Get Updates
Get notified of breaking news, exclusive insights, and must-see stories!

'#EkNumber' ചലഞ്ച്! ജോഷിന് ഒന്നാം പിറന്നാള്‍: ആഘോഷിക്കൂ നേടു 50000 രൂപവരെ, അറിയേണ്ടതെല്ലാം

ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രാചരണം നേടിയ ഹ്രസ്വ വീഡിയോ പ്ലാറ്റ്ഫോമുകളില്‍ ഒന്നാണ് ഡെയ്‌ലിഹണ്ടിന്റെ ജോഷ് ആപ്പ്. പ്രവര്‍ത്തനം ആരംഭിച്ച് ഒരുവര്‍ഷത്തിനുള്ളില്‍ തന്നെ ആളുകളുടെ ഏറ്റവും പ്രിയപ്പെട്ട ആപ്പുകളില്‍ ഒന്നായി ജോഷ് മാറിക്കഴിഞ്ഞു. ഉപയോക്താക്കളുടെ സര്‍ഗാത്മകതയെ തൊട്ടുണര്‍ത്തുന്ന വൈവിധ്യവും രസകരവുമായ ക്യാംപയിനുകളും ജോഷ് ആപ്പ് പലപ്പോഴം അവതരിപ്പിക്കാറുണ്ട്.

നേരത്തെ, കോവിഡ് പ്രതിസന്ധിയില്‍ രാജ്യത്തിന് പിന്തുണയര്‍പ്പിച്ച് ജോഷ് അവതരിപ്പിച്ച 'ബ്ലൂ വാരിയര്‍' ക്യാംപയിന്‍ ഡിജിറ്റല്‍ ലോകത്ത് ചെലുത്തിയത് വലിയ സ്വാധീനമായിരുന്നു. രാജ്യത്തെ തന്നെ നിരവധി പ്രമുഖ ബ്രാന്‍ഡുകളും സെലിബ്രിറ്റികളുമാണ് 'ബ്ലൂ വാരിയര്‍' ക്യാംപയിന് വേണ്ടി അന്ന് ജോഷിനൊപ്പം കൈകോര്‍ത്തതിരുന്നത്. ജനങ്ങള്‍ ഒന്നടങ്കം ഏറ്റെടുത്ത ഈ ക്യാംപയിന്‍ ഡിജിറ്റല്‍ ലോകത്ത് ഒരു തരംഗമായി മാറിയിരുന്നു.

കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് ജോഷ് ആപ്പ് ആദ്യമായി കടന്നുവന്നത്. ഒരു വര്‍ഷം കൊണ്ട് ഇന്ത്യയുടെ തുടിപ്പായി ജോഷ് മാറിയിരിക്കുന്നു. ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്ന ഈ വേളയില്‍ പുതിയ ഒരുചലഞ്ചുമായി ജോഷ് വീണ്ടും രംഗത്തുവരികയാണ്. 'ഏക് നമ്പര്‍' ചലഞ്ച് എന്ന് പേരിട്ടിരിക്കുന്ന ഈ ക്യാംപയിന് നേതൃത്വം നല്‍കുന്നത് ആവട്ടെ ഏവരുടേയും ഇഷ്ടപ്പെട്ട ബോളിവുഡ് താരങ്ങളായ സോനു സൂദും മൗനി റോയും ആണ്.

ഡാന്‍സ്, ഫൂഡ്, ഫാഷന്‍, കോമഡി, ഫിറ്റ്‌നസ് എന്നീ അഞ്ച് വിഭാഗങ്ങളിലാണ് പുതിയ ചലഞ്ച് അവതരിക്കപ്പെടുന്നത്. ഇന്ത്യയിലെ എട്ടു ഭാഷകളില്‍ 'ഏക് നമ്പര്‍' ചലഞ്ച് അരങ്ങേറും. നിരവധി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരും ചലഞ്ചിന്റെ ഭാഗമാകുന്നുണ്ട്. ഓരോ വിഭാഗത്തിലും ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ സംഘം ഒരോ ചലഞ്ച് വീഡിയോ വീതം പോസ്റ്റ് ചെയ്യും. ഓഗസ്റ്റ് 20 മുതല്‍ 26 വരെയാണ് 'ഏക് നമ്പര്‍' ചലഞ്ച് നടക്കുക. ഈ ദിവസങ്ങളില്‍ ഇന്ത്യയിലെ പ്രമുഖ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ ജോഷിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ലൈവ് വീഡിയോയുമായി രംഗപ്രവേശം ചെയ്യും. ഇവര്‍ ആരൊക്കെയെന്ന് ചുവടെ കാണാം.

josheknumber

മാവേലിക്കൊപ്പം ആര്‍ത്തുല്ലസിച്ച് 'പൂക്കാലം വരവായി' ടീമിന്റെ ഓണാഘോഷം; വൈറല്‍ ചിത്രങ്ങള്‍ കാണാം

