കറന്‍സി നിരോധനം; ഇന്ത്യയില്‍ ഡിജിറ്റിലായത് 25 ലക്ഷം ഗ്രാമീണര്‍ മാത്രം
ദില്ലി: രാജ്യത്തെ ജനങ്ങളെ കാഷ്‌ലെസ് ഇടപാടുകള്‍ക്ക് നിര്‍ബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകള്‍ നിരോധിച്ചെങ്കിലും ഗ്രാമീണ മേഖലയില്‍ 25 ലക്ഷം ജനങ്ങള്‍ മാത്രമാണ് ഡിജിറ്റല്‍ ഇടപാടുകളിലേക്ക് മാറിയതെന്ന് റിപ്പോര്‍ട്ട്. ഗ്രാമീണരെയും കച്ചവടക്കാരെയും പണരഹിത ഇടാപാടുകള്‍ക്ക് പ്രോത്സാഹിപ്പിക്കാനായി കേന്ദ്ര സര്‍ക്കാര്‍ കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജനങ്ങളില്‍ നിന്നും സഹകരണം കുറയുകയാണ്.
കച്ചവടക്കാരെ ഡിജിറ്റല്‍ ഇടപാടു നടത്താന്‍ പ്രേരിപ്പിക്കുകയും, പ്രാപ്തരാക്കുകയും ചെയ്താല്‍ 100 രൂപയാണ് കമ്മീഷന്‍ നല്‍കുന്നത്. ഇതിനായി പ്രത്യേക വോളണ്ടിയര്‍മാര്‍ രംഗത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ 55,000 വ്യാപാരികളും, 25 ലക്ഷം ഗ്രാമീണ ജനങ്ങളും മാത്രമാണ് ഇതുമായി ഇക്കാലയളവില്‍ സഹകരിച്ചതെന്ന് ഒരു വോളണ്ടിയര്‍ പറയുന്നു.

ഗ്രമീണ മേഖലയിലെ പണരഹിത ഇടപാടുകള്‍ക്ക് സങ്കീര്‍ണത ഒഴിവാക്കി രണ്ടുതരത്തിലുള്ള ഫോര്‍മാറ്റ് അവതരിപ്പിക്കണമെന്നാണ് ഇവര്‍ നിര്‍ദ്ദേശിക്കുന്നത്. ഫിംഗര്‍ പ്രിന്റ് സുരക്ഷയിലൂടെ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ജനങ്ങളെ സഹായിക്കുന്ന ഫോര്‍മാറ്റ് അവതരിപ്പിക്കാന്‍ കേന്ദ്രം മടിക്കുകയാണെന്നും വളണ്ടിയര്‍ പറഞ്ഞു.
രാജ്യത്തെ എല്ലാ റേഷന്‍ കടകളിലും ഡിജിറ്റില്‍ പണമിടപാട് നടത്താനുള്ള സൗകര്യമൊരുക്കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ നീക്കം. ഇത്തരത്തില്‍ ഗ്രാമീണര്‍ ഇടപെടുന്ന പ്രധാന സ്ഥലങ്ങളില്‍ ഡിജിറ്റല്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതോടെ കൂടുതല്‍ പേര്‍ കാഷ്‌ലസ് ഇടപാടുകളിലേക്ക് മാറുമെന്നും സര്‍ക്കാര്‍ കരുതുന്നു.












Click it and Unblock the Notifications