ഒരു വയസ് പൂര്‍ത്തിയാക്കി ജോഷ്; വരൂ 'ഏക് നമ്പര്‍' ചലഞ്ചില്‍ പങ്കെടുക്കാം, അവസരം 26 വരെ മാത്രം
ഇന്ത്യയുടെ സ്വന്തം ഷോര്‍ട്ട് വീഡിയോ മേക്കര്‍ ആപ്പായ ജോഷ്, ചുരുങ്ങിയ സമയം കൊണ്ട് സോഷ്യല്‍ മീഡിയയുടെ മനസ് കീഴടക്കിയിരിക്കുകയാണ് ജോഷ് ആപ്പ്. വ്യത്യസ്തമായ സമീപനത്തിലൂടെ കണ്ടന്റ് ക്രിയേഷനില്‍ മികച്ച് നില്ക്കുന്ന ജോഷ് ആപ്പ് യുവാക്കളുടെ ഇഷ്ട ആപ്പായി ഇപ്പോള്‍ മാറിയിരിക്കുകയാണ്. ജനപ്രിയ കണ്ടന്റ് ക്രിയേറ്റര്‍മാരുടെ ഏറ്റവും പുതിയ വീഡിയോകള്‍ ആസ്വദിക്കാന്‍ യുവാക്കളടക്കമുള്ളവരാണ് ജോഷ് ഉപഭോക്താക്കൾ.
ഉപയോഗ്താക്കള്‍ക്ക് ആസ്വാദനത്തിന് വഴിയൊരുക്കുമ്പോഴും ജോഷ് ആപ്പ് സാമൂഹിക പ്രതിബദ്ധതയുള്ള ക്യാമ്പയിനുകള്‍ നടത്തുന്നത് പതിവാണ്. കൊവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് നടത്തിയ ബ്ലൂ വാരിയര്‍ ക്യാമ്പയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രതിസന്ധിയില്‍ ബുദ്ധിമുട്ടിയ രാജ്യത്തിന് പിന്തുണ അര്‍പ്പിച്ചാണ് ജോഷ് ആപ്പ് ഇങ്ങനെ ഒരു ക്യാമ്പയിന് നേതൃത്വം നല്‍കിയത്. ക്യാമ്പയിനിന്റെ ഭാഗമായി ആകര്‍ഷകവുമായ ഉള്ളടക്കം സൃഷ്ടിക്കുന്നതിന് ആപ്പ് ചില വലിയ ബ്രാന്‍ഡുകളുമായും സെലിബ്രിറ്റികളുമായും ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്നു. നൃത്തം, സംഗീതം, ഫാഷന്‍ മുതല്‍ കോമഡി വരെ, ഒന്നിലധികം ഭാഷകളിലായി നിരവധി വിഭാഗങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഒരേയൊരു ഹ്രസ്വ വീഡിയോ പ്ലാറ്റ്ഫോമാണ് ജോഷ്.

2021 ആഗസ്റ്റ് മാസത്തോടെ ജോഷ് ആപ്പ് ഒരു വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഈ നാഴികക്കല്ല് ആഘോഷിക്കുന്നതിന്റെ ഭാഗമായി ജോഷ് ആപ്പ് വീണ്ടും ഒരു ചാലഞ്ച് പ്രഖ്യാപിച്ചിരിക്കുകയാണ്. ഏക് നമ്പര്‍ ചാലഞ്ച് എന്ന് പേരിട്ടിരിക്കുന്ന ഇത് ആഗസ്റ്റ് 20 മുതലാണ് ആരംഭിച്ചത്. ബോളിവുഡ് താരങ്ങളായ സോനു സുദും മൗനി റോയിയുമാണ് ഏക് നമ്പര്‍ ചാലഞ്ചിന് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി നമ്മളെ അലട്ടുന്ന കോവിഡ് -19 പകര്‍ച്ചവ്യാധിയുടെ സമയത്ത് മനുഷ്യത്വപരമായ പരിശ്രമങ്ങളിലൂടെയും പ്രവര്‍ത്തിച്ച സോനു സുദ് ഏവരുടെയും മനം കവര്‍ന്നിരുന്നു. മറുവശത്ത്, മൗനി ടെലിവിഷനിലെ ഒരു ജനപ്രിയ താരമാണ്, കൂടാതെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു, വരാനിരിക്കുന്ന ചില വമ്പന്‍ പ്രോജക്ടുകളുടെ ഭാഗമാണ് മൗനി റോയ്.