ഫിറ്റ്‌നസ് - അദ്‌നാന്‍, ഷഡന്‍, ഫായിസ്, ഫൈസു, ബിജ്‌ലി മുരളി

കോമഡി - ഒയേ ഇറ്റ്‌സ് പ്രാങ്ക്, സമീക്ഷ, വിശാല്‍ പരേഖ്, സുഖൈന സുല്‍ത്താന്‍, ഹസ്‌നാന്‍

ഡാന്‍സ് - ഇഷാന്‍, സനാ സുല്‍ത്താന്‍ ഖാന്‍, പ്രിന്‍സ് ഗുപ്ത, മോഹക് മംഗാനി, ദീപക് തുളസ്യന്‍

ഫൂഡ് - മധുര, ഫസല്‍, മിന്റ് റെസിപ്പി, ഡിവിന്‍, കരുണ്യ

ഫാഷന്‍ - ഷഡന്‍, വിശാല്‍ പാണ്ഡെ, കൃഷ് ഗവാലി, ഭാവിന്‍, വൈഷ്ണവ് നായിക്ക്

കെപിവൈ ബാല, കിങ്‌സ് യുണൈറ്റഡ്-സുരേഷ്, റുഹി സിങ് തുടങ്ങിയ സെലിബ്രിറ്റികളും 'ഏക് നമ്പര്‍' ചലഞ്ചിന്റെ ഭാഗമാകുന്നുണ്ട്. പത്ത് ദിവസം നീളുന്ന ചലഞ്ചിലെ ഏറ്റവും മികച്ച 120 എന്‍ട്രികള്‍ തിരഞ്ഞെടുക്കുന്നതില്‍ ഇവരും പങ്കാളികളാകും.

'ഏക് നമ്പര്‍' ചലഞ്ചില്‍ എങ്ങനെ പങ്കെടുക്കാം?

ജോഷ് ആപ്പ് മുഖേനയും ഇന്‍സ്റ്റഗ്രാം റീല്‍ മുഖേനയും 'ഏക് നമ്പര്‍' ചലഞ്ചില്‍ പങ്കെടുക്കാന്‍ ഉപയോക്താക്കള്‍ക്ക് കഴിയും. ഡാന്‍സ്, ഫൂഡ്, ഫാഷന്‍, കോമഡി, ഫിറ്റ്‌നസ് എന്നീ വിഭാഗങ്ങളിലാണ് ചലഞ്ച് നടക്കുന്നത്. ചലഞ്ചില്‍ പങ്കെടുക്കാന്‍ വീഡിയോയില്‍ ചുവടെ നല്‍കിയിരിക്കുന്ന ഹാഷ്ടാഗുകള്‍ നിര്‍ബന്ധമായും നല്‍കണം.

#EkNumber
#EkNumberFitnessStar
#EkNumberComedyStar
#EkNumberDanceStar
#EkNumberFoodStar
#EkNumberFashionStar

വീഡിയോ എന്‍ട്രികള്‍ രസകരമാക്കാനായി ജോഷ് ഐജി ഫില്‍ട്ടര്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്.

'ഏക് നമ്പര്‍' ചലഞ്ച് വീഡിയോ അപ്‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ!

നേടാം ഉഗ്രന്‍ സമ്മാനങ്ങള്‍..

നിരവധി സമ്മാനങ്ങളാണ് 'ഏക് നമ്പര്‍' ചലഞ്ചില്‍ ജയിക്കുന്നവരെ കാത്തിരിക്കുന്നത്. 50,000 രൂപ വരെയുള്ള ക്യാഷ് പ്രൈസിന് പുറമെ ജോഷ് ഓള്‍ സ്റ്റാര്‍സ് അംഗത്വവും ജേതാക്കള്‍ക്ക് ലഭിക്കും. മാത്രമല്ല, പ്രമുഖ സെലിബ്രിറ്റികളെ നേരില്‍ കാണാനും അവരില്‍ നിന്നും പരിശീലനം നേടാനുമുള്ള അവസരവും ഏക് നമ്പര്‍ ചലഞ്ച് വിജയികള്‍ക്ക് ജോഷ് ആപ്പ് നല്‍കുന്നുണ്ട്. ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതു പ്രമാണിച്ച് പ്രത്യേക മ്യൂസിക് വീഡിയോയും ജോഷ് ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. 'ഏക് നമ്പര്‍ ജോഷ് ആനിവേഴ്‌സറി' വീഡിയോ സമൂഹമാധ്യമങ്ങളില്‍ കാര്യമായ ശ്രദ്ധനേടുന്നുണ്ട്. 'ജോഷ് മേം ആജാ' എന്ന ഗാനത്തിന്റെ റാപ്പ് പതിപ്പാണ് പുതിയ വീഡിയോ. ക്ലിന്റണ്‍ സെറേജോയും ബിയാന്‍ക ഗോമസുമാണ് ഈ ഗാനത്തിന് പിന്നില്‍.

ഏക് നമ്പര്‍ ജോഷ് ആനിവേഴ്‌സറി മിക്‌സ് കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ!

അപ്പോള്‍ ഇനി കാത്തുനില്‍ക്കാതെ, 'ഏക് നമ്പര്‍' ചലഞ്ചില്‍ പങ്കെടുക്കുകയല്ലേ?

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+