഭടന്മാരും സര്‍ക്കാരും തമ്മില്‍ മാസങ്ങള്‍ നീണ്ട ചര്‍ച്ച നടത്തിയിരുന്നു. ജന്തര്‍ മന്തറിലെ വിമുക്ത ഭടന്മാരുടെ സമരം നിരാഹാര സമരത്തിലേക്കു വഴിമാറിയതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി വിഷയത്തില്‍ നേരിട്ട് ഇടപെട്ടിരുന്നു. മോദിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിലെ പ്രമുഖ വാഗ്ദാനമായിരുന്നു ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ പദ്ധതി. 30 ലക്ഷത്തോളം വിമുക്ത ഭടന്മാര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+