ഊണിലും ഉറക്കത്തിലുമല്ല, കുളിക്കാന്‍ പോയാലും കൂടെ ഉണ്ട് നീ; വൈറലായി ജീവയുടെ ഫോട്ടോഷൂട്ട്
പുതിയ ചാലഞ്ചിന്റെ ഭാഗമായി ഡാന്‍സ്, ഫുഡ്, ഫാഷന്‍, കോമഡി, ഫിറ്റ്നെസ് എന്നിങ്ങെ അഞ്ച് വിഭാഗങ്ങളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. പുതിയ ചാലഞ്ചില്‍ നിരവധി ഇന്‍ഫ്ളൂവന്‍സര്‍മാരും ഭാഗമാകുന്നുണ്ട്. ആഗസ്റ്റ് 20 മുതല്‍ 26 വരെയാണ് ചാലഞ്ച്. ഈ ദിവസങ്ങളില്‍ ഇന്ത്യയിലെ പ്രമുഖ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളൂവന്‍സര്‍മാര്‍ ജോഷിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ ലൈവ് വീഡിയോയുമായി പ്രത്യക്ഷപ്പെടുന്നതായിരിക്കും. ഇവര്‍ ആരൊക്കെയാണെന്ന് നോക്കാം...
ഫിറ്റ്നസ്: അദ്നാന്, ഷാദാന്‍, ഫായിസ്, ഫൈസു, ബിജ്ലി മുരളി
കോമഡി: ഓയ് ഇറ്റ്സ് പ്രാങ്ക്, സമീക്ഷ, വിശാല്‍ പരേഖ്, സുകൈന സുല്‍ത്താന്‍, ഹസ്നൈന്
നൃത്തം: ഇഷാന്, സന സുല്‍ത്താന്‍ ഖാന്, പ്രിന്‍സ് ഗുപ്ത, മോഹക് മംഗാനി, ദീപക് തുളസ്യന്‍
ഭക്ഷണം: മധുര, ഫസല്‍, പുതിന റെസിപ്പി, ഡിവിന്, കാരുണ്യ
ഫാഷന്‍: ഷാദന്‍, വിശാല്‍ പാണ്ഡെ, കൃഷ് ഗാവലി, ഭവിന്, വൈഷ്ണവി നായിക്
സോനു സൂദിനെയും മൗനി റോയിയെയും കൂടാതെ കെപിവൈ ബാല, കിംഗ്സ് യുണൈറ്റഡ് സുരേഷ്, റൂഹി സിംഗ് തുടങ്ങിയ പ്രമുഖരും 'ഏക് നമ്പര്‍' ചലഞ്ചുമായി ബന്ധപ്പെട്ടിരിക്കുന്നു.
ചലഞ്ചില്‍ എങ്ങനെ പങ്കെടുക്കാം
ജോഷ് ആപ്പ് മുഖേനയും ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെയുമാണ് ചാലഞ്ചില്‍ പങ്കെടുക്കാന്‍ സാധിക്കുക. നേരത്തെ പറഞ്ഞ വിഭാഗങ്ങളായ ഡാന്‍സ്, ഫുഡ്, ഫാഷന്‍, കോമഡി, ഫിറ്റ്നെസ് എന്നീ വിഭാഗങ്ങളിലാണ് ചലഞ്ച് നടക്കുന്നത്. ചലഞ്ചില്‍ പങ്കെടുക്കുന്നവര്‍ നിര്‍ബന്ധമായും ചേര്‍ക്കേണ്ട ചില ഹാഷ് ടാഗുകള്‍ താഴെ കൊടുക്കുന്നു.#EkNumber
#EkNumberFitnessStar
#EkNumberComedyStar
#EkNumberDanceStar
#EkNumberFoodStar
#EkNumberFashionStar
സോനു സുദും ഫൈസുവും ഏക് നമ്പര്‍ ചാലഞ്ചിനെ കുറിച്ച് സംസാരിക്കുന്നത് കേള്‍ക്കാം
ചലഞ്ച് ആരംഭിച്ചതിന് പിന്നാലെ മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നടക്കം ലഭിക്കുന്നത്. ജോഷ് ഉപയോക്താക്കള്‍ക്ക് വലിയ വിജയം നേടാനും അടുത്ത ഏക് നമ്പര്‍ ഉള്ളടക്ക സ്രഷ്ടാവാകാനുമുള്ള അവസരം ഏക് നമ്പര്‍ 'ചലഞ്ച് നല്കുന്നു. ക്യാഷ് പ്രൈസായി 50,000 രൂപ വീതവും ഇന്ത്യയിലെ മുന്‍നിര താരങ്ങളും റോള്‍ മോഡലുകളുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള സുവര്‍ണാവസരവും ലഭിക്കുന്നു. കൂടാതെ അവരിന് നിന്ന് പരിശീലനം ലഭിക്കാനുള്ള അവസരവും ജോഷ് ആപ്പ് നല്‍കുന്നുണ്ട്.
