Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്‌നാട് സർക്കാരിന്റെ തൂയിമൈ മിഷനുമായി സഹകരിച്ച് വൺഇന്ത്യ; ലക്ഷ്യം മാലിന്യ മുക്തമായ സംസ്ഥാനം

ചെന്നൈ: രാജ്യത്തെ പ്രമുഖ ഡിജിറ്റൽ വാർത്താ പ്ലാറ്റ്‌ഫോമായ വൺഇന്ത്യയും തമിഴ്‌നാട് സർക്കാരിന്റെ തൂയിമൈ മിഷനും തമ്മിൽ ഒരു പുതിയ സഹകരണത്തിന് തുടക്കമായി. സുസ്ഥിരതയും മാലിന്യ സംസ്‌കരണവും ലക്ഷ്യമിട്ടുള്ള ഒരു സുപ്രധാന പദ്ധതിയാണ് തൂയിമൈ മിഷൻ. മാലിന്യമുക്തമായ ഒരു സംസ്ഥാനം എന്ന ലക്ഷ്യത്തിലേക്ക് ജനങ്ങളെ കൂടുതൽ അടുപ്പിക്കാൻ ഈ പങ്കാളിത്തം സഹായകരമാകും.

വൺഇന്ത്യ, ഡെയ്‌ലിഹണ്ട്, ഫിലിംബീറ്റ്, ജോഷ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലായി പ്രതിദിനം ദശലക്ഷക്കണക്കിന് ഉപയോക്താക്കളിലേക്ക് എത്തുന്ന വൺഇന്ത്യ ഗ്രൂപ്പ്, മാലിന്യം തരംതിരിക്കൽ, പ്ലാസ്‌റ്റിക് മാലിന്യം കുറയ്ക്കൽ, സുസ്ഥിരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഇതുവഴി വീടുകളിലും സമൂഹങ്ങളിലും മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.

thooimaimissiontamilnadu

ഈ വർഷം ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്‌റ്റാലിനാണ് തൂയിമൈ മിഷൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്‌തത്‌. മാലിന്യ സംസ്‌കരണത്തിൽ തമിഴ്‌നാടിനെ മുൻനിരയിലെത്തിക്കുകയാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. അതിലേക്കുള്ള സുപ്രധാന നീക്കമായാണ് ഇത് കണക്കാക്കുന്നത്.

സഹകരണത്തിന്റെ ആദ്യഘട്ടത്തിൽ, 85,000 സർക്കാർ ഓഫീസുകളിൽ വ്യാപകമായ മാലിന്യ ശേഖരണ ഡ്രൈവ് നടത്തി. ജനപ്രിയ ഹാസ്യനടൻ യോഗി ബാബു അഭിനയിച്ച "ഇത് കുപ്പ മാറ്റർ ഇല്ല!", "കോട്ടുന്ന വാളികുമ" എന്നീ രണ്ട് ഡിജിറ്റൽ ചിത്രങ്ങളും ഈ ഘട്ടത്തിൽ പുറത്തിറക്കി. മാലിന്യം തരംതിരിക്കുന്നതിനെക്കുറിച്ചുള്ള ലളിതവും എന്നാൽ ശക്തവുമായ സന്ദേശങ്ങളാണ് ഈ ചിത്രങ്ങൾ നൽകുന്നത്. വൺഇന്ത്യ, ഡെയ്‌ലിഹണ്ട്, ഫിലിംബീറ്റ് എന്നിവയിലൂടെ ദശലക്ഷക്കണക്കിന് ആളുകളിലേക്ക് ഈ ചിത്രങ്ങൾ ഇതിനോടകം എത്തിക്കഴിഞ്ഞു.

സഹകരണത്തിന്റെ ഭാഗമായി തൂയിമൈ മിഷന്റെ തന്ത്രങ്ങളെയും ദീർഘകാല ലക്ഷ്യങ്ങളെയും കുറിച്ച് ആഴത്തിൽ ചർച്ച ചെയ്യുന്ന പോഡ്‌കാസ്‌റ്റുകൾ വൺഇന്ത്യ പുറത്തിറക്കും. ചിന്തകരും ദൗത്യശിൽപികളും സുസ്ഥിരതാ വിദഗ്‌ധരും ഈ പോഡ്‌കാസ്‌റ്റുകളിൽ പങ്കെടുക്കും. ഇതിനുപുറമെ, വൺഇന്ത്യ പ്ലാറ്റ്‌ഫോമുകളിലെ മറ്റ് സംവേദനാത്മക ഉള്ളടക്കങ്ങൾ വഴി ഈ ദൗത്യത്തിൽ ജനങ്ങൾക്ക് കൂടുതൽ പങ്കാളിത്തം ഉറപ്പാക്കും.

സ്വന്തം മാലിന്യ സംസ്‌കരണ കഥകൾ പങ്കുവെക്കാനും ഉത്തരവാദിത്തമുള്ള മാലിന്യ സംസ്‌കരണ ശീലങ്ങൾ പ്രോത്സാഹിപ്പിക്കാനും ഒരു യൂസർ ജനറേറ്റഡ് കണ്ടന്റ് കാമ്പയിൻ സാധാരണ പൗരന്മാരെ പ്രാപ്‌തരാക്കും. മാത്രമല്ല പൈലറ്റ് പ്രോജക്റ്റുകളുടെ പുരോഗതിയെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യും.

തമിഴ്‌നാട് സർക്കാരിലെ അഡീഷണൽ ചീഫ് സെക്രട്ടറി തിരു പ്രദീപ് യാദവ് ഐഎഎസ്, എസ്‌പിഐ ഡിപ്പാർട്ട്‌മെന്റ് അഡീഷണൽ സെക്രട്ടറി ഡോ. എസ് ഉമ, തൂയിമൈ മിഷൻ, സിടിസിഎൽ മാനേജിംഗ് ഡയറക്‌ടർ ഗംഗാ ദിലീപ് എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം കൈമാറിയത്.

'തൂയിമൈ മിഷന് കീഴിൽ തമിഴ്‌നാട് സർക്കാരുമായുള്ള ഞങ്ങളുടെ സഹകരണം അർത്ഥവത്തായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനുള്ള വൺഇന്ത്യയുടെ പ്രതിബദ്ധതയെയാണ് പ്രതിഫലിപ്പിക്കുന്നത്. തമിഴ്‌നാട്ടിലെ ഒന്നാം നമ്പർ ഡിജിറ്റൽ മീഡിയ പോർട്ടൽ എന്ന നിലയിൽ, ഫലപ്രദമായ ആശയവിനിമയത്തിന് ആളുകളെ പ്രചോദിപ്പിക്കാനും ബിസിനസുകളെ സ്വാധീനിക്കാനും കൂട്ടായ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കാനും കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. സംസ്ഥാനത്തുടനീളം സുസ്ഥിരത ഒരു ജീവിതരീതിയാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം' സഹകരണത്തെക്കുറിച്ച് വൺഇന്ത്യ സിഇഒ രവണൻ എൻ പറഞ്ഞു.

'ശുചിത്വത്തിന്റെയും സുസ്ഥിരതയുടെയും സന്ദേശം ഓരോ പൗരനിലേക്കും എത്തിക്കുന്നതിൽ ഈ സഹകരണം നിർണായകമാണ്. സർക്കാരിന്റെ ശക്തമായ അടിസ്ഥാനതലത്തിലുള്ള പ്രവർത്തനങ്ങളെ വൺഇന്ത്യയുടെ ഡിജിറ്റൽ സാധ്യതകളുമായി സംയോജിപ്പിക്കുന്നതിലൂടെ, അവബോധം പ്രവർത്തനങ്ങളായി മാറുന്നു എന്ന് ഞങ്ങൾ ഉറപ്പാക്കുന്നു' തൂയിമൈ മിഷൻ, സിടിസിഎൽ സിഇഒ ആയ ഗംഗാ ദിലീപ് പറഞ്ഞു.

'മാലിന്യം വേർതിരിക്കുന്നതും ഉത്തരവാദിത്തത്തോടെ സംസ്‌കരിക്കുന്നതും വെറും കടമകളല്ല, മറിച്ച് മികച്ച ഭാവിയെ നിർവചിക്കുന്ന ദൈനംദിന ശീലങ്ങളാണെന്ന് തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് മനസിലാകണം' ഗംഗാ ദിലീപ് കൂട്ടിച്ചേർത്തു.