മൗനി റോയിയും ജോഷ് ആപ്പിന്റെ ഏറ്റവും മികച്ച ഇന്‍ഫ്ളൂവന്‍സറും പറയുന്നത് കേള്‍ക്കാം
അതുകൊണ്ട്, ഇനി എന്തിനാണ് കാത്തിരിക്കുന്നത്. നാളെ ഓഗസ്റ്റ് 26 ന് മത്സരം അവസാനിക്കുന്നതിനാല്‍, 'ഏക് നമ്പര്‍ ചലഞ്ചില്‍' ഉടന്‍ തന്നെ പങ്കെടുക്കുകയും ജോഷിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമാകുകയും ചെയ്യുക!
ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതു പ്രമാണിച്ച് പ്രത്യേക മ്യൂസിക് വീഡിയോയും ജോഷ് ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. 'ഏക് നമ്പര്‍ ജോഷ് ആനിവേഴ്സറി' വീഡിയോ സോഷ്യല്‍ മീഡിയയിലും വൈറലാണ്. 'ജോഷ് മേം ആജാ' എന്ന ഗാനത്തിന്റെ റാപ്പ് പതിപ്പാണ് പുതിയ വീഡിയോ. ക്ലിന്റണ് സെറേജോയും ബിയാന്‍ക ഗോമസുമാണ് ഈ ഗാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.
ജോഷ് ആപ്പിന്റെ ഏറ്റവും മികച്ച ഇന്‍ഫ്ളൂവന്‍സര്‍മാര്‍ ഏക് നമ്പര്‍ ചലഞ്ചിനെ കുറിച്ച് പറയുന്നത് കേള്‍ക്കാം
#EkNumberChallenge നെ കുറിച്ച് സമീക്ഷ സുദ് പറയുന്നത് കേൾക്കാം
വിഡിയോ കാണാം: https://share.myjosh.in/video/406604d9-a915-497e-bef9-db563b9b3257
#EkNumberChallenge നെ കുറിച്ച് ഫൈസൽ ഷെയ്ക് പറയുന്നത് കേൾക്കാം
വിഡിയോ കാണാം: https://share.myjosh.in/video/07a6e789-860d-497e-961c-dd40f08b991e
#EkNumberChallenge- ൽ വിശാൽ പാണ്ഡെയും മൗനി റോയിയും
വിഡിയോ കാണാം: https://share.myjosh.in/video/bc29a2cd-7066-49b2-839a-1eb9172bf36e
ഭവിൻ ഭാനുശാലി #EkNumberChallenge-നെ കുറിച്ച് പറയുന്നത് കേൾക്കാം
വിഡിയോ കാണാം: https://share.myjosh.in/video/b21dad9e-884c-4863-8a8f-796cd6f605cd
ഇഷാൻ മസിഹ് #EkNumberChallenge- നെ കുറിച്ച് പറയുന്നത് കേൾക്കാം
വിഡിയോ കാണാം: https://share.myjosh.in/video/ea71aa1a-67e3-449a-98fd-fd2afd2f517b
#EkNumberChallenge- ൽ ടിപ്പുകൾ നൽകുന്ന മധുരയുടെ പാചകക്കുറിപ്പ് കാണാം
വിഡിയോ കാണാം: https://share.myjosh.in/video/829ffb80-e5a4-4882-828c-bc7e4e64cab8
-
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വേനൽക്കാലത്ത് ചൊറിച്ചിലും ചുവന്നപാടുകളും ഒക്കെ പമ്പ കടക്കും; ഈ ഔഷധങ്ങൾ ഒന്ന് പരീക്ഷിക്കൂ..! -
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ കരാർ ജോലി; 50.000 വരെ ശമ്പളം, അപേക്ഷിക്കാം -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര?










Click it and Unblock the Notifications