ഈ ദൗത്യത്തെ കൂടുതൽ ആകർഷകമാക്കാൻ, #KVTMCTCL എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് മാലിന്യ സംസ്‌കരണത്തെക്കുറിച്ചുള്ള തങ്ങളുടെ സംഭാവനകളും സർഗ്ഗാത്മക സന്ദേശങ്ങളും ഉൾക്കൊള്ളുന്ന 30 സെക്കൻഡ് റീലുകൾ പങ്കിടാൻ കോളേജ് വിദ്യാർത്ഥികൾക്കായി ഒരു സോഷ്യൽ മീഡിയ മത്സരം ആരംഭിച്ചിട്ടുണ്ട്. ഏറ്റവും മികച്ച എൻട്രികൾക്ക് കാഷ് പ്രൈസുകൾ ഉൾപ്പെടെ ലഭിക്കും.

ഈ സഹകരണത്തിലൂടെ, വൺഇന്ത്യയും തൂയിമൈ മിഷനും ചേർന്ന് ശുദ്ധവും ഹരിതാഭവുമായ ഒരു ലോകം കെട്ടിപ്പടുക്കുവാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയാണ്. മാലിന്യം സംസ്‌കരിക്കുന്നതിലൂടെ ഒരു പുതിയ മാറ്റം കൊണ്ടുവരാനും വരും തലമുറകൾക്കായി മാലിന്യമുക്തമായ ഒരു ഇന്ത്യ നിർമ്മിക്കാനുമുള്ള വിപ്ലവകരമായ പ്രസ്ഥാനത്തിന്റെ തുടക്കം മാത്രമാണിത്.

വൺഇന്ത്യയെ കുറിച്ച്

ഇന്ത്യയിലെ മുൻനിര ഡിജിറ്റൽ ഉള്ളടക്ക പ്ലാറ്റ്‌ഫോമുകളിലൊന്നാണ് വൺഇന്ത്യ. വിവിധ ഭാഷകളിലുള്ള മൊബൈൽ അധിഷ്‌ഠിത പ്രേക്ഷകരെ ലക്ഷ്യം വെച്ചാണ് ഇത് രൂപകൽപ്പന ചെയ്‌തിട്ടുള്ളത്. 1999-ൽ വിവിധ ഭാഷകളിൽ പ്രവർത്തനം ആരംഭിച്ച വൺഇന്ത്യ, 2006-ഓടെ നിരവധി പുതിയ മേഖലകളിലേക്ക് വ്യാപിപ്പിച്ചു. നിലവിൽ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന 10 കണ്ടന്റ് വെബ്സൈറ്റുകളിൽ ഒന്നാണ് ഈ പ്ലാറ്റ്‌ഫോം.

വൺഇന്ത്യയുടെ കീഴിൽ വിനോദം (ഫിലിംബീറ്റ്), വാഹനം (ഡ്രൈവ്സ്‌പാർക്ക്), ധനകാര്യം (ഗുഡ്റിട്ടേൺസ്), സ്പോർർട്‌സ് (മൈഖേൽ), സാങ്കേതികവിദ്യ (ഗിസ്ബോട്ട്), ലൈഫ്സ്റ്റൈൽ (ബോൾഡ്സ്കൈ), യാത്ര (നേറ്റീവ് പ്ലാനറ്റ്), വിദ്യാഭ്യാസം (കരിയർ ഇന്ത്യ), എഐ വീഡിയോ സ്‌റ്റുഡിയോ (സ്‌പാർക്ക് ഒറിജിനൽസ്), മിഡിൽ ഈസ്‌റ്റും വടക്കേ ആഫ്രിക്കയും ഉൾപ്പെടുന്ന മേഖലയിലെ വാർത്തകൾ (വൺഅറേബ്യ) എന്നിവ ഉൾപ്പെടുന്നു. ലേഖനങ്ങൾ, വീഡിയോകൾ, ഹ്രസ്വ ഉള്ളടക്കങ്ങൾ എന്നിവയുൾപ്പെടെ 10-ലധികം പ്രാദേശിക ഭാഷകളിൽ ഈ പ്ലാറ്റ്‌ഫോം ഉള്ളടക്കം നിർമ്മിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+